Image

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരം

Published on 22 April, 2021
 രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരം
ആശങ്കയായി കോവിഡ് രണ്ടാം തരംഗം. രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2104 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തു.

രാജ്യത്ത് കൊവിഡ് ടെസ്റ്റ്‌ നടത്തുന്ന 100ല്‍ 19 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നു. 146 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരം. ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ഹരിയാന ആരോഗ്യ വിഭാഗം അധികൃതര്‍ ചര്‍ച്ച നടത്തും. വാക്‌സിനേഷന്‍ സംബന്ധിച്ചാണ് ചര്‍ച്ച.

ലോകത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണ് രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 3,14,835 പേര്‍ക്ക് കോവിഡ് രോഗം റിപ്പോര്‍ട്ട്‌ ചെയ്തു. 2104 മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി. രാജ്യത്ത് 100ല്‍ 19 പേര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിക്കുന്നു.

രാജ്യത്താകമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 19 ശതമാനമായി .രാജ്യത്തെ 146 ജില്ലകളില്‍ കൊവിഡ് സാഹചര്യം ​ഗുരുതരമാണ്. ഈ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്ക് അനുസരിച്ച്‌ പതിനേഴോളം സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ 146 ജില്ലകളില്‍ ദില്ലി, മുംബൈ നഗരപ്രദേശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇതിനിടെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറിന്‍റെ ഉത്പാദന പരിധി കേന്ദ്രം വര്‍ധിപ്പിച്ചു. 38 ലക്ഷത്തില്‍ നിന്നും 78 ലക്ഷമായാണ് ഉത്പാദന പരിധി ഉയര്‍ത്തിയത്.

കടുത്ത പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിലേക്ക് റെംഡിസിവിറിന്‍റെ ഭൂരിഭാഗം ഡോസും എത്തിക്കും. കൂടുതലായി 20 മരുന്നുല്‍പ്പാദനകേന്ദ്രങ്ങള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 67,468 പേര്‍ക്കും കര്‍ണാടകയില്‍ 23,558 പേര്‍ക്കും യുപിയില്‍ 33,214 പേര്‍ക്കും രോഗം സ്ഥിരികരിച്ചു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക