Image

കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ അമ്പതു ശതമാനം പേര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

Published on 20 April, 2021
കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ അമ്പതു ശതമാനം പേര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി:  കോവിഡ് സ്ഥിതി പരിഗണിച്ചു കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കാനും സമയക്രമത്തില്‍ മാറ്റം വരുത്താനും പഴ്‌സനല്‍ മന്ത്രാലയം നിര്‍ദേശിച്ചു. അണ്ടര്‍ സെക്രട്ടറി മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥരില്‍ പകുതി മാത്രം ഓഫിസില്‍ എത്തിയാല്‍ മതി. ഇവര്‍ക്ക് ‘വര്‍ക് ഫ്രം ഹോം’ ആയിരിക്കും. ഡപ്യൂട്ടി സെക്രട്ടറി മുതലുള്ളവര്‍ സ്ഥിരം ഹാജരാകണം.

കണ്ടെയ്ന്‍മെന്റ് മേഖലയില്‍നിന്നു വരുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ‘വര്‍ക് ഫ്രം ഹോം’ അനുവദിക്കണം. തിരക്ക് ഒഴിവാക്കുന്നതിന് 9 മുതല്‍ 5.30 വരെ, 9.30 മുതല്‍ 6 വരെ, 10 മുതല്‍ 6.30 എന്നിങ്ങനെ വ്യത്യസ്ത പ്രവര്‍ത്തന സമയം അനുവദിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക