Image

കോവിഡ് പ്രതിസന്ധി ; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്

Published on 22 April, 2021
കോവിഡ് പ്രതിസന്ധി ; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസയച്ചു. രാജ്യവ്യാപകമായി നടപ്പാക്കുന്ന കോവിഡ് പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെയുള്ള കോവിഡ് തയ്യാറെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഓക്സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, കുത്തിവയ്പ്പ് രീതി, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള മാനദണ്ഡം എന്നീ നാല് വിഷയങ്ങളില്‍ കേന്ദ്രത്തിന് നോട്ടീസ് നല്‍കുമെന്ന് കോടതി അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചു. ദില്ലി, ബോംബെ, സിക്കിം, ഒഡീഷ, കൊല്‍ക്കത്ത, അലഹബാദ് എന്നിവയുള്‍പ്പെടെ ആറ് ഹൈക്കോടതികള്‍ കോവിഡ് തയ്യാറെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്നതായി കോടതി പറഞ്ഞു. ഇത് ജനങ്ങളില്‍ വളരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കാണെന്നും കോടതികള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും സിജെഐ അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് തൊട്ടുപിന്നാലെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക