Image

മന്ത്രി ജി. സുധാകരന്‍ പരസ്യമായി മാപ്പ് പറയണം,അല്ലാതെ പരാതി പിന്‍വലിക്കില്ല, തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി

Published on 21 April, 2021
മന്ത്രി ജി. സുധാകരന്‍ പരസ്യമായി മാപ്പ് പറയണം,അല്ലാതെ പരാതി പിന്‍വലിക്കില്ല, തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപിച്ച്‌ മന്ത്രി ജി സുധാകരനെതിരായി നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് യുവതി. മന്ത്രി പരസ്യമായി മാപ്പ് പറയണം. അല്ലാതെ പരാതി പിന്‍വലിക്കില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരാതിയില്‍ കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ തന്റെ ഭര്‍ത്താവിനെ പുറത്താക്കിയത് ജാതീയമായ വേര്‍തിരിവ് ഉയര്‍ത്തിക്കാട്ടിയാണ്. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പരാതിയെ തുടര്‍ന്ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ട്. ജീവിക്കാന്‍ അനുവദിക്കണം. മന്ത്രി മാസങ്ങളായി തങ്ങളെ അപമാനിക്കുകയാണ്. അതിനാലാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്. വിഷയത്തില്‍ പരാതി നല്‍കിയിട്ടും അവര്‍ക്കുമേലുള്ള പോലീസ് കേസെടുക്കാത്തത് സമ്മര്‍ദ്ദം മൂലമാണ്. തനിക്കും ഭര്‍ത്താവിനും പിന്നില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അല്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശം നടത്തിയെന്നും ആകോപിച്ചാണ് മന്ത്രിക്കെതിരെ യുവതി പരാതി നല്‍കിയത്. ആലപ്പുഴ എസ്‌എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പരാതിക്കാരി.

അതേസമയം തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുവതിയുടെ ആരോപണത്തില്‍ ധാര്‍മ്മികത ഇല്ലാത്തതാണെന്നാണ്. പരാതിക്ക് പിന്നില്‍ മറ്റ് ചിലരാണെന്നുമാണ് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത്.
Join WhatsApp News
religion post 2021-04-21 12:18:32
ഞായറാഴ്ച നിർബന്ധമായും കാണേണ്ട കുർബാന, പിന്നെ കടമുള്ള ദിവസങ്ങൾ, സന്ധ്യാപ്രാര്ഥന, വേദപഠനം, ധ്യാനപരമ്പരകൾ, നിരവധി സംഘടാനാ പ്രവർത്തനങ്ങൾ ആദിയായവയ്ക് ഒരു വിശ്വാസി ആയുസ്സിന്റെ നല്ലൊരു ഭാഗം പാഴാക്കുന്നു. വ്യക്തിപരമായ ഉന്നമനത്തിനു സമയം ലഭിക്കാതെ തന്റെ ക്രിയാത്മകതയെ പരിപോഷിപ്പിക്കാതെ അവൻ മുരടിച്ചു ജീവിതം അവസാനിപ്പിക്കുന്നു. ആവർത്തന വിരസത മൂലം പ്രാര്തഥന മനസ്സിനെ മുരടിപ്പിക്കുകയാണ് . പ്രാര്ഥനയിൽക്കൂടി കാര്യങ്ങൾ സാധിക്കാം എന്നു വെച്ചാൽ പിന്നെ പരിശ്രമം കുറയും. താൻ ചെയ്യേണ്ട കാര്യങ്ങൾ ദൈവത്തെ ഏൽപ്പിക്കും. ദൈവം എന്നുള്ളത് ഒരു സങ്കല്പം മാത്രം. പല മതസ്ഥരും പല ദൈവങ്ങളെ ആരാധിക്കുന്നു. മനുഷ്യൻനന്നാകുന്നതിനു മതം വേണ്ട. മതങ്ങൾ ശാസ്ത്രപുരോഗത്തിക്കു വിലങ്ങുതടിയാണ്. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നു കോപ്പർനിക്കസിനെപ്പോലുള്ള ശാസ്ത്രജ്ഞന്മാർ കണ്ടുപി ടിച്ചപ്പോൾ അതിനെ അന്ധമായി എതിർത്തത് കത്തോലിക്കാ സഭയാണ്. യേശു ജനിച്ച ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നു കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാർ വാദിച്ചു. ദൈവശാസ്ത്രം ഗൗളിശാസ്ത്രം പോലൊരു ശാസ്ത്രമാണെന്നു അവർ മനസിലാക്കിയിരുന്നില്ല. ഭ്രൂണോ എന്ന ജ്യോതിശാസ്ത്രജ്ഞനെ അവർ ജീവനോടെ ചുട്ടു കൊന്നു. ഗലീലിയോ മാപ്പു പറഞ്ഞു ജീവൻ രക്ഷിച്ചു. ഓരോ കാര്യത്തിനും ഓരോ മധ്യസ്ഥന്മാരെ കത്തോലിക്കാ സഭ കൽപ്പിച്ചു വെച്ചിട്ടുണ്ട്. പാമ്പിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷ നേടാൻ ഗീവർഗീസ് പുണ്ണ്യാളൻ, പകർച്ചവ്യാധികൾക്കു സെബസ്ത്യനോസ് , അസാധ്യകാര്യങ്ങൾ നേടാൻ യൂദാ തദേ വൂസ്, ആരോഗ്യസംരക്ഷണത്തിന് ആരോഗ്യ മാതാവ് ഇങ്ങനെ പോകുന്നു ആ വലിയ നിര. അവശത അനുഭവിക്കുന്നവന് സാന്ത്വനം നൽകുന്നതിന് പകരം ഈ പുണ്യവാളൻമാരെ കാണിച്ചു വിശ്വാസിയുടെ പോക്കറ്റിൽ കയ്യിട്ടു വാരാനാണ് സഭ ശ്രമിക്കുന്നത്. പഴയകാലത്തെ കണ്ടെഴുത്തു പ്രവർത്തിയാരെ നാണിപ്പിക്കുന്ന തരത്തിൽ ഓരോ പിരിവും നടത്താൻ യാതൊരു ലജ്ജയുമില്ല പുരോഹിത വർഗ്ഗത്തിന്. ഇന്ന് സർക്കാർ സർവീസിൽ ക്രിസ്ത്യനികുളുടെ പ്രാതിനിധ്യം ദയനീയമായി കുറവാണ്. അതുപോലെ രാഷ്ട്രീയ നേതാക്കന്മാർ, എഴുത്തുകാർ, ബുദ്ധിജീവികൾ , ന്യായാധിപാർമാർ, തുടങ്ങി ഏതു രംഗത്തും ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾ വിരളമാണ്. സ്വസമുദായത്തിലെ ആളുകൾ പൊതു രംഗത്തു ഉയർന്നുവന്നാലെ സമൂഹത്തിനു ഗുണമുണ്ടാകുകയുള്ളൂ. കേരളത്തിലെ ജാതി വ്യവസ്തിക്കു എതിരായി നടന്ന സമരത്തിന്റെ പ്രധാന ആവശ്യം പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗത്തിൽ മതിയായ പ്രാതിനിധ്യം വേണമെന്നതായിരുന്നു. സർക്കാർ സർവീസിൽ സ്വസമുദായാംഗങ്ങൾ ഉണ്ടെങ്കിൽ സമുദായത്തിന്റെ ശക്തി വർധിക്കും. പ്രാർത്ഥനയിൽ മുഴുകിനടന്നാൽ പള്ളിയ്ക്ക് അടിമയായി മുരടിച്ചു ഒരു ബൊണ്സായിയായി മരണമടയാം. കേരളത്തിലെ മുസ്ലീമുകളെ കണ്ട് പഠിക്കണം ഈ കാര്യത്തിൽ. അവർ ഇന്ന് എല്ലാവരുടെയും മുൻപിൽ ആണ്. 5 തവണ നമസ്കരിച്ചു കഴിഞ്ഞാൽ അവർ പ്രയോജനപ്രദമായ ജോലികളിൽ മുഴുകുന്നു. അവരുടെ പള്ളികളിൽ ആത്മീയ വ്യാപാരം ഇല്ല. ഇമാമിന്റെ പിറകേ നടന്നു ജീവിതം പാഴാക്കുന്നില്ല. അവരുടെ ഓരോ കൂട്ടയ്മയിലും സമുദായം സാമൂഹികമായി എങ്ങിനെ ഉയരണം എന്നു അവർ ബോധവൽക്കരണം നടത്തുന്നുമുണ്ട്. എന്നാൽ കത്തോലിക്കാ വൈദീകർ വിശ്വാസികളെ കുഞ്ഞാടുകളാക്കി മാറ്റി സ്വർഗ്ഗരാജ്യം എന്ന പ്ലാവില കാട്ടി മരണം വരെ കൊണ്ടുനടക്കും. പരലോകത്തിലെ ഭാഗ്യം മോഹിച്ച് ഈലോകത്തിലെ സന്തോഷം കളഞ്ഞുകുളിക്കുന്നത് ആർഥശൂന്യമാണ്. പരീക്ഷകളും മറ്റ് മത്സരങ്ങളിലും പങ്കെടുക്കേണ്ട സന്ദർഭങ്ങളിൽ കുട്ടികളെ പള്ളിപ്പരിപാടികളിൽ സംബന്ധിക്കാൻ നിർബന്ധിക്കുന്നു. 7 ലക്ഷം പ്രകാശവർഷം ദൂരത്തിലുള്ള നക്ഷത്രങ്ങളെവരെ നാസ്സയിലുള്ള ശാസ്ത്രജ്ഞന്മാർ നിരീക്ഷിച്ചിട്ടുണ്ട്. മരി ച്ചുപോയവരുടെ ആത്മാക്കളെയോ യേശുവിനെയോ ഒന്നും അവർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. യേശു പറഞ്ഞത് അന്നത്തെ തലമുറ അവസ്സാനിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം വാനമേഘങ്ങളിൽ മരിച്ചവരെയും ജീവിക്കുമ്പവരെയും വിധിക്കാൻ വരും എന്നാണ്. പക്ഷെ ഇതുവരെ ഇങ്ങു എത്തിയിട്ടില്ല. വാന മേഘങ്ങളിൽ ഇരുന്നു താഴെ വീണോ എന്നും അറിയില്ല. യേശു മരിച് ഉയർത്ത്‌ പാതാളത്തിൽ ഇറങ്ങി എന്നാണ് നിക്കിയാ സൂനഹദോസിൽ ഔദ്യോഗികമായി അംഗീകരിച്ച വിശ്വാസപ്രമാണത്തിൽ പറയുന്നത്. എന്നാൽ പാതാളത്തിൽ ഇറങ്ങി എന്നത് ഇപ്പോൾ ഇറക്കുന്ന പുസ്തകങ്ങളിൽ മനപ്പൂർവം വിട്ടുകളഞ്ഞിരിക്കുന്നു. കടുത്തുരുത്തിപ്പള്ളിയിലെ പള്ളിമുറി ഈയിടെ പുതുക്കിപ്പണിയുകയുണ്ടായി. 165 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്. പണിപൂർത്തിയായപ്പോൾ 175 ലക്ഷം ആയി ഉയർന്നു എന്നറിയുന്നു. കാലിത്തൊഴുത്തിൽ പിറന്നവന്റെ പ്രതിപുരുഷനു തമാസിക്കാനാനാണത്രെ ഈ കെട്ടിടം! ഈ തുകകൊണ്ട് ഭവനരഹിതരായ 20 പേർക്കെങ്കിലും വീട് വെച്ചു കൊടുക്കാമായിരുന്നു. ഇതിന്റെ പനിര്മാണത്തിൽ നിന്നു ആരെല്ലാം കീശ വീർപ്പിച്ചുരിക്കാം! ചുങ്കക്കാരെ വെല്ലുന്ന രീതിയിൽ കൊള്ള പ്പിരിവ് ഇതിനു വേണ്ടി നടത്തി. കാട്ടിലെ തടി തേവരുടെ ആന. പിടിയെടാ പിടി. 100 ഭാര്യമാരുണ്ടായിരുന്ന ദാവീദ് രാജാവിനെപ്പോലുള്ളവർക്കു താമസിക്കാൻ പറ്റിയ സൗധം ആണിത്. ബിഷപ്പിനെയും വൈദീകരെയും എതിർക്കാൻ ആരും തുനി യുകയുമില്ല. വിശ്വാസികൾ പുരോഹിതരുടെ ആജ്ഞാനുവർത്തികളായി തീരാൻ നിർബന്ധിതരാകുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്മാരല്ലേ ഇവർ! കുഞ്ഞുങ്ങളെയും മാതാപിതാക്കളേയും പോറ്റാൻ വിദേശത്തും മറ്റും പോയി വിയർത്തു പണി എടുക്കുന്നവരെ ഊറ്റി കുടിക്കുന്ന കൊതുകുകളെപോലെയാണീ സഭാ നേതൃത്വം. മതം ക്ഷയിച്ച പശ്ചാത്യ. നാടുകളിൽ മനുഷ്യൻ ശാസ്ത്രീയമായും ഭൗതികമായും അടിക്കടി ഉയരുന്നു. മതത്തിനു അടിമയായ സമൂഹങ്ങൾ പിന്തള്ളപ്പെടുന്നു. എല്ലാ മതങ്ങളുടെയും സ്ഥിതി ഇതാണ്. മതം ഇല്ലെങ്കിൽ ധാർമികത നശിക്കില്ലേ എന്നു ചിലർ ചോദിക്കാറുണ്ട്. പല പുരോഹിതരും വ്യഭിചാരം, ധനാപഹാരണം തുടങ്ങി അനേകം പാതകങ്ങളിൽ നിപതിക്കുന്നത് നാം കേൾക്കാറുണ്ടല്ലോ. സമൂഹധാര്മികത നിലനിറുത്താൻ ജനാധിപത്യസർക്കാരുകൾ പാസ്സാക്കുന്ന നിയമവ്യവസ്ഥയ്ക്ക് വിധേയമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതാണ് അഭികാമ്യം. യൂറോപ്യൻ രാജ്യങ്ങളിൽ അതാണ് നടക്കുന്നത്. അവിടത്തെ പള്ളികളെ ആളുകൾ അമ്പാടെ തിരസ്കരിച്ചിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക