-->

America

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

പി പി ചെറിയാന്‍

Published

on


ഡാളസ്  : ഡാളസില്‍ സ്വന്തം ആവശ്യത്തിനു രണ്ട് ഔണ്‍സില്‍ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്നു ഡാലസ് പൊലീസ് ചീഫ് എഡ്ഡി ഗാര്‍സിയ അറിയിച്ചു.  

ഏപ്രില്‍ 20 മുതലാണ് ഈ നിയമം നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു. 
രണ്ടൗണ്‍സില്‍ കൂടുതല്‍ പിടിച്ചെടുക്കുകയോ, ഫയര്‍ ആം കൈവശം ഉണ്ടായിരിക്കുകയോ ചെയ്താല്‍ പൊലീസ് ടിക്കറ്റ് നല്‍കും.അതോടൊപ്പം രണ്ട് ഔണ്‍സുള്ള കൂടുതല്‍  ബാഗുകള്‍ കൈവശം വച്ചു വാഹനം ഓടിക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ചീഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2019 ല്‍ ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍, ചെറിയ തോതില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്നു വ്യക്തമാക്കിയിട്ടും ഡാലസ് പൊലീസ് അറസ്റ്റ് തുടര്‍ന്നിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ കഞ്ചാവ് കൈവശം വെച്ചു അറസ്റ്റ് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 85% ശതമാനവും ചെറിയതോതില്‍ കൈവശം വച്ചവരായിരുന്നുവെന്ന് കമ്മ്യൂണിറ്റി പൊലിസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഡാലസ് ഫോര്‍ട്ട്‌വര്‍ത്തിലെ പല സിറ്റികളിലും ഇതിനു സമാനമായി പൊലീസ് നയം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഡാലസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ തീരുമാനം മെമ്മൊ വഴി ഡാലസ് സിറ്റി കൗണ്‍സിനെ അറിയിച്ചതായും പൊലീസ് ചീഫ് പറഞ്ഞു.


പി പി ചെറിയാന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

ബൈഡന്‍ ഓണ്‍ ന്യൂട്രീഷ്യന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം) ഒന്ന്.

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാതിഥി

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

View More