Image

ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

Published on 22 April, 2021
ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി തന്‍റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഈ ദുരന്തത്തിലും, നികത്താനാവാത്ത നഷ്ടത്തിലും സീതാറാം യെച്ചൂരിയുടെ കുടുംബത്തിനെ ആദരാഞ്ജലികള്‍ അറിയിക്കുന്നതായി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഇന്ന് വെളുപ്പിനെ 5 30 നായിരുന്നു ആശിഷ് നിര്യാതനായത്. ആശിഷ് യെച്ചൂരിക്ക് 33 വയസ്സായിരുന്നു. ദില്ലിയില്‍ കൊവിഡ് ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ്. ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു ആശിഷ്.
ഇന്ന് പുല‍ര്‍ച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. ഇന്ദ്രാണി മജുംദാറാണ് ആശിഷിന്‍റെ അമ്മ. സ്വാതിയാണ് ഭാര്യ. അഖില യെച്ചൂരി സഹോദരിയാണ്. മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക