-->

EMALAYALEE SPECIAL

റംസാന്‍ നിലാവ് (സുധീർ പണിക്കവീട്ടിൽ)

Published

on

(ഇതു റംസാന്‍ മാസം. പകല്‍ മുഴുവന്‍ ഉപവാസം അനുഷ്ഠിക്കുന്ന പുണ്യമാസം. ഏപ്രില്‍ 12 നു ആരംഭിച്ച് മെയ് 11 നു തീരുന്ന നോയ്മ്പുകാലം. എഴുത്തുകാര്‍ക്ക് വിശുദ്ധഖുറാനെപ്പറ്റിയും റംസാനെപ്പറ്റിയും എഴുതാം. ഇ-മലയാളി)

"ബിസ്മില്ലാഹി റഹ്മാനി റഹിം''
 (In the Name Of Allah, The Beneficient, The  Most Merciful)

"മാനത്തുള്ളൊരു വല്യമ്മാവനു മതമില്ല, ജാതിയുമില്ല, പൊന്നോണത്തിനു കോടിയുടുക്കും പെരുന്നാളിനു തൊപ്പിയിടും.'' മാനത്തെ വല്യമ്മാവന്റെ  കണ്ണുകള്‍ക്ക് താഴെ വലിയ ഒരു രാജ്യവും അതിനുള്ളില്‍ ഒരു കൊക്ലുഗ്രാമവും ഉണ്ടായിരുന്നു, അവിടേയും എല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു സുവര്‍ണ്ണകാലമുണ്ടായിരുന്നു. ഇടത്തോട്ടു മുണ്ടുടുത്ത് പുത്തന്‍കുപ്പായവും ഒത്തിരി വാരിപൂശിയ അത്തറിന്റെ മണവുമായി എന്റെ സ്‌നേഹിതന്‍ കുഞ്ഞുമുഹമ്മദ് റംസാന്‍നിലാവു് പോലെ പുഞ്ചിരിച്ചുകൊണ്ട് കയ്യില്‍ ഉമ്മി കൊടുത്തയച്ച നെയ്‌ച്ചോറും  കൊയല്‍പത്തിരിയുമായ് വരുന്നതു ഓര്‍മ്മവരുന്നു. ദൂരെ ഏതൊ ജാലകവാതില്‍ക്കല്‍ സുറുമയിട്ട മിഴികളുടെ തിളക്കം, ഒരു കസവ് തട്ടത്തിന്റെ മിന്നലാട്ടം. നെഞ്ചിനുള്ളില്‍ നീയാണു്, ഖല്‍ബിനുള്ളില്‍ നീയാണു്, കണ്ണിന്‍ മുന്നില്‍ നീയാണു, കണ്ണടച്ചാല്‍ നീയാണു്. എന്നു മതങ്ങളുടെ വ്യത്യാസമറിയാത്ത  യുവമനസ്സുകള്‍ പാടാന്‍ കൊതിച്ചിരുന്ന  അസുലഭനിമിഷങ്ങള്‍. ഇപ്പോള്‍ മതവിദ്വേഷം കൊണ്ട് ലോകം മുഴുവന്‍ അശാന്തി പരക്കുമ്പോള്‍ വീണ്ടും ഇതാ ഒരു റംസാന്‍ മാസം.

ദയാനിധിയും കാരുണ്യവാനുമായ അള്ളാഹു പ്രവാചകന്മാരെ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരുന്നു എന്നു വിശുദ്ധഖുറാന്‍ പറയുന്നുണ്ട്. അവരുടെ പേരോടുകൂടെ. അക്ഷരജ്ഞാനമില്ലത്തവര്‍ക്കിടയില്‍ തന്റെ ദ്രുഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കുകയും അവരെ ശുദ്ധീകരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. അള്ളാഹു ഏകനാണെന്നും അവനെ മാത്രം ആരാധിക്കുകയെന്നും അവരെല്ലാം മനുഷ്യരാശിയെ പഠിപ്പിച്ചുപോന്നു. എന്നാല്‍ കാലാന്തരത്തില്‍ അവരുടെ അനുശാസനങ്ങളില്‍ കലര്‍പ്പ് പടരാന്‍ തുടങ്ങിയപ്പോള്‍ന്പുതിയ പ്രവാചകരെ അള്ളാഹു ഭൂമിയിലേക്ക് അയച്ചു. അവരില്‍ അവസാനത്തെ പ്രവാചകനാണുന്മുഹമ്മദ്‌നബി  അവസാനത്തെ പ്രവാചകനായത് മൂലം ഇദ്ദേഹം ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കുമായി അയക്കപ്പെട്ടു എന്ന് ഇസ്ലാം മതവിശ്വാസികള്‍ കരുതിപോരുന്നു. എന്നാല്‍ നബി തിരുമേനിയെ ഇസ്ലാം മതവിശ്വാസികള്‍ ആരാധിക്കുന്നില്ല. ആരാധന ദൈവത്തിനു മാത്രമാണെന്നു അവര്‍ വിശ്വസിക്കുന്നു.

റംസാന്‍ മാസത്തില്‍ മുഹമ്മദ് (അപ്പോള്‍ അദ്ദേഹം നബിയല്ലായിരുന്നു) അടുത്തുള്ള ഒരു പര്‍വ്വതത്തിന്റെ മുകളില്‍ പോയിരുന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അവിടെയുള്ള "ഹീറ'' എന്ന ഗുഹയില്‍ അദ്ദേഹം ധ്യാനനിരതനായി വളരെ സമയം ചിലവഴിച്ചു.അങ്ങനെയുള്ള ഒരു പ്രാര്‍ഥനവേളയില്‍ ഒരു രാത്രി ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ടു മുഹമ്മദിനോട് പറഞ്ഞു. "വായിക്കുക'' നിരക്ഷരനായ മുഹമ്മദ് പറഞ്ഞു, ''എനിക്ക് വായിക്കാനറിഞ്ഞുകൂടാ". മാലാഖ പക്ഷെ അതാവര്‍ത്തിച്ചുകൊണ്ടിരുന്നു. പരിഭ്രാന്തനായ മുഹമ്മദ് വീട്ടിലേക്ക് മടങ്ങിപോയി ഭാര്യ ഖദീജയോട് ് നടന്ന സംഭവങ്ങള്‍ പറഞ്ഞു,. പണ്ഡിതനും  അപ്പോള്‍ ക്രുസ്തുമത വിശ്വാസത്തിലേക്ക് മാറിയവനുമായ ഒരു അകന്ന സഹോദരനെ മുഹമ്മദും ഭാര്യയും സന്ദര്‍ശിച്ചു, അദ്ദേഹം പറഞ്ഞു. ''മോസ്സസ്സിനെപോലെ നിന്നേയും ദൈവകല്‍പ്പനകള്‍ ഏറ്റുവാങ്ങാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ന്അതിനുശേഷം ചുരുങ്ങിയ ഒരു ഇടവേള കഴിഞ്ഞ് ദൈവം വെളിപ്പെടുത്തലുകള്‍ തുടര്‍ന്നു, വായിക്കുക എന്നത് ഒരു കല്‍പ്പനയായിരുന്നു. മുഹമ്മദ്  വായിക്കാനറിയില്ലെന്ന് പറഞ്ഞു കൊണ്ടിരുന്നു. മനുഷ്യനറിയാത്തതു ദൈവം അവനെ പഠിപ്പിക്കുന്നുവെന്നു മാലാഖമാര്‍ പറഞ്ഞു അപ്രത്യക്ഷരായി."ഇക്ര'' എന്ന അറബി പദത്തിനു വായിക്കുക, വായന എന്നര്‍ത്ഥങ്ങള്‍ ഉണ്ട്. അതില്‍ നിന്നത്രെ ഖുറാന്‍ എന്ന വാക്കുണ്ടായത്.

റംസാന്‍ മാസത്തിലാണു വിശുദ്ധഖുറാന്‍ അവതീര്‍ണ്ണമായത്. ഗബ്രിയേല്‍ മാലാഖ വഴി നബിതിരുമേനിക്ക് സര്‍വ്വശക്തനും കരുണാമയനുമായ അല്ലാഹു വെളിപ്പെടുത്തിയ ദിവ്യവചനങ്ങള്‍. നബി തിരുമേനിയുടെ നാല്‍പ്പതാം വയസ്സ് മുതല്‍ അറുപത്തിരണ്ടു വയസ്സ് വരെന്അക്ലാഹുവില്‍ നിന്നും ഏറ്റു വാങ്ങിയ കല്‍പ്പനകള്‍, കടലാസ്സു കഷണങ്ങളില്‍, കല്ലുകളില്‍, പനയോലകളില്‍ ഒക്കെ അവ കുറിച്ച്് വയ്ക്കപ്പെട്ടു. അതെഴുതിയെടുത്തവരോട് സന്ദര്‍ഭമനുസരിച്ചു  ഓരോ ഖണ്ഡികയും എവിടെ ഉള്‍പ്പെടുത്തണമെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. വിശുദ്ധ ഖുറാനില്‍ മനുഷ്യരെ സംമ്പന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടിട്ടൂണ്ട്. വിശുദ്ധഖുറാന്‍ കൂടാതെ ഇസ്ലാമിക്ക് സിദ്ധാന്തങ്ങളെക്കുറിച്ച് അറിവു  നല്‍കുന്ന ഒന്നാണു ഹാദിത്ത്. ഇതില്‍ നബിതിരുമേനിയുടേയും അന്നത്തെ മുസ്ലീം സമുദായത്തിലെ അംഗങ്ങളുടേയും വചനങ്ങള്‍  അടങ്ങിയിരിക്കുന്നു. ഇസ്ലാം അല്ലാത്ത ഒരാള്‍ക്ക് ഈ മതത്തെകുറിച്ചറിയാനുള്ള ഒരു വിജ്ഞാനകോശമായി ഹാദിത്തിനെ  കണാക്കാക്കമെന്നു ആരോ  എഴുതിയത് ഓര്‍മ്മവരുന്നു. അത് വായിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിയെന്നും ഈ ലേഖകന്‍ കരുതുന്നു,

വിശുദ്ധഖുറാന്‍ നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുല്‍ ഖദ്ര്‍ എന്നു പറയുന്ന നിര്‍ണ്ണയത്തിന്റെ രാത്രി വരുന്നതു റംസാന്റെ അവസാനത്തെ പത്തു  ദിവസങ്ങളില്‍ ഒന്നിലാണു. അതു ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ സകല കാര്യങ്ങളും സംമ്പന്ധിച്ചുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പുലരിവരുംവരെ അതു സമാധാനമത്രെ (97 ഖദര്‍) റംസാന്‍ മാസത്തില്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും പിശാചുക്കളെ ബന്ധനത്തിലിടുകയും ചെയ്യുന്നു. പുണ്യങ്ങളും നന്മയും പുലരുന്ന വിശുദ്ധദിവസങ്ങളാണീ വ്രുതാനുഷ്ഠാനകാലം. മറ്റുള്ളവരോട് പകയും വിദ്വേഷവുമുള്ളവര്‍ക്ക് പുണ്യരാവിന്റെ മഹത്വം കിട്ടുകയില്ലെന്ന് വിശുദ്ധഖുറാന്‍ വ്യക്തമായി പറയുന്നുണ്ട്.

ജര്‍മ്മന്‍കവി ഗോയ്‌ഥെ പറഞ്ഞു. "നബി തിരുമേനി ഒരു കവിയല്ല, പ്രവാചകനാണു. അതുകൊണ്ട് വിശുദ്ധഖുറാനെ ദൈവവചനങ്ങളുള്ള പുസ്തകമായി കാണുന്നു, വിദ്യാഭ്യാസത്തിനോ, വിനോദത്തിനോ മനുഷ്യന്‍ രചിച്ച ഗ്രന്ഥമല്ല ഖുറാന്‍. മറ്റൊരു ഭാഷയിലും ആത്മാവും, പദവും, അക്ഷരവും ഇത്ര മൗലികമായ രീതിയില്‍ ഒന്നിക്കുന്നില്ല.

അല്ലാഹുവില്‍ വിശ്വസിക്കുകയും സദ്പ്രവ്രുത്തികള്‍ ചെയ്യുകയും റംസാന്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നവര്‍ക്കായി കരുതുന്ന സ്വര്‍ഗ്ഗത്തെക്കുറിക്ല് വിശുദ്ധഖുറാന്‍ ഇങ്ങനെ പറയുന്നു. (39-20) പക്ഷെ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണു് മേല്‍ക്ക്‌മേല്‍ തട്ടുകളായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്……. ഖുറാന്‍ 71 (15-16) ഇങ്ങനെ പറയുന്നു. നിങ്ങള്‍ കണ്ടിട്ടില്ലേ എങ്ങനെയാണു് അല്ലാഹു അടുക്കുകളായിട്ട് ഏഴു ആകാശങ്ങള്‍ സ്രുഷ്ടിച്ചിരിക്കുന്നത് എന്നു.്. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു, സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. തട്ടുകളായി എന്നു പറയുന്ന സ്വര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നവയാണെന്ന് ഹാദിത്തുകള്‍ വിവരിക്കുന്നു.ഏഴു സ്വര്‍ഗ്ഗങ്ങള്‍ ഃ ദാര്‍ അല്‍ സലാം - സമാധാനത്തിന്റെ ഗ്രഹം
ദാര്‍ അല്‍ ജലാല്‍ - മഹത്വത്തിന്റെ ഇരിപ്പിടം, ജന്നത്തുല്‍ മവ ഃ വിശ്രമാരാമം, ജന്നത്തുല്‍ ഖുദ് - നിത്യത്യതയുടെ പൂങ്കാവനം, ജന്നത്തുല്‍ ഏദന്‍ - ഏദന്‍ പൂന്തോട്ടം, ജന്നത്തുല്‍ ഫിര്‍ദൗസ് - പറുദീസയിലെ പൂന്തോട്ടം, ജന്നത്തുല്‍ നയിം - നിര്‍വ്രുതിയുടെ ഉദ്യാനം

സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് നിര്‍മ്മിച്ച ഇവിടങ്ങളില്‍ കസ്തൂരിയും കുന്തിരിക്കവും സദാ മണക്കുന്നു. റംസാന്‍ മാസത്തിലെ ഏഴാം ദിവസം വിശ്വാസികള്‍ക്കായി  ജന്നത്തുല്‍ നയിം- എന്ന ഈ സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുന്നു. പ്രവാചകനായ ഇബ്രാഹിം ഈ സ്വര്‍ഗ്ഗത്തിന്റെ അവകാശിയാക്കണെ എന്നു പ്രാര്‍ഥിത്തതായി കാണുന്നു.ന്വാസ്തവത്തില്‍ ഇങ്ങനെ ഏഴു സ്വര്‍ഗ്ഗങ്ങള്‍ ഇല്ല. ജന്നത്തുല്‍ ഫിര്‍ദൗസ് ഏഴാം സ്വര്‍ഗ്ഗമായി കരുതി പോരുന്നു. എങ്കിലും ഇവയെക്ലാം അനുഗ്രഹത്തിന്റെ ആനന്ദത്തിന്റെ ഓരോ നിലകളെ സൂചിപ്പിക്കുന്നതയി വിശ്വസിച്ചുപോരുന്നു. ഏദന്‍ തോട്ടത്തെ പുണ്യാത്മക്കളുടെ സ്ഥിരം പറുദീസയായി പരിഗണിക്കപ്പെട്ടുപോരുന്നതില്‍ നിന്നും ഇതെല്ലാം വ്യത്യസ്ഥ പേരുകളാണെങ്കിലും എല്ലാം ഒന്ന് തന്നെയെന്നും അനുമാനിക്കാവുന്നതാണു. ഇവയെ സ്വര്‍ഗ്ഗത്തിന്റെ ഏഴു കവാടങ്ങള്‍ എന്നും പറയുന്നു.

പരമ കാരുണികനും കരുണാനിധിയുമായ അക്ലാഹുവിന്റെ നാമത്തില്‍ സ്രുഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ  അവന്‍ ഭ്രൂണത്തില്‍ നിന്നു് സ്രുഷ്ടിച്ചു. '' നീ വായിക്കുക" നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ച അത്യുദാരനാകുന്നു.. മനുഷ്യന്‍ അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. ( 96:1- 5)

നിലാവിന്റെ മുഗ്ദ്ധ സൗന്ദര്യം പരത്തികൊണ്ട് ശവ്വാല്‍ മാസം പിറക്കുമ്പോള്‍ ഈദ്-ഉല്‍-ഫിത്തര്‍ എന്ന പെരുന്നാളായി. വ്രുതാനുഷ്ഠാനത്തിലൂടെ പൈശാചിക ശക്തികളെ തോല്‍പ്പിച്ചുകൊണ്ടു പുണ്യങ്ങള്‍ ഏറ്റുവാങ്ങുന്ന സുദിനം. പട്ടുടുപ്പുകളും, പനിനീരും, അത്തറും നല്ല ഭക്ഷണങ്ങളുടെ കൊതിപ്പിക്കുന്ന മണവും  കൂടി കുഴയുന്ന ആനന്ദദായക നിമിഷങ്ങള്‍. (സത്യ വിശ്വാസികളെ നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക. അവനെ മാത്രമാണു് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ (2-172) ഗബ്രിയേല്‍ മാലാഖയുടെ കല്‍പ്പന ഓര്‍ക്കാന്‍ ഈ അവസരം എല്ലാവരും ഉപയോഗിക്കേണ്ടതാണു്. ഗബ്രിയേല്‍ മാലാഖയുടെ ആദ്യ കല്‍പ്പന '' വായിക്കുക" എന്നായിരുന്നു. വായനയിലൂടെ അറിവ് നേടുക. ഇന്നു ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അജ്ഞതയാണു്. ഓരോരുത്തരും അവര്‍ പറയുന്നത് ശരിയെന്ന് വിശ്വസിക്കുന്നു അതു മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. (മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദ മതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തീട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (2:62) മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന തത്വം തന്നെയാണിതും.

"വായിക്കുക'', വായിച്ച് അറിവ് നേടുക.ന്ദൈവവചനങ്ങള്‍ മനസ്സിലാക്കുകയും അവ അനുസരിച്ച് ജീവിക്കുകയും ചെയ്യുക. ദൈവവചനങ്ങള്‍ മതങ്ങളെപ്പറ്റി പറയുന്നില്ലെന്നു മനസ്സിലാക്കുമ്പോള്‍ തന്നെ പകുതി പകയും വിദേഷവും  ശമിക്കും. മതങ്ങള്‍ക്ക് വേണ്ടിയാണു് അന്നും ഇന്നും മനുഷ്യന്‍ കഷ്ടപ്പെടുന്നത്/നഷ്ടപ്പെടുത്തുന്നത്. ഭൂമിയിലെ   എല്ലാ മനുഷ്യരും നന്മകള്‍ ചെയ്യുമ്പോള്‍ ജന്നത്തുല്‍ ഫിര്‍ദൗസ് എന്ന ഏഴാം സ്വര്‍ഗ്ഗം ഈ ദുനിയാവിലേക്ക് ഇറങ്ങി വരും. വായിക്കുക, വായിച്ചുകൊണ്ടേയിരിക്കുക..... ഗബ്രിയേല്‍ മാലാഖയുടെ ഈ കല്‍പ്പന റംസാന്‍ വ്രുതം കഴിഞ്ഞ് ഈദ് ആഘോഷിക്കുന്ന ഈ പുണ്യവേളയില്‍ എല്ലാവര്‍ക്കുമുള്ള ഒരു സന്ദേശമാകട്ടേ…..

എല്ലാവര്‍ക്കും റംസാന്‍ മാസത്തിന്റെ പുണ്യം നേര്‍ന്നുകൊണ്ട്,!
വാ അലൈക്കും അസ്സലാം.

Facebook Comments

Comments

  1. Baby shankar

    2021-04-21 02:31:45

    Well done Sudhi sir. As all ways.

  2. American Mollakka

    2021-04-20 23:26:40

    ല ഇലാഹ ഇല്ലല്ലാഹ് .. ഇത് കേൾക്കുമ്പോൾ അത് ഞമ്മള് മുസ്ലീമുകളുടെ എന്ന് കരുതരുത്. അറബി ഭാഷയാണ്.അല്ലാഹു അല്ലാതെ വേറെ ദൈവമില്ല എന്നർത്ഥം. എല്ലാ ദൈവങ്ങളും ഒന്ന് തന്നെ. ഈ പുണ്യമാസം എല്ലാബർക്കും പടച്ചോൻ നല്ലത് ബരുത്തട്ടെ. അസ്സലാമു അലൈക്കും.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)

ചിരിയുടെ തിരുമേനി മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)

കോവിഡിനും കോൺഗ്രസ്സിനും നന്ദി! (ബാബു പാറയ്ക്കൽ)

വാത്മീകവും ബി ഡി എഫും (ജിഷ.യു.സി)

തുടർ ഭരണം എന്ന ചരിത്ര സത്യത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ (ജോസ് കാടാപുറം)

നിയമസഭയിലെ  മഞ്ഞുമാസപ്പക്ഷി (രവിമേനോൻ)

കോൺഗ്രസിന്റെ സ്ഥിതി: ഇരുട്ടുകൊണ്ട് അടക്കാനാവാത്ത ദ്വാരങ്ങൾ (ധർമ്മരാജ് മടപ്പള്ളി)

ക്യാപ്ടന്‍ തന്നെ കേരളം ഭരിക്കട്ടെ (സാം നിലമ്പള്ളില്‍)

വി കെ കൃഷ്ണമേനോന്‍; മലയാളിയായ വിശ്വപൗരൻ...(ജോയിഷ് ജോസ്)

തമിഴ്‌നാട്ടിൽ ദ്രാവിഡരാഷ്ട്രീയം കടിഞ്ഞാൺ വീണ്ടെടുക്കുന്നു

അന്നദാനം സമ്മതിദായകരെ സ്വാധീനിച്ചോ? (വീക്ഷണം:സുധീർ പണിക്കവീട്ടിൽ )

View More