Image

മാസ്‌ക് ധരിച്ചില്ലെങ്കില്‍ യു.പി.യില്‍ ഈടാക്കുന്നത് 10,000 രൂപ പിഴ

Published on 20 April, 2021
മാസ്‌ക് ധരിച്ചില്ലെങ്കില്‍ യു.പി.യില്‍ ഈടാക്കുന്നത് 10,000 രൂപ പിഴ

ലഖ്നൗ:  ഉത്തര്‍പ്രദേശില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് വന്‍ തുക പിഴ ഈടാക്കിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ദിയോറിയയിലെ ബരിയാര്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അമര്‍ജിത് യാദവ് എന്നയാള്‍ക്ക് മാസ്‌ക് ധരിക്കാത്തതിന് 10,000 രൂപ പിഴ ചുമത്തിയെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാസ്‌ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴ ഈടാക്കാന്‍ തീരുമാനിച്ചതിന് ശേഷമുള്ള ആദ്യ സംഭവമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

തിങ്കളാഴ്ചയാണ് മാസ്‌ക് ധരിക്കാത്തതിന് അമര്‍ജിത് യാദവിന് 10,000 രൂപ പിഴ ചുമത്തിയത്. ഞായറാഴ്ചയും ശനിയാഴ്ചയും ഇയാളെ മാസ്‌ക് ധരിക്കാത്തതിന് പിടികൂടിയതായും ഞായറാഴ്ച 1000 രൂപ പിഴ ചുമത്തിയിരുന്നതായും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.ജെ. സിങ് പറഞ്ഞു. ഞായറാഴ്ച പിടികൂടിയപ്പോള്‍ ഇയാള്‍ക്ക് പോലീസ് മാസ്‌ക് നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച വീണ്ടും മാസ്‌ക് ധരിക്കാതെ കണ്ടതിനെ തുടര്‍ന്നാണ് 10,000 രൂപ പിഴ ഈടാക്കിയതെന്നാണ് പോലീസിന്റെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക