Image

കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയിലെ എട്ടിടങ്ങളില്‍ നിരോധനാജ്ഞ

Published on 21 April, 2021
കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയിലെ എട്ടിടങ്ങളില്‍ നിരോധനാജ്ഞ

മലപ്പുറം ;കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ എട്ടിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളിലാണ് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ 144 പ്രഖ്യാപിച്ചത്.

ഇന്ന് രാത്രി 9 മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. 30 വരെയോ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെയോ നിരോധനാജ്ഞ തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക