കാണികളില്ലാതെ കളികള്‍ നടക്കുന്നു
ആര്‍പ്പു വിളികളില്ലാതെ ആറാട്ട് നടക്കുന്നു
വിദ്യാലയത്തില്‍ പോവാതെ വിദ്യയും നടക്കുന്നു
ആയിരങ്ങള്‍ കൂടാതെ മംഗല്യം നടത്തുന്നു
ആള്‍ക്കൂട്ടം ഇല്ലാതെ ആഘോഷം നടത്തുന്നു
ഒന്നും നടക്കില്ലെന്നു തോന്നിയതൊക്കെയും
തോന്നിയ പോലെ നടക്കുന്നു
ഉള്ളിലോരല്പം അഭിവാഞ്ഛ വേണം
ഉള്ളത് കൊണ്ട് കഴിയാന്‍ ഒരുള്ളവും വേണം.