Image

പതിരായി മോഹങ്ങളും- സ്വപ്നക്ക് സംഗീത സ്മരണാഞ്ജലിയൊരുക്കി സഹപ്രവര്‍ത്തകര്‍

Published on 22 April, 2021
പതിരായി മോഹങ്ങളും- സ്വപ്നക്ക് സംഗീത സ്മരണാഞ്ജലിയൊരുക്കി സഹപ്രവര്‍ത്തകര്‍
കോഴിക്കോട്: അന്യായമായ ട്രാന്‍സ്ഫറും ഒപ്പം ജോലിയിലെ കടുത്ത സമ്മര്‍ദ്ദവും മൂലം ബാങ്കിനുള്ളില്‍ ജീവനൊടുക്കിയ ബാങ്ക് മാനേജര്‍ സ്വപ്നക്ക് സംഗീത സ്മരണാഞ്ജലിയൊരുക്കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും

    താളം മറന്നൊരു ശ്രുതിമീട്ടി തംബുരു
    ഏതോ വിഷാദമാം രാഗം മൂളി
    ആകേ വെയിലേറ്റു തളര്‍ന്നൊരു
    താഴംബൂ
    താനേ തലചായ്ച്ചു മിഴി നിറച്ചു.
    ആ ഗാനം അവള്‍ക്കുള്ളതായിരുന്നു
    അവള്‍ വാടാതെ കൊഴിഞ്ഞ പൂവായിരുന്നു.

എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അനീഷ്‌ലാലാണ്. സംഗീതം, ആലാപനം നിര്‍വഹിച്ചിരിക്കുന്നത് എബിന്‍ ജെ സാമാണ്. സാജന്‍ രാമാനന്ദനാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.

    വെയില്‍ വന്നു മഴ വന്നു മഞ്ഞു വീണു
    കതിര്‍ വീഴാതെ പതിരായി മോഹങ്ങളും
    നിനയാത്ത വിളികേട്ടു തളരാതെ നില്‍ക്കുമ്പോള്‍
    ഒരുകാറ്റ് വന്നങ്ങുലച്ച പോലെ
    ഒരു നൂറു ജന്മത്തിന്‍ വിധി നെഞ്ചിലേറ്റി നീ
    പറയാതെ ചൊല്ലിയോ രക്തസാക്ഷി....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക