Image

മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ജഗതി; ചിത്രീകരണം പുരോഗമിക്കുന്നു

Published on 22 April, 2021
മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ജഗതി; ചിത്രീകരണം പുരോഗമിക്കുന്നു
മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ ,തേന്‍മഴ തേന്‍ മഴ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു.പ്രശസ്ത സംവിധായകന്‍ കുഞ്ഞുമോന്‍ താഹ, സെവന്‍ ബേഡ്‌സിന്റെ ബാനറില്‍ കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന തീമഴ തേന്‍ മഴ എന്ന ചിത്രത്തില്‍ കറുവാച്ചന്‍ എന്ന വിളിപ്പേരുള്ള കറിയാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതിശ്രീകമാര്‍ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്.കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിന്റെ ഭവനത്തില്‍ വെച്ച്‌ ഈ രംഗങ്ങള്‍, സംവിധായകന്‍ കുഞ്ഞുമോന്‍ താഹ ചിത്രീകരിച്ചു.

രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കറിയാച്ചന്‍. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചന്‍. തന്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്‍, അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്നു.

ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും, ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ചുവെന്നും, ജഗതിയെ തേന്‍മഴ തേന്‍മഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും, സംവിധായകന്‍ കുഞ്ഞുമോന്‍ താഹ പറഞ്ഞു.

വ്യത്യസ്ത  പ്രമേയവുമായെത്തുന്ന തീമഴ തേന്‍ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

സെവന്‍ ബേഡ്‌സ് ഫിലിംസിന്റ ബാനറില്‍, എ.എം. ഗലീഫ് കൊടിയില്‍ നിര്‍മ്മിക്കുന്ന തീമഴ തേന്‍മഴ, കുഞ്ഞുമോന്‍ താഹ കഥ എഴുതി സംവിധാനം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക