Image

ഓക്സിജനും, കിടക്കള്‍ക്കും ക്ഷാമം, ഡല്‍ഹിയിലെ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Published on 22 April, 2021
ഓക്സിജനും, കിടക്കള്‍ക്കും ക്ഷാമം, ഡല്‍ഹിയിലെ ആശുപത്രികള്‍ പ്രതിസന്ധിയില്‍
ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ഭൂരിഭാഗം ആശുപത്രികളും വന്‍ പ്രതിസന്ധിയില്‍.

നിലവില്‍ ഓക്സിജനുകള്‍ക്കും, കിടക്കകള്‍ക്കും ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ നോയിഡ കൈലാഷ് ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു.

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്ഥിതി മോശമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു കോവിഡ് രോഗിക്കും ഇനി കിടക്കകള്‍ അവശേഷിക്കുന്നില്ല.

രാജ്യതലസ്ഥാനത്തെ മിക്ക ആശുപത്രികളിലും മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനുള്ള ഓക്സിജന്‍ മാത്രമേയുള്ളൂവെന്ന് അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.
ശാന്തിമുകുന്ദ് ആശുപത്രിയില്‍ പുതിയ രോഗികളെ എടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക