-->

FILM NEWS

ആദിത്യനു തന്നെ വേണ്ടെന്ന്‌ അമ്പിളീ ദേവി, ഭീഷണിയുണ്ടെന്നും താരം

Published

on


ടെലിവിഷന്‍ സിനിമാ താരവും നര്‍ത്തകിയുമായ അമ്പിളീദേവിയും ആദിത്യനുമായുള്ള വിവാഹം ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിനു മുമ്പും ശേഷംവും വിവാദങ്ങളാല്‍ സമ്പന്നമായിരുന്നു ഇരുവരുടെയും ദാമ്പത്യം. കുറച്ചു ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ അമ്പിളീ ദേവി തന്റെ പേജില്‍ `മഴയെത്തും മുമ്പേ' എന്ന ചിത്രത്തിലെ ഏതാനും വരികള്‍ `ജീവിതം' എന്ന തലക്കെട്ടോടെ പങ്കു വച്ചത്‌. താരവും ഭര്‍ത്താവുമായ ആദിത്യന്‍ ജയനുമായുള്ള ദാമ്പത്യജീവിതത്തില്‍ വിള്ളലുകളുണ്ടായി എന്ന തരത്തില്‍ അര്‍ത്ഥം ജനിപ്പിക്കുന്നതായിരുന്നു ആ പോസ്റ്റ്‌. താരദമ്പതികളെ കുറിച്ച്‌ ഗോസിപ്പ്‌ പടച്ചു വിടുകയാണെന്ന്‌ വിചാരിക്കുന്നവരോട്‌ അങ്ങനെയല്ല കാര്യങ്ങള്‍ എന്ന്‌ അമ്പിളി വ്യക്തമാക്കുന്നു. 

''വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു. വെറും കെട്ടുകഥകള്‍ എന്നു തീര്‍ത്തു പറയാന്‍ കഴിയില്ല. കാരണം അതില്‍ സത്യമുണ്ട്‌. നിയമപരമായി ഇപ്പോഴും ആദിത്യന്റെ ഭാര്യ ഞാന്‍ തന്നയാണ്‌. ഒരുപാട്‌ പ്രതിസന്ധികളെ അതിജീവിച്ചാണ്‌ ഞാനും ആദിത്യനും രണ്ടാം വിവാഹത്തിനു തയ്യാറെടുക്കുന്നത്‌. തികച്ചും സന്തോഷകരമായ ദാമ്പത്യ ജീവിതം തന്നെയായിരുന്നു ഞങ്ങളുടേത്‌. ശരിക്കും പറഞ്ഞാല്‍ ഞാന്‍ രണ്ടാമത്‌ ഗര്‍ഭിണിയിയാകുന്നതു വരെ. എന്നാല്‍ ഞാന്‍ ഗര്‍ഭിണി ആയതു മുതല്‍ ഇദ്ദേഹം ഞങ്ങള്‍ വാടകയക്ക്‌ താമസിക്കുന്ന വീടിന്റെ ഉടമസ്ഥയായ സ്‌ത്രീയുമായി സ്‌നേഹബന്ധത്തിലാണ്‌. 13 വയസുള്ള ഒമകനുണ്ട്‌ ആ സ്‌ത്രീക്ക്‌. ഞാന്‍ പ്രഗനന്‌റ്‌ ആയതിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്നു. എനിക്ക്‌ ബെഡ്‌ റെസ്റ്റ്‌ വേണമായിരുന്നു.യാത്രയൊന്നും പാടില്ലായിരുന്നു. 

പ്രസവം കഴിഞ്ഞ രണ്ടു മാസമായപ്പോള്‍ ലോക്ക്‌ ഡൗണ്‍ ആയി. എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യന്‍ എന്റെ അടുത്തേക്ക്‌ വരുന്നത്‌ കുറവായിരുന്നു. അപ്പോഴെല്ലാം തൃശൂരായിരുന്നു. ഞാന്‍ ചോദിക്കുമ്പോഴെല്ലാം അവിടെ ബിസിനസ്‌ ആണെന്നാണ്‌ പറഞ്ഞിരുന്നത്‌.അതെല്ലാം ഞാന്‍ വിശ്വസിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ്‌ ഞാനിത്‌റിയുന്നത്‌. ഒരു സ്‌ത്രീ ഒരാളില്‍ നിന്നും ഗര്‍ഭം ധരിക്കുന്ന അവസ്ഥയെത്തുമ്പോള്‍ ആ ബന്ധത്തെ സൗഹൃദം എന്നു വിളിക്കാന്‍ കഴിയില്ലല്ലോ. ഇതൊക്കെ പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട്‌. സ്വന്തം ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന സമയത്തോ, അല്ലെങ്കില്‍ പ്രസവിച്ചു കിടക്കുമ്പോഴോ ഇങ്ങനെയൊക്കെ ചെയ്യുന്ന്‌ത്‌ എത്ര വിഷമമുളള കാര്യമാണ്‌. '' 

''അവര്‍ രണ്ടു പേരുമായും ഞാന്‍ സംസാരിച്ചിരുന്നു.ഞാന്‍ വിവാഹ മോചനം അനുവദിച്ചു കൊടുക്കണം എന്നാണ്‌ അവര്‍ രണ്ടു പേരുടെയും ആവശ്യം. അവര്‍ പറയുന്നത്‌ എനിക്ക്‌ ഉള്‍ക്കൊളളാന്‍ കഴിയുന്നില്ല. നിയമങ്ങള്‍ വരെ അവര്‍ക്ക്‌ അനുകൂലമാണെന്നാണ്‌ അവര്‍ പറയുന്നത്‌. എന്തെങ്കിലും ആയിക്കോട്ടെ എന്നു കരുതിയാണ്‌ ഞാന്‍ ആദ്യംപ്രതികരിക്കാതിരുന്നത്‌. എന്നാലിപ്പോള്‍ ഓരോ ദിവസവും ഓരോരോ വാര്‍ത്തകള്‍ പുറത്തു വരുന്നു. അതു കൊണ്ട്‌ പ്രതികരിക്കുകയാണ്‌. കുറേ നാളായിഎന്നെ വാട്ട്‌സാപ്പിലും ഫേസ്‌ബുക്കിലും ബ്‌ളോക്‌ ചെ#്‌തിരികകുകയായിരുന്നു. എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കില്‍ ബ്‌ളോക്ക്‌ മാറ്റി മെസ്സേജ്‌ അയക്കും. വീണ്ടും ബ്‌ളോക്ക്‌ ചെയ്യും. 

ആ സ്‌ത്രീ ഗര്‍ഭിണിയാണെന്ന്‌ ചിലര്‍ പറഞ്ഞിട്ടും ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്റെ ഭര്‍ത്താവിനെ എനിക്ക്‌ വിശ്വാസമായിരുന്നു. എന്നാല്‍ പിന്നീട്‌ ചിലര്‍ വിളിച്ച്‌ അഭിനന്ദിക്കാന്‍ തുടങ്ങി, ഗര്‍ഭിണിയായല്ലോ എന്നു പറഞ്ഞു. ആ#ിത്യന്റെയും ഈ സ്‌ത്രീയുടെയും ഫേസ്‌ ബുക്ക്‌ കവര്‍ ചിത്രം ഒരു സ്‌കാനിങ്ങ്‌ ഫോട്ടോയാണ്‌. പിന്നീട്‌ ഈ സ്‌ത്രീ അബോര്‍ഷന്‍ ചെയ്‌തു എന്നറിഞ്ഞു. ഇക്കാര്യം അറിഞ്ഞ്‌ ഞാന്‍ ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോള്‍ ഇത്‌ എല്ലായിടത്തും നടക്കുന്ന കാര്യമല്ലേ, ഞങ്ങളുടെ റിലേഷന്‍ എല്ലാവര്‍ക്കും അറിയാം, തൃശൂരില്‍ എന്നാണ്‌ പറഞ്ഞത്‌. എന്റെ ഭര്‍ത്താവിന്റെ ആവശ്യം ഞാന്‍ വിവാഹ മോചനത്തിന്‌ അനുവദിക്കണം എന്നാണ്‌.

 ആരും അറിയാതെ മ്യൂച്ചല്‍ ഡിവോഴ്‌സിന്‌ കൊടുക്കാം എന്നാണ്‌ പറയുന്നത്‌. ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. ഒത്തു തീര്‍പ്പിന്‌ ശ്രമിച്ചിരുന്നു. എന്നാല്‍ എന്റെ കൂടെ ഇനി ജിവിക്കാന്‍ താല്‍പ്പര്യമില്ലെന്നും ആ സ്‌ത്രീക്കൊപ്പം കഴിയാനാണ്‌ താലപ്പര്യമെന്നുമാണ്‌ ആദിത്യന്‍ പ്രതികരിച്ചത്‌. ഞാനെന്തു തെറ്റു ചെയ്‌തിട്ടാണ്‌ ആദിത്യന്‍ ഇങ്ങനെ പെരുമാറുന്നതെന്ന്‌ എനിക്ക്‌ മനസിലാകുന്നില്ല. അവര്‍ക്ക്‌ സ്വസ്ഥമായി ജീവിക്കാന്‍ 

ഞാന്‍ വിവാഹ മോചനം കൊടുക്കണം, അവര്‍ക്കിടയിലേക്‌ വരരുത്‌ എന്നൊക്കെയാണ്‌ ആ സ്‌ത്രീ പറയുന്നത്‌. നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ള സ്‌ത്രീകളുണ്ടോ. ഭാര്യയും കുട്ടികളുമുളള വ്യക്തിയാണെന്നറിഞ്ഞിട്ടും ഭാര്യകരഞ്ഞു പറഞ്ഞിട്ടും അതൊന്നും ചിന്തിക്കാതെ ഇത്രയും മോശം രീതിയില്‍ ജീവിക്കുന്ന സ്‌ത്രീയോടെ ഞാന്‍ എന്തു പറയാനാണ്‌. അവര്‍ക്കും ഭര്‍ത്താവും മകനുമുണ്ട്‌. അവരുടെ ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം ആവശ്യപ്പെട്ട്‌ കോടതിയില്‍ എത്തിയിരിക്കുകയാണ്‌ അവര്‍. 

ആദിത്യന്‍ എന്റെ അച്ഛനോടും അമ്മയോടും നേരില്‍ വന്ന്‌ സംസാരിച്ചിട്ടാണ്‌ ഞങ്ങളുടെ വിവാഹം നടന്നത്‌ ഇനിയെങ്കിലും നന്നായി ജീവിച്ചു ജിവിച്ചു കാണിക്കാന്‍ ആഗ്രഹമുണ്ടെന്നാണ്‌ ആദിത്യന്‍ പറഞ്ഞത്‌. ഇന്‍ഡസ്‌ട്രിയില്‍ കുറേ മോശം അഭിപ്രായങ്ങള്‍ ആദിത്യനെ കുറിച്ച്‌ ഉണ്ടായിരുന്നല്ലോ. അതെല്ലാം കൂടെ ജീവിച്ച ആളുടെ കുഴപ്പം കൊണ്ടാണെന്നായിരുന്നു ആദിത്യന്റെ മറുപടി. മാതാപിതാക്കളില്ല. അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. ഇനിയെങ്കിലും ഒരു നല്ല ജീവിതം വേണം എന്നായിരുന്നു ആദിത്യന്‍ എന്റെ മാതാപിതാക്കളോടും എന്നോടും പറഞ്ഞത്‌. എന്നെ വിവാഹം ചെയ്യണമെന്നല്ല, എന്റെ കുടുംബത്തെ മുഴുവന്‍#വേണമെന്നാണ്‌ ആദിത്യന്‍ പറഞ്ഞത്‌. എന്റെ മകനെ കാണാതിരിക്കാന്‍ കഴിയില്ല. അതൊക്കെ കേട്ടപ്പോള്‍ വിശ്വസിച്ചു പോയി. വിവാഹം കഴിഞ്ഞ്‌ ഗര്‍ഭിണിയാകുന്നതു വരെ ഞങ്ങള്‍ തമ്മില്‍ അത്രയ്‌ക്ക്‌ സ്‌നേഹമായിരുന്നു. സത്യത്തില്‍ എനിക്ക്‌ ഭയമുണ്ട്‌. ഇവര്‍ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്ന പേടിയുണ്ട്‌. ഞാന്‍ ഇക്കാര്യം തുറന്നു പറയുന്നതില്‍ അവര്‍ക്ക്‌ പ്രശ്‌നമുണ്ട്‌.

 ഇന്‍ഡസ്‌ട്രിയില്‍ ഇക്കാര്യം ആരും അറിയരുത്‌ എന്നവര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. അറിഞ്ഞാല്‍ എന്നെ കൊന്നു കളയുമെന്നാണ്‌ ഭീഷണി. പ്രായമായ എന്റെ മാതാപിതാക്കളെ ശരിയാക്കി കളയും എന്നൊക്കെയാണ്‌ അവരുടെ ഭീഷണി. കഴിഞ്ഞ രണ്ടു മാസമായി വല്ലാത്ത മാനസിക വിഷമത്തിലാണ്‌. എനിക്കിപ്പോള്‍ സംസാരിക്കാന്‍ പോലും പേടിയാണ്‌.എന്റെയുളളില്‍ ഒരു ക്രിമിനല്‍ ഉണ്ട്‌. അതിനെ പുറത്തെടുപ്പിക്കരുത്‌. ആള്‍ക്ക്‌ പോലീസില്‍ ഒരുപാട്‌ ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായാലും അതില്‍ നിന്നെല്ലാം അതില്‍ നിന്നെല്ലാം ഊരി പോരാന്‍ പറ്റുമെന്നുമാണ്‌ ആള്‍ പറയുന്നത്‌. ഇതിന്റെയെല്ലാം തെളിവുകള്‍എന്റെ പക്കലുണ്ട്‌. അയാള്‍ക്ക്‌ ഇതൊന്നും നിഷേധിക്കാന്‍ പറ്റില്ല. എന്റെ കൈയ്യില്‍ തെളിവുകളുണ്ട്‌. ഞാന്‍ ക്ഷമിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ ആള്‍ക്ക്‌ എന്റെ കൂടെ താമസിക്കാന്‍താല്‍പ്പര്യമില്ല എന്നു പറയുമ്പോള്‍ എനിക്ക്‌ നിര്‍ബന്ധിച്ച്‌ കൂടെ നിര്‍ത്താന്‍ കഴിയില്ലല്ലോ.എന്നെ പറ്റിക്കരുത്‌ എന്നു മാത്രമേ ഞാന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ.ഒരു തകര്‍ച്ചയെ അതിജീവിച്ചു വന്നതാണ്‌ ഞാന്‍. വീണ്ടുമൊരിക്കല്‍ കൂടി അതിനു സാധിക്കില്ല. ഡ്രസ്‌ മാറുന്നതു പോലെ കല്യാണം കഴിക്കാന്‍ എനിക്ക്‌ സാധിക്കില്ല. മടുക്കുമ്പോള്‍ കളയാന്‍ പറ്റുന്നതല്ലല്ലോ വിവാഹം. കുടുംബബന്ധങ്ങള്‍ക്ക്‌ മൂല്യം നല്‍കുന്ന വ്യക്തിയാണ്‌ ഞാന്‍. ആള്‍ ചെയ്യുന്നതു പോലെ എനിക്ക്‌ കഴിയില്ല.'' അമ്പിളി പറഞ്ഞു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമയില്‍ പോലും വേഷം ലഭിച്ചില്ല; ആ കാര്യമോര്‍ത്ത് ഇന്നും സങ്കടപ്പെടാറുണ്ടെന്ന് അശോകന്‍

നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ സർ; മോദിയോട് രാം ഗോപാൽ വർമ്മ

കൊവി‍ഡ് ഒരു സാധാരണക്കാരനല്ല, മോൾക്ക് വന്നത് സാദാ പനി പോലെ; മുന്നറിയിപ്പുമായി സാജൻ സൂര്യ

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറഞ്ഞു: മഞ്ജു വാര്യർ

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

എല്ലാവര്‍ക്കും എന്റെ മനസ് നിറഞ്ഞ നന്ദി; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്‍മജന്‍

നടി ആന്‍ഡ്രിയക്ക് കോവിഡ്

ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ 'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന് വിളിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്

'രാവണന്‍' മരിച്ചിട്ടില്ല; നമുക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം'

ഒവ്വൊരു പൂക്കളുമേ' ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

കങ്കണ റണ്ണൗട്ട് ആയതില്‍ സന്തോഷം, പക്ഷേ നാളെ ഇത് നമുക്ക് സംഭവിക്കാം: റിമ

നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു

മുന്‍കാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്‌​ മരിച്ചു

ഞങ്ങള്‍ എന്തായിരിക്കണമോ അതാണ് നിങ്ങള്‍; ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ: ദുല്‍ഖര്‍ സല്‍മാന്‍

പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും!, ട്രോളുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എനിക്ക് ശബ്ദമുയര്‍ത്താന്‍ വേറെയും ഒരുപാട് പ്ലാറ്റ് ഫോമുകളുണ്ട്, അമേരിക്കക്കാരന്റെ സ്വഭാവം ട്വിറ്റര്‍ തെളിയിച്ചു

ജോസ് കെ മാണിയുടെ പാരാജയം ഞെട്ടിക്കുന്നത്, ലീഗ് ആഴത്തില്‍ ചിന്തിക്കണം; സന്തോഷ് പണ്ഡിറ്റ്

ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ?; പാര്‍വതി ചോദിക്കുന്നു

ഒരു വാടക വീടിന് വേണ്ടി ചെന്നൈയില്‍ നായയെപ്പോലെ അലഞ്ഞിട്ടുണ്ട്: വിജയ് സേതുപതി

ശരണിന്റെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച്‌ മനോജ് കെ ജയന്‍

കൊവിഡ് ; തമിഴ് സംവിധായകന്‍ വസന്തബാലന്‍ ആശുപത്രിയില്‍

ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള ട്രോള്‍ : ബോബി ചെമ്മണ്ണൂര്‍ മാപ്പു പറഞ്ഞു

ഇവിടെ മോഡേണും നാടനും എടുക്കും; ഇരട്ട ലുക്കില്‍ തിളങ്ങി റിമി ടോമി

ഒടിയന്റെ കഥയുമായെത്തുന്ന ;കരുവ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും; ലക്ഷ്മിപ്രിയ

View More