Image

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

(സലിം ആയിഷ : ഫോമാ ന്യൂസ് ടീം) Published on 21 April, 2021
അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഫോമ  ആരംഭിക്കുന്ന ദ്വൈമാസികയ്ക്ക് അക്ഷര കേരളം എന്ന് പേര് തെരെഞ്ഞടുത്തു. വളരെ ആവേശകരമായ നാമ നിർദ്ദേശ മത്സരത്തിനൊടുവിൽ, മാസികയുടെ മുഖ്യ പത്രാധിപർ ശ്രീ തമ്പി ആന്റണി  നിർദ്ദേശിച്ച പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാസികയ്ക്ക് ഉചിതമായ പേര് നിർദ്ദേശിക്കുന്നതിനു നടത്തിയ മത്സരത്തിൽ നിരവധി പേർ പങ്കെടുക്കുകയും, പേരുകൾ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.

മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും ഫോമാ നിർവ്വാഹക സമിതി അഭിനന്ദിക്കുയും നന്ദി അറിയിക്കുകയും ചെയ്തു. 

ഫോമാ  ദ്വൈമാസികയിൽ  സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ  fomaamagazine@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ച്  ഫോമയുടെ  മലയാള ഭാഷയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന്  ഫോമാ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, മാസിക കോർഡിനേറ്റർ സൈജൻ കണിയോടിക്കൽ, അക്ഷര കേരളം മുഖ്യ പത്രാധിപർ തമ്പി ആന്റണി, എന്നിവര്‍ അഭ്യര്‍ഥിച്ചു.

Join WhatsApp News
ഫോമൻ 2021-04-21 19:28:45
ഇവിടെയുള്ള മലയാളികളെ ഒന്നിച്ചുകൊണ്ടുപോകുവാൻ ഇവർക്ക് സാധിക്കുന്നില്ല പിന്നെയല്ലേ ഭാഷയെ പരിപോഷിപ്പിക്കുന്നത്.
foman 2021-04-22 00:57:19
'Akshara Keralam' Project introduced in the early 1990s was one such project initiated with the aim of bringing the the maximum number of illiterates to schools and other study centers. This project was implemented in different phases throughout the state. Apart from this, a number of government organizations and voluntary associations under various schemes and services, conduct classes ( mainly evening classes ) for the illiterate adults.
foma lover 2021-04-22 21:18:30
ഫോമായിൽ എന്താണ് നടക്കുന്നത്?
സർഗ്ഗാത്മകത 2021-04-24 15:23:27
ഫോമയിൽ എന്താണ് നടക്കുന്നതെന്നോ? ആടിനെ ആനയാക്കുന്ന സ്ഥിരം പരിപാടി തന്നെ. കേരള സർക്കാരിന്റെ ‘അക്ഷരകേരളം’ എന്ന പേര് അടിച്ചുമാറ്റി എന്തോ വലിയ സർഗ്ഗാത്മക നേട്ടമായി വിളമ്പുന്നത് കണ്ടില്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക