Image

കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നു ചാടി യുവതി ജീവനൊടുക്കി, ആളുകള്‍ നോക്കി നില്‍ക്കെ സംഭവം

Published on 23 April, 2021
കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നു ചാടി യുവതി ജീവനൊടുക്കി, ആളുകള്‍ നോക്കി നില്‍ക്കെ സംഭവം
കൊച്ചി: ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കെ ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തില്‍ നിന്നു വേമ്പനാട് കായലില്‍ ചാടിയ യുവതി മുങ്ങി മരിച്ചു. പള്ളിപ്പുറം വലിയവീട്ടില്‍ നെല്‍സണിന്റെ മകള്‍ ബ്രിയോണ മരിയോ (25) ആണ് മരിച്ചത്. പാലത്തില്‍ ആത്മഹത്യ ചെയ്ത ഓട്ടോെ്രെഡവര്‍ വിജയന്റെ മൃതദേഹം എടുക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നില്‍ക്കുന്നതിനിടയിലാണ് പാലത്തിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെവച്ചു കൈവരിയില്‍ കയറി നിന്നു പെട്ടെന്നു ചാടിയത്.

അരുതെന്നു വിലക്കി പൊലീസും നാട്ടുകാരും ഓടിയെത്തിയെങ്കിലും അടുത്തെത്താനായില്ല. കായലില്‍ വീണ യുവതി പലതവണ മുങ്ങിപ്പൊങ്ങുന്നതിനിടയില്‍ അതുവഴിയെത്തിയ ബിഎംഎസ് മുളവുകാട് മേഖല സെക്രട്ടറി എ.ഡി. അജിത്ത്കുമാര്‍ കായലില്‍ ചാടി യുവതിയെ രക്ഷപ്പെടുത്തി. കുട്ട വഞ്ചിക്കാരെത്തി ഇരുവരെയും കരയിലെത്തിച്ചു. ആംബുലന്‍സില്‍ ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു. അമ്മ: ലൈസ. സഹോദരങ്ങള്‍: ബ്രോമില്‍, ബ്രിന്റ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക