Image

'മഹാവീര്യര്‍' പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ച്‌ നിവിന്‍ പോളി

Published on 22 April, 2021
'മഹാവീര്യര്‍' പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ച്‌ നിവിന്‍ പോളി
ആസിഫ് അലി, നിവിന്‍ പോളി കേന്ദ്ര കഥാപാത്രമാകുന്ന പുതിയ സിനിമ 'മഹാവീര്യര്‍' ഷൂട്ടിംഗ് പൂര്‍ത്തിയായി.കോവിഡ് മഹാമാരിക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായത് എന്നാണ് നിവിന്‍ പോളി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈന്‍ ആണ് .കന്നഡ നടിയായ ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത് ..

 എം. മുകുന്ദന്റെ കഥയില്‍ ലാല്‍, സിദ്ദിഖ്, ലാലു അലക്‌സ്, വിജയ് മേനോന്‍, കൃഷ്ണ പ്രസാദ്, മേജര്‍ രവി, സുധീര്‍ കരമന, മല്ലിക സുകുമാരന്‍, പദ്മരാജന്‍ തുടങ്ങി മറ്റു പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.വസ്ത്രാലങ്കാരം ചന്ദ്രകാന്തും മെല്‍വിനും ചേര്‍ന്ന് നിര്‍വഹിച്ചു . നിര്‍മ്മാണ നിര്‍വഹണം-എല്‍ ബി ശ്യം ലാല്‍, എഡിറ്റിംഗ്-മനോജ്, ശബ്ദ നിര്‍വഹണം-സൗണ്ട് ഫാക്ടറി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക