fomaa

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

സലിം ആയിഷ : ഫോമാ ന്യൂസ് ടീം

Published

on

ആതുര സേവന രംഗത്തെ മാലാഖമാരെ ഏകോപിക്കാനും, ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും, ഫോമയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട  നഴ്സിംഗ് സമിതി, വിവിധ വിഭാഗങ്ങളിലേക്ക് പ്രഥമ നഴ്സിംഗ് എക്‌സലന്റ്‌സ് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

ആതുര സേവന  രംഗത്ത് , ഏതു പ്രതിസന്ധിയിലും തളരാതെ പ്രവര്‍ത്തിക്കുന്ന നഴ്സുമാക്ക് പ്രോത്സാഹനവും,  ഊര്‍ജ്ജവും നല്‍കുന്നതിനും, അവരെ കൂടുതല്‍ കര്‍മ്മ നിരതരാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫോമ നഴ്സിംഗ് ഫോറം അവാര്‍ഡുകള്‍ നല്‍കുന്നത്.

 

അവാര്‍ഡിന് പരിഗണിക്കുന്ന വിഭാഗങ്ങള്‍:

 

1. അക്യൂട്ട് കെയര്‍ / ഇന്‍പേഷ്യന്റ് / ആംബുലേറ്ററി ക്ലിനിക്

2. കമ്മ്യൂണിറ്റി സേവനം / സന്നദ്ധപ്രവര്‍ത്തകര്‍

3. നഴ്സ് അധ്യാപകന്‍ / നേതൃത്വം

4. സീനിയര്‍ മോസ്റ്റ് നഴ്‌സ് (LPN / RN)

 

അമേരിക്കയിലും,  കാനഡയിലും നിലവില്‍ പ്രാക്ടീസ് ചെയ്യുന്ന  രജിസ്റ്റര്‍ ചെയ്ത  നഴ്‌സുമാരെയാണ് 1,2,3 വിഭാഗങ്ങളിലേക്ക് അവാര്‍ഡിന്   പരിഗണിക്കുക. ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് നല്‍കിയ സംഭാവനകള്‍, നഴ്‌സിംഗ് തൊഴിലിനോടുള്ള പ്രതിബദ്ധത, പ്രവൃത്തി രംഗത്തെ വൈദഗ്ദ്ധ്യം, നഴ്സിംഗ് തൊഴിലില്‍ ഒരു മാതൃകയായുള്ള സേവനം  തുടങ്ങിയ മാനദണ്ഡങ്ങളെ  അടിസ്ഥാനമാക്കിയായിരിക്കും അവാര്‍ഡിന് തെരഞ്ഞെടുക്കുക. ഏതെങ്കിലും വിഭാഗത്തില്‍ നേടിയിട്ടുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റിനു  (  Specialty Certification) മുന്‍ഗണയുണ്ടെങ്കിലും നിബന്ധമില്ല.

 

അമേരിക്കയിലും, കാനഡയിലും 40 വര്‍ഷത്തിലേറെ തൊഴില്‍ പരിചയമുള്ള, നിലവില്‍ ജോലി ചെയ്യുന്നവരെയോ, വിരമിച്ചവരെയോ (എല്‍പിഎന്‍ / ആര്‍എന്‍) ആണ് വിഭാഗം നാലില്‍  ( സീനിയര്‍ മോസ്റ്റ് നഴ്‌സ്) അവാര്‍ഡിനായി പരിഗണിക്കുക.

 

മറ്റു നിബന്ധനകള്‍

 

1. എല്ലാ അപേക്ഷകളും ഫോമാ എക്‌സിക്യൂട്ടീവും, നഴ്‌സസ് ഫോറം കമ്മിറ്റിയും  അവലോകനം ചെയ്യും

2  സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

2. സമര്‍പ്പിക്കപ്പെട്ട അപേക്ഷകര്‍ അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന്  സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷമേ അപേക്ഷകള്‍ സ്വീകരിക്കൂ.

3. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വിഭാഗത്തില്‍ സ്തുതര്‍ഹ്യമായ- മാതൃകാപരമായ കഴിവുകള്‍, അപേക്ഷകര്‍ പ്രകടിപ്പിച്ചിരിക്കണം.

4. സമിതിയുടെ തീരുമാനം  ഇ-മെയില്‍ വഴി അപേക്ഷകരെ  അറിയിക്കും

5  അവാര്‍ഡിനര്‍ഹമായവരുടെ  പേരുകള്‍, അവാര്‍ഡ് ദാന ചടങ്ങില്‍ പ്രഖ്യാപിക്കും.

 

അവാര്‍ഡിനായി നാമ നിര്‍ദ്ദേശം ചെയ്യാനുള്ള അവസാന തീയതി 2021  ഏപ്രില്‍ 25 (പസിഫിക് സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 12 ). 

അപേക്ഷകള്‍ താഴെ പറയുന്ന ഇമെയില്‍ വിലാസത്തില്‍   പേര്, പാസ്‌പോര്ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. നിങ്ങള്‍ക്ക് സ്വന്തം അപേക്ഷകള്‍ സമര്‍പ്പിക്കുകയോ മറ്റുള്ളവരെ നാമനിര്‍ദ്ദേശം നല്‍കുകയോ ചെയ്യാം

 

ഇമെയില്‍ വിലാസം  info@fomaa.org

 

 

FOMAA Nurses forum is accepting applications for the First Nursing Excellence Award 

Categories

1. Acute Care / Inpatient / Ambulatory Clinic

2. Community service/volunteers

3. Nurse educator/leadership

4. Senior most nurse (LPN/RN)

Selection criteria for Nursing Excellence Award 1-3 categories

A. A Registered Nurse who is currently practicing in the U.S. and Canada

B. Contributes to the improvement of the quality of health care

C. Demonstrate commitment to the profession of nursing

D. Exhibits expertise in professional practice

E. Serves as a role model in the nursing profession

F. Specialty certification preferred but not required

Senior most registered nurse selection

A. Practicing or Retired nurse (LPN/RN) with over 40 years of experience in the U.S. and/or in Canada.

 

1. All applications will be reviewed by the FOMAA Executive and Nurses Forum Committee- the decision of the committee will be final.

2. The Committee will review all the applications to ensure completeness and compliance with the eligibility criteria.

3. The nominee must demonstrate exemplary skills in the field in which he/she is nominated.

4. Candidates will be notified by email of the decision by the committee- The award will be announced during the Inauguration ceremony.

 

Applications are accepted through April 25th (midnight PST) 2021. Please include your contact number and e-mail ID.

Please send the applications to info@fomaa.org

Nurses Forum LOGO

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

View More