Image

പ്രളയകാലത്ത് രക്ഷകനായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

Published on 22 April, 2021
പ്രളയകാലത്ത് രക്ഷകനായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ബൈ​ക്കി​ൽ മി​നി​ലോ​റി​യി​ടി​ച്ച് ഫ​യ​ർ​മാ​ൻ മ​രി​ച്ചു. തി​രു​വ​ല്ല ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി. ​വി​നീ​ത് (34) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വി​നീ​ത് സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ മി​നി​ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. 2018 ലെ പ്രളയകാലത്ത് വെളളം കയറിയ വീട്ടില്‍ നിന്ന് പിഞ്ചുകുഞ്ഞിനെയും കൈയിലെടുത്ത് നീങ്ങുന്ന വിനീതിന്‍റെ ചിത്രം ശ്രദ്ധേയമായിരുന്നു.

2018ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട അതിജീവന ചിത്രങ്ങളിലൊന്നായിരുന്നു ഇത്. വീട്ടില്‍ നിന്ന് തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു വിനീതിന്‍റെ ബൈക്കിനു പിന്നില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ വിനീതിന്‍റെ ശരീരത്തിലൂടെ മിനി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്ത് തന്നെ വിനീത് മരിച്ചു. ഭാര്യയും ഒരു മകളുമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക