-->

EMALAYALEE SPECIAL

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

Published

on

 
('അമേരിക്കൻ തരികിട'  # 141 -മക്കളുടെ വിവാഹം ഒരു നീറുന്ന  പ്രശ്‍നം- ശ്രദ്ധിച്ചപ്പോൾ പൊന്തിവന്ന ചിന്തകൾ) https://www.youtube.com/watch?v=gYatrKwTpjY
 
പരിണാമ മാറ്റങ്ങൾ മനുഷൻ ഉൾപ്പെടുന്ന മൃഗങ്ങൾക്കും സസ്യങ്ങൾക്കും മാത്രമല്ല. മനുഷരുടെ   സമൂഹത്തിലും ചിന്താരീതികളിലും പരിണാമ മാറ്റങ്ങൾ കാണാം. പരിണാമ മാറ്റങ്ങൾക്കു വിധേയം ആകാത്തവ പെട്ടെന്ന് അവസാനിക്കുന്നതും കാണാം. മനുഷ സംസ്കാരത്തിൻറ്റെ ചരിത്രം നോക്കിയാൽ ആദിമ മനുഷരുടെ സമൂഹം, കുരങ്ങുകളിൽ നിന്നും വ്യത്യസ്തം ആയിരുന്നില്ല.

 'കൈയൂക്ക് ഉള്ളവവൻ കാര്യക്കാരൻ' എന്ന ആദിമ സമൂഹത്തിൽ ശക്തിമാനായ പുരുഷന് കൂടുതൽ സ്ത്രീകളെ ലഭിച്ചിരുന്നു. ശക്തി കുറഞ്ഞവൻ 'തരി പെറുക്കി' തൃപ്‌തിപ്പെട്ടു, അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു താനും. എന്നാൽ ശക്തിമാനിൽനിന്നും കൂടുതൽ കുട്ടികൾ ഉണ്ടായതോടെ അവയെ തീറ്റി പോറ്റിയാൽ മാത്രമേ അവയുടെ അമ്മ സ്ത്രീയെ ആകർഷിക്കാൻ സാധിക്കു എന്ന ശാപവും ശക്തിമാൻ ഏറ്റുവാങ്ങി. അതിനാൽ ആഹാരം തേടി  അവൻ ദൂരങ്ങളിലേക്കു യാത്ര തുടങ്ങിയതോടെ ' അമ്മ' നേതാവായി. 

അങ്ങനെ ആദിമ മനുഷ സമൂഹം 'മാട്രിയാർക്കൽ' ആയി പരിണമിച്ചു. അതാണ് മനുഷ്യരുടെ ആദിമ ദൈവങ്ങളും സ്ത്രീ, അമ്മ ആയിരുന്നതു.  നൂറ്റാണ്ടുകളിലൂടെ അനേകം മാറ്റങ്ങൾ സമൂഹത്തിലും കുടുംബ ബന്ധങ്ങളിലും ഒക്കെ ഉണ്ടായി. എങ്കിലും ഇന്നും അടിസ്ഥാനപരമായി സമൂഹത്തിൻറ്റെ  നുക്ലിയസ്സ് സ്ത്രീ തന്നെയാണ്. അതാണ്, സ്ത്രീകൾ വിവാഹിതർ ആകാൻ മടിക്കുന്നത് കാണുമ്പോൾ നമുക്കൊരു ഭയം ഉണ്ടാകുന്നതും, അത് ഒരു നീറുന്ന പ്രശ്നമായി തോന്നുന്നതും. 

എന്നാൽ നീറുന്ന പ്രശ്‍നം പരിഹരിക്കാൻ വ്യഗ്രത കാണിച്ചാൽ അത് നാറുന്ന പ്രശ്നമായി മാറും. അമ്മയും സ്ത്രീയും ഇന്നും മനുഷന് മനസിലാക്കാൻ സാധിച്ചിട്ടില്ലാത്ത  രഹസ്യ  പ്രതിഭാസമാണ്. അതിനാൽ അരുതേ! അരുതേ!. സ്ത്രീയുടെ ജീവിതത്തിൽ ഇടിച്ചുകയറി  അവകാശങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കരുത്. സ്ത്രീയുടെ ശ്രീകോവിലിൽ അവൾ തന്നെയാണ് മേൽശാന്തി. അവൾ നട തുറക്കും വരെ കാത്തിരിക്കാൻ  ക്ഷമയുള്ളവർ മാത്രം കാത്തു നിൽക്കുക. സ്ത്രീയുടെ ശരീരത്തെ  കൺട്രോൾ ചെയ്യുവാൻ പുരുഷൻ ശ്രമിക്കരുത്. 

പുരുഷൻ വിവാഹത്തിൽ നിന്നും മാറി നിന്നാൽ വലിയ പ്രശ്നമായി പ്രതേകിച്ചു ആരും കാണാറില്ല. 'ഒരു കുഞ്ഞിക്കാല് കണ്ടിട്ട്  കണ്ണ് അടക്കണം എന്നൊരു ആഗ്രഹം ഉണ്ട്' എന്ന് ചില അമ്മമാർ കേസ് വിസ്തരിക്കും എന്നു മാത്രം. പലപ്പോഴും കുഞ്ഞികാലിനു വേണ്ടിയുള്ള മുറവിളി പ്രശ്നങ്ങൾ സൃഷ്ടിക്കാറുമുണ്ട്. കൃഷി, ആടുമാടുകളെ മേയ്ക്കൽ  മുതലായ ജോലികളിൽ തുടങ്ങിയ സമൂഹത്തിൽ പണി എടുക്കാൻ ആളുകളെ വേണമായിരുന്നു. അങ്ങനെയാണ് ഒരു വീട്ടിൽ ഡസൻ കണക്കിന് കുട്ടികൾ ഉണ്ടായത്. പോരാഞ്ഞിട്ട് മറ്റു വിനോദങ്ങളും ഇല്ലായിരുന്നു. അങ്ങനെ ഭൂമി ദേവിക്ക് താങ്ങാവുന്നതിൻറ്റെ അനേകം ഇരട്ടി, ഉന്തിയ വയറും, പൊന്തിയ എല്ലുകളും ഉള്ള കോലങ്ങൾ ഒരു നേരത്തെ ആഹാരത്തിനു മുറവിളിക്കുന്നു. 

ജനസഖ്യ കൂടിയതിൻറ്റെ ഗുണം ലഭിച്ചത് രാഷ്ട്രീയ പാർട്ടികൾക്കും മതത്തിനും മാത്രമാണ്. അതുകൊണ്ടാണ് ചില മതങ്ങൾ  5 പെറ്റ സ്ത്രീകൾക്ക് അവാർഡ് കൊടുക്കുന്നത്. അവർ താലോലിക്കുന്ന ദുരന്തത്തിൻറ്റെ ഫലം സഹിക്കുന്നതോ ഈ  നിത്യ ദാരിദ്ര്യ  പേക്കോലങ്ങളും. പട്ടിണി, ദാരിദ്ര്യം, രോഗങ്ങൾ, വസ്ത്രം, പാർപ്പിടം എന്നിവ ഇല്ലായ്മ്മ ആജീവനാന്തം സഹിക്കാൻ വിധിക്കപെട്ട ഇവരുടെ ജീവിതം കണ്ടു മനസ്സിലാക്കിയവരിൽ വന്ന  ജനിതക മാറ്റം ആകാം അനേകരെ വിവാഹത്തിൽനിന്നും അകറ്റുന്ന ഒരു കാരണം.
 
സാമൂഹ്യ ശാസ്ത്രങ്ങളുടെ വെളിച്ചത്തിൽ നോക്കിയാൽ 1970 മുതൽ വിവാഹം, കുടുംബം എന്നിവയിലൊക്കെ വിപ്ലവാത്മക മാറ്റങ്ങൾ ഉണ്ടായി. പുരുഷനും സ്ത്രീയും വിവാഹം കഴിക്കുന്ന രീതി പഴഞ്ചൻ ആയി. സമൂഹത്തിൽ ഉണ്ടാകുന്ന പൊതു മാറ്റങ്ങളെ കുറെക്കാലം എതിർക്കാം എന്നല്ലാതെ പറയത്തക്ക നേട്ടങ്ങൾ ഒന്നും ലഭിക്കില്ല. ഒരു സമൂഹത്തിൻറ്റെ മാറ്റം/പ്രശ്‍നം എന്തിനു നമ്മൾ തലയിൽ ഏൽക്കുന്നു  എന്ന് ചിന്തിക്കുക. ഇന്ന് കാണുന്ന 'മാറ്റങ്ങൾ' പുതിയതല്ല. അവ പല രൂപത്തിൽ സമൂഹത്തിൽ ഉണ്ടായിരുന്നു. ഇന്ന് വ്യക്തി സ്വാതന്ത്ര്യം  കൂടുതൽ അംഗീകരിക്കപ്പെടുവാൻ തുടങ്ങിയതോടെ 'മാറ്റങ്ങൾ' മറ നീക്കി പുറത്തുവന്നു എന്നുമാത്രം. 

സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, കാലാവസ്ഥ, ആഹാരം, ചിന്താഗതി, ദുരന്തങ്ങൾ, പകർച്ച വ്യാധികൾ -ഇവ ഒക്കെ ജീവികളിൽ ജനിതക മാറ്റങ്ങൾ ഉണ്ടാക്കും. ഇന്ന് ഭൂമിയിൽ നിലവിലുള്ള സംഭവങ്ങൾ മനസ്സിലാക്കിയാൽ മനുഷ്യ  ജീവൻ കൂടുതൽ അപകടത്തിലേക്കും അന്ത്യത്തിലേക്കും അടുക്കുന്നു എന്ന് കാണാം. വേനൽക്കാലം നീണ്ടു നിന്നാൽ ചെടികൾ പുഷ്പ്പിക്കുന്നതും പക്ഷികൾ മുട്ട ഇടുന്നതും, മൃഗങ്ങൾ ഇണചേരുന്നതും ഒക്കെ നീണ്ട് പോകുന്നു, കാരണം പുതിയ ജീവന് ഭക്ഷിക്കുവാനുള്ള ആഹാരം ഉണ്ടായിരിക്കില്ല എന്ന് അവക്ക് അറിയാം. അത് പ്രകൃതി നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന സോഫ്റ്റ് വെയർ ആണ്. നിസാരമെന്നു തോന്നുന്ന മൃഗങ്ങളും മസ്തിഷ്ക്കം ഇല്ല എന്ന് നമുക്ക് തോന്നുന്ന ചെടികളും ഇത്രമാത്രം കരുതൽ എടുക്കുന്നു എങ്കിൽ നക്ഷത്രങ്ങളിൽ കൂട് കൂട്ടാൻ ബുദ്ധിയുള്ള മനുഷൻ എന്തെല്ലാം തീരുമാനിക്കുന്നു എന്ന് അനുമാനിക്കാൻ കൂടി പ്രയാസം. മനുഷൻറ്റെ തലച്ചോറിൻറ്റെ 80% പ്രവർത്തികൾ എന്താണെന്നു  ഇപ്പോഴും നമുക്ക് അജ്ഞാതം ആണ്. 

അനുഭവങ്ങളും പാളിച്ചകളും മിക്കവാറും എല്ലാവരിലും മാറ്റങ്ങൾ ഉണ്ടാക്കും. ഇന്നത്തെ വിവാഹ മോചന നിരക്ക് ഏതാണ്ട് 50 ശതമാനം ആണ്. അപ്പോൾ എന്തിനാണ് വിവാഹം കഴിക്കുന്നതു. വിവാഹ മോചനം നടത്താതെ വിവാഹം തുടരുന്നവർ  എല്ലാവരും അത് തുടരണം എന്ന് ആഗ്രഹം ഉള്ളവരല്ല. വിവാഹിതർ തന്നെ സ്ത്രീയും പുരുഷനും  മറ്റു ബന്ധങ്ങളും മറ്റും  ഉള്ളവർ ആണ്. 

വിവാഹം ഇന്ന് വെറും പ്രഹസനമായി മാറിയിരിക്കുന്നു. ഇതൊക്കെയാണ് വസ്തുതകൾ. നമ്മൾ പലരും കണ്ണടച്ച് കണ്ടില്ല എന്ന് ഭാവിക്കുന്ന ഹിപ്പോക്രയിറ്റുകൾ ആണ്. മിക്കവാറും വിവാഹങ്ങളും സാമ്പത്തിക ഭദ്രതക്ക് വേണ്ടി മാത്രമാണ്. വിവാഹം സ്വർഗത്തിൽ എന്നത് വെറും തട്ടിപ്പ്, വിവാഹങ്ങൾ ഇപ്പോൾ ബാങ്ക് ലോക്കറിൽ!
 
വിവാഹത്തിന് പകരം 'ലിവിങ് ടുഗതർ' ഇന്ന് ഫാഷൻ അല്ല സാധാരണ സംഭവം ആണ്. അടുത്ത തലമുറയെ ഉൽപ്പാദിപ്പിക്കാൻ ആണ് വിവാഹം കഴിക്കുന്നത്. അത് പഴഞ്ചൻ ആശയം. ഇന്ന് ഭൂമിയിൽ  ജനസംഖ്യ ഇത്രയും കൂടുതൽ ഉള്ളപ്പോൾ എന്തിനു വീണ്ടും  ഉൽപ്പാദിപ്പിക്കുന്നു. മനുഷ്യർ മാത്രമേ അങ്ങനെ ചെയ്യുന്നുള്ളു. പ്രകൃതിയിലെ മറ്റു ജീവികൾ ഉത്തരവാദിത്തം ഇല്ലാതെ അടുത്ത തലമുറയെ ഉൽപ്പാദിപ്പിക്കുന്നില്ല. ഇന്ന് ഭൂമിയിലെ അവസ്ഥകൾ മനസിലാക്കിയാൽ അടുത്ത തലമുറയെ ഉൽപ്പാദിപ്പിക്കാൻ ചിന്തിക്കുന്നവർക്ക് സാധിക്കുകയില്ല. അവരെ വിവാഹത്തിലേക്ക് വലിച്ചിഴക്കുന്നതു അവരോടു ചെയ്യുന്ന ക്രൂരതയാണ്. 

പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആർക്കും സാധിക്കും. എന്നാൽ അവയെ പരിഹരിക്കാൻ  ഉള്ള കഴിവ്  എല്ലാവർക്കും ഇല്ല എന്നത് ഓർക്കുക. അതിനാൽ നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ  നുഴഞ്ഞു കയറി അവരുടെ ജീവിതം നരകമാക്കരുത്. ഒറ്റക്ക് ജീവിക്കുന്നവരുടെ എണ്ണം കൂടുംതോറും അവരുടെ ഭാവിയും വാർധക്യവും സുരഷിതമാക്കാനുള്ള മാർഗങ്ങളും നിലവിൽവരും. 

അതിനാൽ  മക്കളെപ്പറ്റി എല്ലാ മാതാപിതാക്കൾക്കും ഉണ്ടാവുന്ന നീറുന്ന പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണം ആക്കാതിരിക്കുക. നിങ്ങൾ സമാധാനത്തിൽ ജീവിച്ചാൽ നിങ്ങളുടെ മക്കൾക്ക്‌ നിങ്ങളെപ്പറ്റി വ്യാകുലപ്പെടേണ്ടി വരികയില്ല. എല്ലാറ്റിനും  പരിഹാരം നമ്മൾ ആണ് എന്ന തോന്നൽ മാറ്റുക. പ്രകൃതിയും മാറ്റങ്ങളും മക്കളും  അന്നത്തെ സാഹചര്യങ്ങൾ അനുസരിച്ചു മുന്നോട്ടു പോകും. 

വിവാഹം കഴിക്കാതിരിക്കുക, വിവാഹം നീട്ടി വെക്കുക. [LGBTQ] ലെസ്ബിയൻ, ഗേ, ട്രാൻസ് ജെണ്ടർ, ട്രാൻസ് സെക്സ്റ്റുവൽ, സ്ത്രീയുടെ ശരീരം ഉള്ള പുരുഷൻ, പുരുഷ ശരീരം ഉള്ള സ്ത്രീ, ലിംഗ വിത്യാസം ഇല്ലാത്തവർ- ഇവരൊന്നും പുതിയത് അല്ല. ഇവരൊക്കെ ഇ ഭൂമിയിൽ പണ്ടേ ഉണ്ടായിരുന്നു, സമൂഹം അവരെ അംഗീകരിച്ചില്ല എന്ന് മാത്രം. അതിനാൽ സത്യത്തെ കണ്ടു മനസ്സിലാക്കാനും അതിനെ അംഗീകരിക്കാനുമുള്ള മനോഭാവം  നമ്മൾ വളർത്തി എടുക്കണം. സത്യത്തെ അംഗീകരിക്കാൻ മടി കാണിക്കുന്നവർ ആണ് ഇന്ന്  സമൂഹത്തിൽ പ്രശ്‍നം ഉണ്ടാകുന്നവരും. 

വിവാഹം കഴിക്കാത്തവർക്കു പറയത്തക്ക പ്രശ്നങ്ങൾ ഇല്ല. ഇവർ വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ് എന്ന് വ്യാകുലപെടുന്നവർ ആണ് പ്രശ്‍നം ഉണ്ടാക്കുന്നത്. അവരുടെ ഉള്ളിലെ പ്രശ്‍നം പുറത്തു കാണിക്കാതെ ഉള്ളിൽ പുകയുന്ന അഗ്നി പർവ്വതവുമായി നടക്കുന്നവർ ഉണ്ട്, അവർ പ്രെഷർ നിറഞ്ഞു നിൽക്കുന്ന  2 കാലിൽ നടക്കുന്ന പ്രെഷർ കുക്കർ ആണ്, സൂക്ഷിക്കുക.    

നമ്മുടെ അറ്റാച്മെൻസും പൊസസ്സീവ്നസ്സും പലപ്പോഴും നമ്മളിൽ നിരാശ ജനിപ്പിക്കുന്നു. ക്രമേണ എല്ലാറ്റിൽനിന്നും വിടുതൽ, മോചനം  പ്രാപിക്കുക. അമ്മായിഅമ്മ പോര് ഉണ്ടാകുന്നത്, അത്രയും കാലം ഒരു അമ്മ സ്വന്തം എന്ന് കരുതിയ മകനെ പെട്ടെന്ന് മറ്റൊരു സ്ത്രീ സ്വന്തമാക്കുന്നു. പെറ്റ തള്ളക്ക് അത് സഹിക്കാൻ സാധിക്കുമോ. അതാണ് യാതൊരു കാരണവും ഇല്ലാതെ അമ്മായിഅമ്മ മരുമകൾക്കു നേരെ  യുദ്ധം പ്രഖ്യാപിക്കുന്നതു. ഇത്തരം സ്വന്തമെന്ന തോന്നൽ നമ്മിൽ എല്ലാവരിലും ഉണ്ട്. അതാണ്  വ്യകുലതയും നീറുന്ന പ്രശ്നങ്ങളും നമ്മിൽ ഉണ്ടാകുന്നതിൻറ്റെ കാരണം. ഒരു മരക്കൊമ്പിൽ ഇരിക്കുന്ന കുരങ്ങൻ ആണ് നമ്മുടെ മനസ്സു്. വാല് ഒരുകൊമ്പിൽ ചുറ്റും, ഒരു കൈ ഒരുകൊമ്പിൽ പിടിക്കും, പിടിവിട്ട് മറ്റൊന്നിൽ  പിടിക്കും. അനാവശ്യ ചിന്തകൾ, ധനം, ആഹാരം എന്നിങ്ങനെ നമ്മൾ പേറുന്ന ഭാണ്ഡങ്ങൾ ഓരോന്നായി  ഉപേക്ഷിക്കുക. അതല്ല എങ്കിൽ ആക്രി കച്ചവടക്കാരനെപ്പോലെ നമ്മളും ജങ്ക്, ചവർ, തുരുമ്പിച്ചവ ഒക്കെ മരണംവരെ ചുമന്നു നടക്കും. 

'ജീവിതം ഒരു ചുമട് വണ്ടി; ജനന മരണ വീഥികളിൽ. മനുഷനും ദൈവവും ചുമച്ചു കിതച്ചു കൊണ്ടുവന്ന ചുമടു വണ്ടി.'[വയലാർ]  

സുധീർ പണിക്കവീട്ടിൽ     
   
അമേരിക്കൻ മലയാളികളിൽ ചിലരെ വളരെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണിത്. നാട്ടിലെ പാരമ്പര്യം മുറുക്കെ പിടിച്ച് ജീവിക്കുന്ന വടക്കേ ഇന്ത്യക്കാർക്ക് ഈ പ്രശനം കുറവാണ്. അമേരിക്കൻ മലയാളികളിൽ പലരും അമേരിക്കൻ സംസ്കാരത്തിൽ ഇഴുകിച്ചേരാൻ ആഗ്രഹിക്കുമ്പോൾ അവരെ പേടിപ്പിക്കുന്ന ഒന്നാണ് മക്കളുടെ വിവാഹം. 

മക്കൾക്കിഷ്ടമുള്ള ഇണകൾ (കറമ്പൻ,സ്പാനിഷ്, വെള്ളക്കാരൻ ഇങ്ങനെ വിളിക്കുന്ന) മാതാപിതാക്കൾ അംഗീകരിക്കാത്തത്തിനു മുഖ്യ കാരണം അവരുമായുള്ള ബന്ധങ്ങൾ ഒരു കുട്ടിയോടെ അവസാനിച്ച് അവർ വീട്ടിൽ ബാധ്യതയാകുന്നുവെന്നതാണ്. ഇത് കണ്മുന്നിൽ കാണുന്ന ഒരു സത്യമെങ്കിലും മക്കൾ അത് സ്വീകരിക്കുന്നില്ല. 

അവർ hope വയ്ക്കുന്നു പക്ഷെ വെള്ളിത്തലമുടിക്കാർ എപ്പോഴും വിജയിക്കുന്നു. ഒരു പരിഹാരം കാണേണ്ടതുണ്ട്. വടക്കേ ഇന്ത്യക്കാരൻ അവന്റെ ദീവാലി ആഘോഷിച്ചും, രാഖി കെട്ടിയും, ഹിന്ദു ആചാരങ്ങൾ പാലിച്ചും മക്കളെ വളർത്തുമ്പോൾ അവരുടെ ഇടയിൽ ഇങ്ങനെ കറമ്പൻ വെളുമ്പൻ സ്പാനിഷ് കുഴപ്പങ്ങൾ കുറവാകുന്നത് എന്തുകൊണ്ട്?. അമേരിക്കൻ ബോൺ ദേശികൾക്ക് ഭാരതീയ പാരമ്പര്യം പകർന്നുകൊടുത്താൽ അവർ നല്ല ഇണകളെ തിരഞ്ഞെടുത്ത് ഭാവി ജീവിതം സുരക്ഷിതമാക്കുമോ ? നല്ല ഒരു വിഷയം ചർച്ചയ്ക്കായി എടുക്കാം. എല്ലാവരും അവരുടെ അഭിപ്രായങ്ങൾ അറിയിക്കട്ടെ.  ഒരു  കോളം ഇതിനായി നീക്കിവയ്ക്കുക. ഇതൊരു വിനീതമായി അഭിപ്രായം. ;പുതിയ തലമുറക്കാർ കൂടി ഇതിൽ പങ്കു ചേരട്ടെ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)

ചിരിയുടെ തിരുമേനി മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)

കോവിഡിനും കോൺഗ്രസ്സിനും നന്ദി! (ബാബു പാറയ്ക്കൽ)

View More