Image

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ പാര്‍ട്ടി‌ക്ക് സീറ്റുകള്‍ കുറയും; സിപിഐ

Published on 21 April, 2021
നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ പാര്‍ട്ടി‌ക്ക് സീറ്റുകള്‍ കുറയും; സിപിഐ
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇത്തവണ സീറ്റുകള്‍ കുറയുമെന്ന് സിപിഐ. 2016 ലെ 91 സീറ്റ് പ്രകടനം ഇത്തവണ ഇടതുമുന്നണിക്ക് ഉണ്ടാകില്ലെന്നും ചെറിയ ഭൂരിപക്ഷത്തോടെ ജയിക്കാമെന്നുമാണ് സിപിഐ വിലയിരുത്തല്‍. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന സിപിഐഎം സമ്ബൂര്‍ണ്ണ നേതൃയോഗമാണ് ഇക്കാര്യം പറഞ്ഞത്.

ഇത്തവണ 25 സീറ്റിലാണു സിപിഐ മത്സരിച്ചത്. കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയെങ്കില്‍ ഇത്തവണ 13 സീറ്റിലാണ് പാര്‍ട്ടി വിജയം കണക്കാക്കുന്നത്. 13 മുതല്‍ 16 വരെ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. 76 മുതല്‍ 83 വരെ സീറ്റുകള്‍ നേടി ഇടത് മുന്നണിക്ക് ഭരണതുടര്‍ച്ചയുണ്ടാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്പമംഗലം. ചാത്തന്നൂര്‍, പുനലൂര്‍, ചടയമംഗലം, ചിറയിന്‍കീഴ്, ചേര്‍ത്തല, അടൂര്‍, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഉറച്ച വിജയം പ്രതീക്ഷിക്കുന്നത്.

നെടുമങ്ങാട്, കരുനാഗപ്പള്ളി, പീരുമേട്, മൂവാറ്റുപുഴ, പട്ടാമ്ബി എന്നിവിടങ്ങളില്‍ ബലാബലം മത്സരമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം, സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായാല്‍ നൂറ് സീറ്റിനു മുകളില്‍ നേടാനാകുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. എന്തുവന്നാലും ആ തിരഞ്ഞെടുപ്പില്‍ 80 സീറ്റിന് മുകളില്‍ നേടാനാകുമെന്നും പാര്‍ട്ടി വിലയിരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക