Image

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കോഴിക്കോട്; വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ടിഫികെറ്റ് നിര്‍ബന്ധം

Published on 22 April, 2021
നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കോഴിക്കോട്;  വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ടിഫികെറ്റ് നിര്‍ബന്ധം
കോഴിക്കോട്: കോവിഡ് കേസുകള്‍ കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കോഴിക്കോട് ജില്ല. ഇതിന്റ ഭാഗമായി ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ടിഫികെറ്റ് നിര്‍ബന്ധമാക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. 

ഞായറാഴ്ച എല്ലാവിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസമാവുന്നതിനാലാണ് പുതിയ ഉത്തരവ്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സര്‍ടിഫികെറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു ഐ എ എസ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രടറിമാരുടേയും വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച പുതിയ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാള്‍ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതുകൊണ്ടാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക