Image

കേരളത്തിന് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

Published on 22 April, 2021
കേരളത്തിന് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല


തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി കേരളത്തിന് ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി വാക്‌സിന്‍ നല്‍കുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ തന്നെ ആദ്യഘട്ട വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. 45 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതായുമുണ്ട്. 18 കഴിഞ്ഞവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം വളരെ രൂക്ഷമാണ്. കോവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യവും പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ഓര്‍മ്മപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക