Image

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ക്ഷേത്രത്തില്‍ വന്‍ മോഷണം

Published on 21 April, 2021
തിരുവനന്തപുരം പാങ്ങപ്പാറയില്‍ ക്ഷേത്രത്തില്‍ വന്‍ മോഷണം


തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയില്‍ ക്ഷേത്രത്തില്‍ വന്‍ മോഷണം. ക്ഷേത്ര ഓഫീസില്‍ സൂക്ഷിച്ചിരുന്ന നാല് പവന്‍ സ്വര്‍ണവും ആറു കാണിക്ക വഞ്ചികളും മോഷ്ടിച്ചു. കുഞ്ചുവീട്ടില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്.  ജീവനക്കാര്‍ക്ക് തുറക്കാനായി സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ചാണ് ഓഫീസ് തുറന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്നത് അലമാരയിലെ ലോക്കറിലാണ്. ഇത് പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. മോഷണ ശേഷം ഓഫീസ് മുറിയില്‍ മഞ്ഞള്‍ പൊടി വിതറിയാണ് മോഷ്ടാക്കള്‍ കടന്നത്. കാണിക്കവഞ്ചികള്‍ ഒരു കിലോമീറ്ററിനപ്പുറം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി..

കഴിഞ്ഞ ദിവസം വൈകീട്ട് ക്ഷേത്രം തുറക്കാനെത്തിയ പ്രസിഡന്റാണ് ഓഫീസ് തുറന്നിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക