Image

കേന്ദ്ര സഹായത്തിന് കാക്കാതെ കോവിഡ് വാക്സിന്‍ വാങ്ങും; അസുഖമുള്ളവര്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

Published on 22 April, 2021
കേന്ദ്ര സഹായത്തിന് കാക്കാതെ കോവിഡ് വാക്സിന്‍ വാങ്ങും; അസുഖമുള്ളവര്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി



തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനില്‍ അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് ഒന്ന് മുതല്‍ 18-45 വയസിന് ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. ഈ ഗണത്തില്‍ 1.65 കോടി ആളുകള്‍ സംസ്ഥാനത്തുണ്ട്. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.. 18-45 വയസിന് ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. ഈ ഗണത്തില്‍ 1.65 കോടി ആളുകള്‍ സംസ്ഥാനത്തുണ്ട്. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം പ്രതിക്ഷിക്കുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വാക്‌സിന് മാത്രമായി കാത്തുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. നേരത്തെയുള്ള കേന്ദ്ര വാക്‌സിന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വാങ്ങുക മാത്രമേ സംസ്ഥാനത്തിന് നിര്‍വാഹമുള്ളു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. വാക്‌സിന്‍ കമ്പനികളുമായി ഉള്‍പ്പെടെ ചര്‍ച്ച നടക്കുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവര്‍ ആലോചിച്ച് ആവശ്യമായ വാക്‌സിന് ഓര്‍ഡര്‍ നല്‍കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക