Image

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍; ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിനായി അപേക്ഷ നല്‍കി

Published on 20 April, 2021
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍; ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിനായി അപേക്ഷ നല്‍കി
ഇന്ത്യയില്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്താനായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഡിജിസിഐക്ക് അപേക്ഷ നല്‍കി. 'ജാന്‍സന്‍ കൊവിഡ്-19' എന്ന സിംഗിള്‍ ഡോസ് വാക്‌സിനാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വികസിപ്പിച്ചിരിക്കുന്നത്.

യുഎസ്, യൂറോപ്പ്, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച വാക്‌സിനുകള്‍ക്ക് അടിയന്തരമായി ഉപയോഗത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ സ്പുട്‌നിക് വി-ക്കും അടിയന്തര ഉപയോഗത്തുന് അനുമതി ലഭിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക