Image

ഉത്തര്‍പ്രദേശ് മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു

Published on 20 April, 2021
 ഉത്തര്‍പ്രദേശ് മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. സഹമന്ത്രി ഹനുമാന്‍ മിശ്രയാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില മോശമായതിനു പിന്നാലെയാണ് മിശ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഉത്തര്‍ പ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 28,211 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊറോണ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊറോണ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  കൂടാതെ ഏപ്രില്‍ 24 മുതല്‍ ഉത്തര്‍ പ്രദേശില്‍ വാരാന്ത്യ ലോക്ഡൗണും നിലവില്‍ വരും. പുതിയ നിര്‍ദേശപ്രകാരം അഞ്ഞൂറില്‍ അധികം സജീവ കേസുകളുള്ള ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴുമണി വരെയാണ് കര്‍ഫ്യൂ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക