-->

America

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

ഡോ.ബിജു പിള്ള

Published

on

ഹ്യൂസ്റ്റൺ: ഏപ്രിൽ 17 ശനിയാഴ്ച 11:45 നും 1:30  നും   മധ്യേയുള്ള  ശുഭ മുഹൂർത്തത്തിൽ നാപജപം, വേദ മന്ത്ര (ഭൂ സൂക്തം) ജപം  തുടങ്ങിയവയാൽ  ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ  മങ്ങത്തായ ഇല്ലം സൂരജ് നമ്പൂതിരി,  അമ്മൻകോഡ്‌ മന ചന്ദ്രശേഖരൻ  നമ്പൂതിരി, മുരളി നമ്പൂതിരി   എന്നിവരുടെ   കാർമ്മികത്വത്തിൽ ആന കൊട്ടിലിന്റെയും പ്രീസ്റ് കോർട്ടേഴ്‌സ് നിർമ്മാണത്തിന്റെയും   ഭാഗമായുള്ള  ഭുമി പൂജയ്ക്കു  തുടക്കമിട്ടു. 

ശിലാ സ്ഥാപന  (തറക്കല്ലിടൽ) കർമ്മം,  ക്ഷേത്രം   പ്രസിഡന്റ് ഡോ. പൊന്നു പിള്ള നിരവധി  ഭക്ത്‍രുടെ സാന്നിധ്യത്തിൽ  നിർവഹിച്ചു.

തച്ചുശാസ്ത്രവിദഗ്ധൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ആനക്കൊട്ടിലിന്റെ  പ്ലാൻ ഡിസൈൻ ചെയ്തത്. ശിലാന്യാസ ചടങ്ങിന്റെ  ഭാഗമായി  ശില്പിമാരായ  റിജീഷ് പാറക്കൽ, ഗിരിഷ്  കാക്കൂട്ടിൽ എന്നിവർ പ്രസിഡന്റിൽ  നിന്നും ദക്ഷിണ ഏറ്റുവാങ്ങി. മാധവൻ പിള്ള, സി. പി. എ.  ക്ഷേത്രത്തിനു സംഭാവന നൽകിയ  സ്ഥലത്താണ് പ്രീസ്റ്  ക്വാർട്ടേഴ്‌സ് നിർമ്മിക്കുന്നത്.

ക്ഷേത്രത്തിന്റെ  പുരോഗതിക്ക് വേണ്ട  എല്ലാ സഹകരണവും   നിസ്വാർത്ഥമായ  സേവനവും  അത്യന്താപേക്ഷിതമാണെന്ന പ്രസിഡന്റ്  പൊന്നു  പിള്ള   പറഞ്ഞു. കൊട്ടിലിന്റെ  തൂണുകൾ  സ്ഥാപിക്കുന്ന  ജോലികൾ, പ്രീസ്റ് ക്വാർട്ടേഴ്‌സിന്റെ  നിർമ്മാണം എന്നിവ ഉടനെ  ആരംഭിക്കാനാണ് ഉദ്ദേശ്ക്കുന്നതെന്ന്  2021  ലെ കൺസ്ട്രക്ഷൻ  പ്രോജക്ടുകളുടെ  ചുക്കാൻ പിടിക്കുന്ന രാജേഷ്  ഗോപിനാഥ് അറിയിച്ചു.

ആനക്കൊട്ടിൽ നിർമ്മാണത്തിനുള്ള ധനശേഖരണത്തിന്റെ  ഭാഗമായി  ആദ്യത്തെ  സംഭാവന  ടെംപിൾ പ്രസിഡണ്ട് സമർപ്പിച്ചു. സെക്രട്ടറി  മഞ്ജു മേനോൻ, ട്രഷറർ രാജേഷ് മൂത്തേഴത്ത്‌, വൈസ്  പ്രസിഡന്റ്  രമാ പിള്ള എന്നിവർ ചേർന്ന്  ആദ്യത്തെ ചെക്ക് സ്വികരിച്ചു.

ഉത്സവം തുടങ്ങിയ  വിശേഷ ദിവസങ്ങളിൽ  ആന  തിടമ്പുമായി നിൽക്കാനായാണ് കേരളത്തിലെ പുരാതന മഹാ ക്ഷേത്രങ്ങളിൽ  ആനക്കൊട്ടിൽ നിർമ്മിച്ചിരിക്കുന്നത്. ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിൽ ആനകൊട്ടിൽ നിർമാണം  തുടങ്ങുന്നത്‌  ഭക്തർക്ക് ഉപകാര പ്രദവും മറ്റു പ്രാധാന്യമുള്ള   ആചാര  അനുഷ്‍ഷ്ടാനങ്ങൾ നടത്താനുള്ള സൗകര്യങ്ങൾക്ക് വേണ്ടിയാണ്.  കല്യാണം , ഹോമങ്ങൾ , സപ്താഹം, ക്ഷേത്ര കല അവതരണം    തുടങ്ങിയ  കാര്യങ്ങൾ   കൊട്ടില്നുള്ളിൽ  നടത്താവുന്ന താണ് . ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വിപുലമായ സൗകര്യമാണ്  ആനക്കൊട്ടിൽ പണി കഴിപ്പിക്കുന്നതിലൂടെ സജ്ജമാകുന്നത്.

ആനക്കൊട്ടിൽ മഹാക്ഷേത്രത്തിന്റെ പ്രധാന അംഗങ്ങളിൽ  ഒന്നാണെന്നും ശ്രീകോവിലിനു  പുറത്തുള്ള   ചുറ്റുമതിൽ, കൊടിമരം എന്നിവ പൊലെ  തന്നെ പ്രാധാന്യമുണ്ടെന്നുo  ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി അഭിപ്രായപെട്ടതായി സൂരജ് തിരുമേനി അറിയിച്ചു.

പ്രതിഷ്ഠാ വാർഷികം  വിശേഷ  പൂജകളാൽ ഭക്തി നിർഭരമായി.ബിംബ ശുദ്ധിക്രിയ , കലശ പൂജ, ഇരുപത്തഞ്ചു  കലശാഭിഷേകo തുടങ്ങിയ കർമങ്ങളും   ശ്രീജിത്ത് മാരാരുടെ  നേതൃത്വത്തിൽ  നടന്ന   ചെണ്ട മേളം  സോപാനസംഗീതം  എന്നിവയും   പ്രതിഷ്ഠാ ദിനത്തിനു  മാറ്റു കൂട്ടി. ശ്രീഭൂത ബലിയോടെ ഏപ്രിൽ 18 ന്  ഞായറാഴ്ച ഏകദേശം 3 മണിക്ക്  പ്രതിഷ്ഠാ ദിന കർമ്മങ്ങൾക്ക് സമാപനം കുറിച്ചു.  

 ക്ഷേത്ര ഭാരവാഹികൾ  വിശേഷ  പൂജകൾക്കും   ശിലാസ്ഥാപന കർമ്മത്തിനും   പങ്കെടുത്ത  എല്ലാ ഭക്ത ജനങ്ങൾക്കും  ക്ഷേത്ര  കമ്മിറ്റിയുടെ പേരിൽ കൃതജ്ഞത രേഖപ്പെടുത്തി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

ബൈഡന്‍ ഓണ്‍ ന്യൂട്രീഷ്യന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം) ഒന്ന്.

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാതിഥി

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

View More