Image

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

Published on 21 April, 2021
നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)
നമുക്കെന്തു ജോർജ് ഫ്ലോയ്ഡ് ! 
നമുക്കെന്തു ബ്ലാക്ക് ലൈഫ് മാറ്റർ ! 
നമ്മൾ ഇന്ത്യാക്കാർ .. 
നമ്മൾ മലയാളികൾ ... 
 
സവർണതയും ജാതിപ്പേരും അലങ്കാരമായി ഇന്നും കൊണ്ട് നടന്നു ആത്‌മനിർവൃതി അടയുന്നവർ!
വർണ്ണവെറി കൊടികുത്തി വാണിരുന്ന ഒരു നാട്ടിൽ നിന്നും അതപ്പാടെ കൂടെ കൊണ്ട് വന്നു ഇവിടെ പകർത്തിയാടുന്നവർ ! 
 
നമുക്ക് ബ്ലാക്ക് ലൈഫോ ജോർജ് ഫ്ലോയിഡോ ഒന്നും മാറ്ററല്ല! 
ജോർജ്ജ് ഫ്ളോയിഡിന്റെ ഘാതകന്റെ ശിക്ഷ  കൂടിപ്പോയെന്നു ചിന്തിക്കുന്നു നമ്മളിൽ കുറെ പേർ!
 
നമുക്ക് അവർ വെറും കറമ്പർ 
.. മടിയർ.. 
നാലു കാശിനു വില കെട്ടവർ.
 
അമേരിക്കയിൽ കാലു വെയ്ക്കുമ്പോഴേ ചാർച്ചക്കാരുടെ മുന്നറിയിപ്പ് 
“കറമ്പരെ സൂക്ഷിക്കണം .. അപകടകാരികളാണവർ”! 
ഇത് വെള്ളക്കാരന്റെ രാജ്യം, നമ്മളവന്റെയടിമകൾ” 
വെളുമ്പനെ നമ്പി നിൽക്കണം 
അവനാണ് ദൈവം, സർവ്വാധികാരി 
ഇതവന്റെ രാജ്യം 
അവന്റെ ഭരണം 
തോക്കുകളാണവന്റെ മതം.. പേടിക്കണം 
ഇവിടെ നമ്മൾ വെറും തൊഴിലാളികൾ!”! കൂലിപ്പണിക്കാർ! വയറ്റിപ്പിഴപ്പുകാർ.
 
ഈ പ്രമാണങ്ങളപ്പാടെ വിശ്വസിച്ചും പേടിച്ചും 
കറുത്തവനിലും  ശ്രേഷ്ഠരാണ്‌ നമ്മളെന്ന് ആത്മഗതം 
ചൊല്ലിയും പഠിപ്പിച്ചും പഠിച്ചും സ്വയം വിശ്വസിപ്പിച്ചും നമ്മൾ ഇവിടെ വേരിറക്കുന്നു . 
പുതു തലമുറയെ വളർത്തുന്നു! 
 
 
പക്ഷേ നമ്മുടെ പുതുനാമ്പുകൾ! 
അവരാരാണ് മക്കൾ ! 
നാം പഠിച്ചു പോന്ന വർണ്ണവെറിയുടെ വിഷം അവരിൽ 
കുത്തിയിറക്കാൻ നാം പണിപ്പെടുന്നു!
ഒരിക്കലുമൊരു ആഫ്രിക്കൻ അമേരിക്കനെ 
ജീവിത പങ്കാളിയാക്കരുതെന്നു നാം അവരോടു തുറന്നു പറയുമ്പോൾ, 
നമ്മുടെ മുഖത്തു നോക്കി നടുവിരൽ ഉയർത്തി തെറിവാക്കുകളുടേ അകമ്പടിയോടെ 
നീയാണ് ഏറ്റവും വലിയ റേയ്സിസ്റ്റ് തന്തേയെന്നവൻ 
മുഖത്തടിക്കാതെയലറുന്നു ! 
 
നാം അമേരിക്കയെ ശപിക്കുന്നു ! 
പല്ലു ഞെരിക്കുന്നു. 
പുതുതലമുറ 
അവരോ ബുദ്ധിരാക്ഷസർ .. തവിട്ടു തൊലിയിൽ സ്വയം സായ്പ്പെന്നൊ കറുമ്പനെന്നൊ സ്വയം  ഭാവിച്ചു വളരുന്നവർ ! 
നമ്മുടെ ഉള്ളിലിരുപ്പ് ശരിക്കും അവർ മനസിലാക്കുന്നു!
കറുത്തവനോടടുക്കരുതെന്ന ഉപദേശം അവർ കാറ്റിൽ പറത്തുന്നു.
 
അവർക്കെല്ലാം ഒരു പോലെയെന്നുള്ളത് നമ്മെ ചൊടിപ്പിക്കുന്നു! 
അവർ മിശ്രിതരാകുന്നു ! നമ്മളിൽ ചിലർക്ക് പ്രാന്ത് വരുന്നു ! 
കറമ്പരുടെ കുറ്റകൃത്യകണക്കുകൾ, വിദ്യാഭ്യാസമില്ലായ്മ, കൂടെ മറ്റു പലതും പറഞ്ഞവരുടെ മനസ് തിരിക്കാൻ നോക്കുമ്പോഴും 
അവർക്കൊരൊറ്റ മതം മാത്രം 
വി ആർ അമേരിക്കൻസ് ! 
വി ആർ വൺ ! 
അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ ! 
അവർ ജീവിക്കട്ടെ.
 
നമുക്ക് ഈ രാജ്യത്തെ ഒരു കാര്യത്തിലും ഇടപെടാതേ 
മനമിങ്ങും മിഴിയങ്ങുമായി കഴിയാം! 
നാട്ടിൽ നിന്ന് വരുന്ന മന്ത്രി തന്ത്രി അഴിമതിക്കോലങ്ങൾക്കു കുഴലൂത്തു നടത്തി എഴുന്നള്ളിക്കാം! 
പഴയ അടിയാൻ ജൻമി ജീവിതത്തിന്റെ നൊസ്റാൾജിയയിൽ  അങ്ങിനെ നമുക്ക് സായുജ്യമടയാം! 
നമുക്കെന്തു ജോർജ് ഫ്ലോയിഡ്! 
നമുക്കെന്തു ബ്ലാക്ക് ലൈഫ് മാറ്റർ!
Join WhatsApp News
Boby Varghese 2021-04-21 12:37:34
Blame our parents and grand parents. Its their fault. They taught us the value of a family. According to CNN's Don Lemon, 72% of black Americans are born out of wedlock. About 50 % of marriages end in divorce. It is very natural for me to hope that my children to get married to another kid of Indian origin. Black lives matter? In the first 3 months of this year, 907 shootings in Chicago alone with 177 fatalities. Most of the shooters and victims are black. Please tell them that Black lives matter.
CID Mooosa 2021-04-21 13:23:09
When I came to this country with a great hope and we lived in one of boroughs in New York city, everyday shootings and everyday mugging David Dinkins was Mayor and they put me as a liason to speak t0 the black communities by the Nycity Police commissioner.In fact after my work finished come home with fear as in front of my apartments carrying knife muggers in front of my apartment and one day my apartment was ransacked and my poor mother scared as seeing this and I have to tell the storiesand incidents so on. When my malayalee friends buoy buoy for Black lives matter and Keejay to Deocrats all black lives matter.It is 4 months since the new administration in white house yesterday were shootings who are responsible?Is black lives matter? would you give your brother,your sister your son your daughter to marry one of them live together peacefully?black lives matter.Only one thing I noticed people believed in Jesus and reading Bible among black lives matter have tremendous changes.
Ninan Mathulla 2021-04-21 14:20:45
There is a saying that ‘minnunnathellam ponnalla’. This is applicable to the criminal justice reports. It is true that Blacks and Hispanics are in prison at a higher rate than whites. The underlying reasons for it are many, including racism, economic disadvantage for Blacks and Hispanics. Our attitude towards criminal justice is also influenced by our prejudices and perceptions. Many a times, our prejudices and perceptions are not based on clear facts but our own knowledge from friends or social media or based on our stereotyped opinions. This link gives an analysis of the situation based on better statistics state by state in USA.In India also lower caste are persecuted more compared to upper class, and attitude of people comparable to USA. https://www.sentencingproject.org/publications/color-of-justice-racial-and-ethnic-disparity-in-state-prisons/
JACOB 2021-04-21 16:16:55
Remember the words of a famous man in American history! "I am afraid that there is a certain class of race-problem solvers who don't want the patient to get well, because as long as the disease holds out they have not only an easy means of making a living, but also an easy medium through which to make themselves prominent before the public." --Booker T. Washington
JACOB 2021-04-21 17:18:43
I have never heard of an Indian person in America telling a real estate agent to find him a house in a black neighborhood.
benoy 2021-04-21 22:24:01
സിവിൽ വാറിനു ശേഷമുള്ള ഇവിടത്തെ ആഫ്രിക്കൻ അമേരിക്കൻസിന്റെ ചരിത്രം ശരിയായി അറിയാത്തതിന്റെ കുറവാണു ബ്ലാക് ലൈവ്സ് മാറ്റർ പോലുള്ള തീവ്ര സംഘടനകളെ ന്യായീകരിക്കാൻ ഫോർവേർഡ് തിങ്കേഴ്‌സ് എന്ന് സ്വയം അഭിമാനിക്കുന്ന ചില മലയാളികളെ പ്രേരിപ്പിക്കുന്നത്. ശ്രീ ജേക്കബ് ഉദ്ധരിച്ച ബുക്കർ ടി വാഷിങ്ടണിന്റെ വാക്കുകൾ ബ്ലാക് ലൈവ്സ് മാറ്റെറിനെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ അന്വർഥമാണ്. റീ കൺസ്റ്റ്‌ക്ഷൻ ഈറ , അതായതു സിവിൽ വാറിന് ശേഷമുള്ള കാലഘട്ടത്തിൽ ആഫ്രിക്കൻ അമേരിക്കൻസിനു വേണ്ടി വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടുള്ളതായ ഒരു സാമൂഹ്യ പ്രവർത്തകനായിരുന്നു ബുക്കർ ടി. വിദ്യാഭ്യാസമാണ് സമത്വത്തിനു അടിസ്ഥാനമെന്ന് മനസിലാക്കിയ ഒരു ആഫ്രിക്കൻ അമേരിക്കാനായിരുന്നു അദ്ദേഹം. 1800കളിൽ അദ്ദേഹം തുടങ്ങിയ ടസ്കഗീ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ അന്നിവിടത്തെ ആഫ്രിക്കൻ അമേരിക്കൻസിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും കാരണമായിട്ടുണ്ട്. അദ്ദേഹമെഴുതിയ അപ് ഫ്രം സ്ലേവറി വായിക്കേണ്ട നല്ലൊരു ആത്മകഥയാണ്. 1960കൾ വരെ ഇവിടെ ഭൂരിഭാഗം ആഫ്രിക്കൻ അമേരിക്കൻ കുടുംബങ്ങളും സ്വന്തമായി വീടുകൾ പണിയുകയും അധ്വാനിക്കുകയും ഗവര്മെന്റിൽ നിന്നും ഒന്നും ലഭിക്കാതെയും ജീവിച്ചു പോന്നിരുന്നു. അന്നൊക്കെ ആഫ്രിക്കൻ അമേരിക്കൻ കുടുംബങ്ങളിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ബോബി വർഗീസ് ചൂണ്ടികാട്ടിയതുപോലെ ആഫ്രിക്കൻ അമേരിക്കൻസിന്റെ കുടുംബങ്ങളിൽ അച്ഛന്റെയോ അമ്മയുടേയോ കുറവാണു അവരുടെ മക്കളെ കുറ്റവാസനയും മറ്റു ആന്റിസോഷ്യലും ആയി മാറ്റുന്നത്. 1960 കളിൽ ലിൻഡൻ ബി ജോൺസൻ കൊണ്ടുവന്ന ഗ്രേറ്റ് സൊസൈറ്റി പ്രോഗ്രാം ആണ് ഇവിടത്തെ ആഫ്രിക്കൻ അമേരിക്കൻസിനെ ഈ നിലയിൽ എത്തിച്ചത്. അന്നിവിടത്തെ വെളുത്ത വർഗക്കാരിലുണ്ടായിരുന്നതും ഇപ്പോഴുള്ളതുമായ വൈറ്റ് ഗിൽറ്റ് ആണ് ആഫ്രിക്കൻ അമേരിക്കൻസിനു വാരിക്കോരിക്കൊടുത്തു അവരെ മടിയന്മാരാക്കിയത്. എപ്പൊഴും സി എൻ എൻ ഉം വാഷിംഗ്‌ടൺ പോസ്റ്റും ന്യൂ യോർക്ക് ടൈംസും മാത്രം ഫോളോ ചെയ്യാതെ വല്ലപ്പോഴും അറിവിലേക്കായി ആഫ്രിക്കൻ അമേരിക്കൻ എഴുത്തുകാരായ ബുക്കർ ടി വാഷിങ്ടണിന്റെ അപ്പ് ഫ്രം സ്ലേവറിയും, ഷെൽബി സ്റ്റീലിന്റെ വൈറ്റ് ഗിൽറ്റും, കാന്ഡിസ് ഓവന്റെ ബ്ലാകൗടും ഒക്കെ വായിച്ചു ബ്ലാക് ലൈവ്സ് മറ്റെറിനെയും ആന്റിഫയേയും സിസ്റ്റമിക് റേസിസത്തിനെയും മൈക്രോഅഗ്രെഷനെയും കാണുവാൻ ശ്രമിക്കുക. ഇന്ന് ബ്ലാക് ലൈവ്സ് മറ്റെറിന്റെ അസ്സെറ്റ് ഏതാണ്ട് ഒരു ബില്യൺ ഡോളറിനുമേലാണെന്നുകൂടി ഓർക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക