-->

fomaa

ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനു ജോസഫിനെ മാപ്പ് നോമിനേറ്റ് ചെയ്തു

രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ

Published

on

അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ  ഫോമയുടെ 2022 -2024  കാലയളവിലേക്കുള്ള ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ബിനു ജോസഫിന്റെ  തീരുമാനത്തെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ [MAP].   പിന്തുണച്ചു.   പ്രസിഡന്റ്, ശ്രീ ഷാലു പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് ഓഫ് ട്രസ്റ്റീ - എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയുടെ  സംയുക്ത യോഗത്തിലാണ് ഐക്യകണ്ഡേനയുള്ള   ഈ തീരുമാനം കൈക്കൊണ്ടത്.

സാഹോദര്യ പട്ടണമായ  ഫിലാഡൽഫിയയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വിവിധ സാമൂഹിക, സാംസ്കാരിക മേഖലകളിൽ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മികച്ച സംഘാടകനാണ് ബിനു ജോസഫ് .

 2012 -2014 കാലഘട്ടത്തിൽ, ഫോമായുടെ ചരിത്രത്തിൽ ആദ്യമായി നടത്തിയ യംഗ് പ്രൊഫെഷണൽ സമ്മിറ്റ് -ന്റെ  നേതൃത്വ നിരയിൽ പ്രവർത്തിക്കുകയും സമ്മിറ്റിന്റെ വിജയശില്പികളിലെ പ്രധാനികളിൽ ഒരാളാകുവാനും  സാധിച്ചു. 2014   ൽ  ഫിലാഡൽഫിയാൽ വച്ച് നടന്ന  ഫോമാ കൺവെൻഷനിൽ  വിവിധ കമ്മിറ്റികളിലും, പ്രോഗ്രാം കോർഡിനേറ്റർ ആയും മികച്ച  പ്രവർത്തനം കാഴ്ചവച്ചു.

2014-2016 കാലഘട്ടത്തിൽ ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പർ ആയിരുന്നു. 2016-2018 ൽ  ഫോമായുടെ ഔദ്യോഗീക വെബ്‌സൈറ്റ്   അഡ്‌മിനിസ്ട്രേറ്റർ ആയി പ്രവർത്തിച്ചുകൊണ്ട്  സൈറ്റിന് പുതിയ രൂപവും ഭാവവും നൽകി.   2018  ൽ നടന്ന  ഷിക്കാഗോ കൺവെൻഷനിൽ ഓൺലൈൻ റെജിസ്ട്രേഷൻറെ കാര്യങ്ങൾ ക്രമപ്പെടുത്തിയത്തിനും ചുക്കാൻപിടിച്ചു.. അങ്ങനെ കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളിൽ എക്സിക്യൂട്ടീവ് ബോഡിയോടൊപ്പം സജീവമായി നിലകൊണ്ടു.

വിവിധ  കലാ, സാമൂഹിക സംഘടനകളുടെ ജീവകാരുണ്യ, ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ. പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, ഫോമയുടെ അംഗ സംഘടനകിൽ  ഏറ്റവും  പ്രമുഖവും,  പ്രവർത്തന മേഖലയിൽ ഏറ്റവും മികച്ചതുമായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ  ആജീവനാന്ത അംഗമാണ്.

 കോവിഡ് മഹാമാരി താണ്ഡവമാടിയ 2019 മുതൽ   "കരുതൽ ആണ്കരുത്ത്, നമുക്ക് ഒന്നിച്ചു നേരിടാം " എന്ന ആപ്തവാക്യത്തിൽ നടത്തിവരുന്ന മാപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.  
അമേരിക്കയിലെ മലയാളി സംഘടനകളിൽ ആദ്യമായി കോവിഡു  വാക്‌സിനേഷൻ ക്ലിനിക്ക് നടത്തി  വിജയിപ്പിച്ചതിനു  മുൻപന്തിയിൽ നിന്ന ബിനു, കോവിഡ് കാലത്തു നടന്ന ഫോമയുടെ   സുപ്രധാനമായ പല സൂം  മീറ്റിങ്ങുകളുടെയും ഫോമാ ഇലക്ഷന്റെയും വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ചു .  മാപ്പ് കമ്മറ്റി  മെമ്പർ, തുടർച്ചയായി നാല് വർഷം പ്രോഗ്രാം കോർഡിനേറ്റർ, എന്നീ നിലകളിൽ സ്‌തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള ബിനു,  2020 മുതൽ മാപ്പ്  ജനറൽ സെക്രട്ടറിയായി തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ നന്മയുടെ വഴിയേ  തന്റെ ജൈത്രയാത്ര തുടരുന്നു  

ഐ.റ്റി രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ സാന്നിധ്യം  ഫോമയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന്  മാപ്പ് പ്രസിഡന്റ്  പുന്നൂസിന്റെ നേതൃത്വത്തിലുള്ള മാപ്പ് പ്രവർത്തന സമതി വിലയിരുത്തി.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും ഇന്ന് രാവിലെ 11 മണിക്ക്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും, എക്സലൻസ് അവാർഡ് പ്രഖ്യാപനവും മെയ് 1 നു

View More