Image

മഹാരാഷ്ട്രയില്‍ 67,013 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 568 മരണം

Published on 22 April, 2021
മഹാരാഷ്ട്രയില്‍ 67,013 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 568 മരണം


മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍വര്‍ധന തുടരുന്നു.  തുടര്‍ച്ചയായ രണ്ടാംദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം 67,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,013 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,94,840 ആയി.ക്കൂറിനിടെ 67,013 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,94,840 ആയി.

62,298 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ഇതുവരെ 33,30,747 പേര്‍ കോവിഡില്‍നിന്ന് മുക്തരായി. 6,99,858 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. കോവിഡ് 6,99,858 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. കോവിഡ് ബാധയെ തുടര്‍ന്ന് 568 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 83,953 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 5,11,143 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 12,576 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായിട്ടുള്ളത്.  നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 1.53 ശതമാനമാണ് ഇവിടുത്തെ കോവിഡ് മരണ നിരക്ക്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.45 ശതമാനമാണ്. സംസ്ഥാനത്ത് 39,71,917 പേര്‍  ഹോം ക്വാറന്റീനിലും 29,014 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറിന്റീനിലും കഴിയുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക