-->

America

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

പി പി ചെറിയാന്‍

Published

on


ഓസ്റ്റിന്‍ : ലൈസെന്‍സ് ഇല്ലാതെ തോക്കുകൈവശം വയ്ക്കാവുന്ന നിയമം ടെക്‌സസ് നിയമസഭ പാസ്സാക്കിയിട്ടുണ്ടെങ്കിലും, ടെക്‌സസ് സെനറ്റില്‍ പാസാക്കുവാന്‍ കഴികയില്ലെന്ന് ടെക്‌സസ് ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബില്‍ ചര്‍ച്ചക്കുശേഷം സെനറ്റിന്റെ അംഗീകാരത്തിനായി അയച്ചത്. വ്യാഴാഴ്ച 56 നെതിരെ 84 വോട്ടുകള്‍ക്ക് നിയമസഭ ബില്‍ അംഗീകരിച്ചിരുന്നു. ടെക്‌സസ് സെനറ്റില്‍ ബില്‍ പാസ്സാക്കുന്നതിനാവശ്യമായ വോട്ട് ലഭിക്കുകയില്ലെന്ന് തിങ്കളാഴ്ച (ഏപ്രില്‍ 19)  ലഫ്. ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വോട്ടു ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ബില്‍ ഞാന്‍ സെനറ്റില്‍ അവതരിപ്പിക്കും - പാട്രിക് കൂട്ടിചേര്‍ത്തു. മുപ്പത്തിഒന്ന് സെനറ്റ് അംഗങ്ങളില്‍ 18 പേരുടെ പിന്തുണ ബില്‍ പാസ്സാക്കണമെങ്കില്‍ ആവശ്യമുണ്ട്. നിലവില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എണ്ണം പതിനെട്ടാണ്. ഇവരെല്ലാവരും ബില്ലിനെ അനുകൂലിച്ചെങ്കില്‍ മാത്രമേ ബില്‍ ചര്‍ച്ചക്ക് എടുക്കുകയുള്ളൂവെന്നും ഡാന്‍ പാട്രിക് പറഞ്ഞു.

പെര്‍മിറ്റില്ലാതെ തോക്ക് ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്ന നിയമ പാലകരുമായും, നാഷനല്‍ റൈഫിള്‍ അസോസിയേഷനും, ഗണ്‍ ഓണേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച ചെയ്തു ബില്‍ പാസാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡാന്‍ പാട്രിക് പറയുന്നു.
അമറില്ലൊയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്‍ സെലിഗര്‍ ഇതിനകം തന്നെ ബില്ലിനെ പിന്തുണക്കുകയില്ലെന്ന് പ്രസ്താവനയിറക്കിയിട്ടുണ്ട്.

അമേരിക്കയില്‍ വെടിവെപ്പു സംഭവങ്ങള്‍ ദൈനംദിനം വര്‍ധിച്ചുവരുന്നതിനിടയില്‍ സ്വയ രക്ഷക്ക് ഹാന്‍ഡ് ഗണ്‍ കൈവശം കരുതേണ്ടതുണ്ടെന്നാണ് അനുകൂലമായി വാദിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന വാദമുഖം.

പി പി ചെറിയാന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

ബൈഡന്‍ ഓണ്‍ ന്യൂട്രീഷ്യന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം) ഒന്ന്.

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാതിഥി

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

View More