-->

America

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

Published

on

ഫിലാഡല്‍ഫിയ, യു.എസ്.എ : ലോകത്തിലെ ഏറ്റവും ദാരിദ്ര്യപീഡിതമായ അറുപതിലധികം രാജ്യങ്ങളുടെ സാമ്പത്തികശക്തി കുറവായതിനാല്‍ വാക്‌സിനേഷന്‍ മരുന്നുകളുടെ അഭാവവും വിതരണവും മന്ദഗതിയിലാവുകയും കോവിഡ്-19 വ്യാപനം ക്രമാതീതമായി വര്‍ദ്ധിയ്ക്കുന്നതായും ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ്ങ് കോര്‍പ്പറേഷന്‍ പ്രക്ഷേപണം ചെയ്തു. ധനപരമായ വൈഷമ്യം കൂടുതലായും പാവപ്പെട്ട രാജ്യങ്ങളില്‍ അനുഭവപ്പെട്ടതിനാല്‍ പ്രാരംഭ ദിശയില്‍ത്തന്നെ നിവാരണ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുവാന്‍ സാധിച്ചില്ല. 2020 മാര്‍ച്ച് 11 ന് ശേഷമുള്ള ലോക്ക്ഡൗണ്‍ അടക്കമുള്ള കര്‍ശനമായ നിബന്ധനകള്‍മൂലം കൂടുതല്‍ സാമ്പത്തിക ക്ലേശം പിന്നോക്ക രാജ്യങ്ങളിലാണ്.
    
കൊറോണ വൈറസ് വാക്‌സിനേഷന്‍ മരുന്നുകള്‍ നിര്‍മ്മിതാക്കളില്‍നിന്നും ആവശ്യാനുസരണം ഉടനെ വാങ്ങി ജനങ്ങളില്‍ എത്തിയ്ക്കുവാന്‍ ഇപ്പോഴും പാവപ്പെട്ട രാജ്യങ്ങള്‍ കഷ്ടപ്പെടുന്നു. ദരിദ്ര രാജ്യങ്ങളിലെ ജനതയുടെ സാമ്പത്തിക തകര്‍ച്ച 69 ശതമാനം എത്തുമ്പോള്‍ സമൃദ്ധ രാജ്യങ്ങളില്‍ വെറും 45 ശതമാനം. കോവിഡ്-19 പകര്‍ച്ചവ്യാധി വ്യാപനവും മരണനിരക്ക് കൂടുതലും വര്‍ഗ്ഗീയമായി വിശകലനം നടത്തുമ്പോള്‍ സമൂഹത്തില്‍ വെറുക്കപ്പെട്ടവരും ദരിദ്രമേഖലയിലുള്ള സ്ത്രീകളും ആണെന്നും ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു.
    
ആഗോളതലത്തില്‍ കോവിഡ്-19 മരണം ഏകദേശം 30,24,000 ത്തില്‍ 5,68,000 ത്തിലധികം അമേരിക്കയിലും 3,74,000 ത്തിലധികം ബ്രസീലിലും 1,81,000 ത്തിലധികം ഇന്‍ഡ്യയിലും ആയതായി സി. എന്‍. എന്‍. ഹെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ 27,000 ത്തില്‍പ്പരം വിവിധ മേഖലയിലുള്ള ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ബി. ബി. സി. യുടെ സര്‍വ്വേപ്രകാരം യു. എസ്. എ. ഒഴികെയുള്ള 37 ധനാഢ്യരാജ്യങ്ങളുള്ള  ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒ.ഇ.സി.ഡി.) രാജ്യങ്ങളിലെ വ്യാപനവും മരണനിരക്കും വളരെക്കുറവാണ്. ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും ഉള്ളരാജ്യങ്ങള്‍ ആഘാതദുരിതത്തിലും റഷ്യ, ഇംഗ്ലണ്ട്, കാനഡ, ജപ്പാന്‍, രാജ്യങ്ങളിലെ സമ്പന്നരായ വ്യക്തികള്‍ ഭീമമായ സാമ്പത്തിക നഷ്ടത്തിലും എത്തിയതായി ബി.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു.
    
കൊറോണ വൈറസ് ബഹുവ്യാപ്ത രോഗം യുവാക്കളേയും പ്രായാധിക്യമുള്ളവരേയും വ്യത്യസ്തയില്‍ എത്തിച്ചു. വൃദ്ധരിലും അധികമായ സാമ്പത്തിക ദുരിതം യുവാക്കള്‍ അനുഭവിക്കുന്നു. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ചമൂലം അനേകം കമ്പനികള്‍ അടയുകയും ഔദ്യോഗിക അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ലോണ്‍ കിട്ടുവാനുള്ള വൈഷമ്യംമൂലം ഉന്നത വിദ്യാഭ്യാസം നടത്തുവാനുള്ള പണം കണ്ടെത്തുവാനും സാധിക്കുന്നില്ല. വയോധികര്‍ക്കു ഇപ്പോഴും പെന്‍ഷനും സര്‍ക്കാര്‍ സഹായങ്ങളും കൃത്യമായി കിട്ടുന്നു. ലോകജനസ്ഥിതി വിവരണ കണക്കിന്‍പ്രകാരം 61 ശതമാനം ജനത ശാരീരിക സാമ്പത്തിക ക്ലേശതയില്‍ ഉള്ളപ്പോള്‍ വയോധികര്‍ വെറും 44 ശതമാനം മാത്രം.
    
ധനാഢ്യരുടെ രാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ 1000 ആളുകള്‍ക്കു 4.7 ആശുപത്രി കിടക്കകള്‍ എന്ന അനുപാതത്തില്‍ ഉള്ളപ്പോള്‍ ഇന്‍ഡ്യയില്‍ വെറും 0.55 ഉം ദരിദ്ര രാജ്യമെന്ന അനുകമ്പയുള്ള ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ 0.9 ഉം ആണ്. ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ്-19 രോഗികള്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും രണ്ടാംസ്ഥാനം കേരളത്തിലും. ആശുപത്രികിടക്കകളുടെ കേരളത്തിലെ അഭാവംമൂലം ഒരേ ബെഡ്ഡില്‍ 2 കൊറോണവൈറസ് രോഗികള്‍ കിടക്കുന്നതായി പല സുഹൃത്തുക്കളും പരാതിപ്പെടുന്നു.
    
വിപുല ജനസംഖ്യയുള്ള ദരിദ്രരാജ്യങ്ങളിലെ കോവിഡ്-19 വ്യാപനവും മരണവും ഒരു പരിധിവരെ ചികിത്സയോ പ്രതിവിധിയോ നടത്താതെയുള്ള ഹൃദ്‌രോഗങ്ങളും പ്രമേഹരോഗങ്ങളും മൂലമാണ്. അവികസിത രാജ്യങ്ങളിലെ മദ്ധ്യവയസ്കര്‍ മുതല്‍ വൃദ്ധര്‍വരെയുള്ളവരുടെ ആരോഗ്യപരിപാലനം അജ്ഞതകൊണ്ട് മോശമായതായി ഡബ്ല്യു. എച്ച്. ഒ. സ്റ്റാറ്റിസ്റ്റിക് പ്രകാരം പറയുന്നു. ദരിദ്രരാജ്യങ്ങളില്‍ എച്ച്.ഐ.വി., ക്ഷയം, മലേറിയ, ഫ്‌ള്യൂ അടക്കമുള്ള പല പകര്‍ച്ചവ്യാധികളുടെയും നിവാരണ നിക്ഷേപ തുക കോവിഡ്-19 ന്റെ ചെലവുകള്‍ക്കായി വിനിയോഗിച്ചതിനാല്‍  ദുരവസ്ഥയും അത്യാഹിതങ്ങളും കംസന്റെ രൂപത്തില്‍ സമീപഭാവിയില്‍തന്നെ പ്രത്യക്ഷപ്പെടും.
    
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളിലും ഫെയ്‌സ് മാസ്കും സാമൂഹ്യ അകല നിബന്ധനകളും നിര്‍ബന്ധിതമായതിനാല്‍ കോവിഡ്-19 വ്യാപനം കുറയുമെന്ന് പ്രതീക്ഷിക്കാം. ഭൂതലത്തില്‍നിന്നും വസൂരി (സ്‌മോള്‍പോക്‌സ്) പൂര്‍ണ്ണമായി തുടച്ചുനീക്കി ശുദ്ധീകരിച്ചതുപോലെ കൊറോണ വൈറസും നിശ്ശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്തില്ലെങ്കില്‍ വീണ്ടും ക്രൂരവീര്യത്തോടെ പടര്‍ന്നുപിടിക്കും. കോവിഡ്-19 വാക്‌സിനേഷന്‍ ഉല്പാദിപ്പിക്കുന്ന ഇന്‍ഡ്യയും അമേരിക്കയുമടക്കം എല്ലാ രാജ്യങ്ങളും ആവശ്യാനുസരണം, സാമ്പത്തിക നേട്ടത്തിലും ഉപരിയായി വിവേചനരഹിതമായി വിവിധ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നത് സാധാരണ മാനുഷിക ധര്‍മ്മമാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

ബൈഡന്‍ ഓണ്‍ ന്യൂട്രീഷ്യന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം) ഒന്ന്.

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാതിഥി

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

View More