Image

വിവേക് ഒബ്രോയ് പൃഥ്വിരാജിന്റെ വില്ലന്‍

Published on 20 April, 2021
വിവേക് ഒബ്രോയ്  പൃഥ്വിരാജിന്റെ വില്ലന്‍
ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നു. പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവയിലാണ് വിവേക് വില്ലനായി എത്തുന്നത്. നേരത്തെ പൃത്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിലും വിവേക് വില്ലനായി എത്തിയിരുന്നു.ചിത്രത്തിലെ ബോബി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.

വിവേക് ഒബ്റോയിയുടെ കാസ്റ്റിങിനെ പറ്റി വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എട്ട് വര്‍ഷത്തിന് ശേഷം മലയാളത്തിന്റെ ഹിറ്റ് ഡയറക്‌ടര്‍ ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക