Image

വാക്സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22ലക്ഷം രൂപ

Published on 22 April, 2021
വാക്സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22ലക്ഷം രൂപ


തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വാക്സിനെടുത്തവര്‍ ഒരു ദിവസം സംഭാവനയായി നല്‍കിയത് 22ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'ഇതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഇത് കേരളമല്ലേ. കേരത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മള്‍ മുമ്പും തിരിച്ചറിഞ്ഞതാണ്. ഈ ഒരു ഘട്ടത്തില്‍ പലരും തയ്യാറായി മുന്നോട്ടു വരുന്നുവെന്നതാണ് നമ്മള്‍ കാണേണ്ട കാര്യം. 
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ നമുക്ക് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലാണ്. സിഎംഡിആര്‍എഫിലേക്ക് ഇന്ന് വൈകിട്ട് നാലരവരെ വാക്സിനെടുത്തവര്‍ മാത്രം നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്', മുഖ്യമന്ത്രി പറഞ്ഞു 

പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്ന ആഗ്രഹം ജനങ്ങള്‍
ക്ക് സ്വാഭാവികമായുണ്ടാവും. ഇതിന്റെ മൂര്‍ത്ത രൂപം നാളെ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ എതിര്‍പ്പ് ശക്തമാകുന്നതിനിടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വേറിട്ട പ്രതിഷേധ കാമ്പയിന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒരു ഡോസിന് 400 രൂപ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് കാമ്പയിന്‍. വാക്‌സിന്‍ ചലഞ്ച് എന്നാണ് പുതിയ കാമ്പയിന്‍. വാക്‌സിന്‍ ചലഞ്ച് എന്നാണ് പുതിയ കാമ്പയിന്റെ പേര്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക