Image

സാമൂഹ്യബോധം (രാജൻ കിണറ്റിങ്കര)

Published on 21 April, 2021
സാമൂഹ്യബോധം (രാജൻ കിണറ്റിങ്കര)
എങ്ങിനെ
കൂടാതിരിക്കും
കൊവിഡ് രോഗികൾ?

സാമൂഹ്യബോധം
ഇല്ലെങ്കിലും
സാമാന്യ ബോധമെങ്കിലും
വേണ്ടേ ആളുകൾക്ക്?

വെറുതെ 
കറങ്ങി നടക്കാ
റോഡിലും
മാർക്കറ്റിലും...

എന്തൊരു തിരക്ക്?
ആളുകളെ
തട്ടാതെയും മുട്ടാതെയും
നടക്കാൻ പറ്റില്ല...

ഇന്ന് രാവിലെ
നാല് തവണ
മാർക്കറ്റിൽ പോയപ്പോഴും
ഇതു തന്നെ അവസ്ഥ !!

വൈകുന്നേരം
എന്താണാവോ സ്ഥിതി?
പോയി നോക്കട്ടെ.

കഷ്ടം ...
നമ്മുടെ ആളുകൾ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക