-->

kazhchapadu

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

Published

on

കിടപ്പു മുറിയിൽ നിന്ന് അടുക്കളയിലേക്കുള്ള ദൂരവും, കിഴക്കേ അതിരിലെ വാകമര ചുവട്ടിലെക്കുള്ള ദൂരവും ഒന്നായിരിക്കെ, ഹരിപ്രിയ ഏപ്പോഴും വാകയുടെ ചുവട്ടിലായി നിലയുറ പ്പിച്ചതിന്റെ കാര്യം, അമ്മ അരുന്ധതി ജനാലയ്ക്കരുകിൽ നിന്ന് അവളുടെ ചലനങ്ങളെ നോക്കി പരിശോധിക്കാറുണ്ട്.

കഴിഞ്ഞ ഒരു ഇടവപ്പാതിയിലെ ഉച്ച തോർച്ച നേരത്താണ് പാട്ട പെറുക്കാൻ വന്ന തമിഴൻ ‘വേലക്കാരി സരസമ്മയെ’ വാകയോട് ചേർത്ത് നിർത്തി ഭോഗിച്ചത് ! നിലവിളി കേട്ട് താൻ ഓടിയെത്തിയപ്പോഴേക്കും, തമിഴൻ  വഷളൻ ചിരിയും തുടച്ചുപോയിരുന്നു.

അന്നുമുതൽ അരുന്ധതിയ്ക്ക് ആ വാകമരത്തോട്‌ ഒരിഷ്ടക്കേട്‌ തോന്നിയിരുന്ന വിവരം അത്താഴത്തിനു നടുവിൽ വെച്ച് ഹരിപ്രിയയോടു അവർ പറഞ്ഞിരുന്നു. കൂട്ടത്തിൽ ആ വാകമരം വെട്ടുന്നതിനെകുറിച്ചും അവർ പറയുകയും ചെയ്തു. വാക വെട്ടുന്നത് ഇഷ്ടമായില്ല എന്ന് ഹരിപ്രിയയുടെ നോട്ടത്തിൽ നിന്നും അവർ വായിച്ചെടുത്തു. ‘അതെ വാകയിൽ ചേർത്ത് നിർത്തിയാണ് അനന്തരാമൻ പ്രണയം വെളിപ്പെടുത്തുന്നതും തന്റെ ചുണ്ടുകളിൽ ചുംബിക്കുന്നതും. ഇത് ഞാൻ അമ്മയോട് പറഞ്ഞിട്ടുള്ളതല്ലേ ‘

ഹരിപ്രിയ ഒരു എഞ്ചുവടിപോലെ കണിശത ഉള്ള ആൾ ആയതിനാൽ അരുന്ധതി മൌനം  ഭജിച്ച് അടുക്കളയിലെ പാത്രങ്ങളുടെ കലപിലയിൽ ലയിച്ചു.

ഹരിപ്രിയ കിടപ്പുമുറിയിൽ എത്തി. അപ്പോഴേക്കും ജനാല മുറിച്ച് നിലാവ് കിടക്കറയിൽ വീണിരുന്നു.അവൾ നിലാവിനോട് ചേർന്ന് കിടന്നു. സരസമ്മയിൽ രതിക്രീഡ നടത്തിയ തമിഴനും, അനന്തരാമൻ ചുംബനം ചേർത്ത് പ്രണയം പ്രഖ്യാപിച്ചതും ഒരേ വാകയിൽ ചേർത്താണ്‌ ! ഒന്ന് കാമവും മറ്റൊന്ന് പ്രണയവുമെങ്കിൽ തന്നെ രണ്ടും ഒരുതരം അധിനിവേശം തന്നെയായിരുന്നില്ലേ? അടുത്തേക്ക് വരുമ്പോൾ തന്നെ സ്വന്തമാക്കി കളയുന്ന ഒരു ചതി അനന്ത രാമന്റെ പിന്നിലുണ്ട് , അതുകൊണ്ടാണെല്ലോ മുഖമടച്ചൊന്നു കൊടുക്കേണ്ട സ്ഥാനത്ത് മുഖം ചേർത്ത് നിന്നത്. ആകെ തടഞ്ഞത് മാറിലേക്ക്‌ തിരിഞ്ഞ വിരലുകളെ മാത്രം. ചുണ്ടിൽ നിന്നും ആ ചുംബനത്തിന്റെ പ്രാണൻ ഇതുവരെ വിട്ടുപോയിട്ടില്ലന്നു തോന്നുന്നു. അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് നില കണ്ണാടിയ്ക്ക് അരുകിൽ എത്തി. അപ്പോൾ അമ്മ അവളെ നിരീക്ഷിച്ചു നില്ക്കുകയായിരുന്നു.

ഒരു ബ്രാ പോലും ധരിക്കാറില്ല അവൾ , മാറിടത്തിന്റെ ഭംഗിയിൽ ഉപരി ഒരു സുരക്ഷിതത്തെ കുറിച്ച് അരുന്ധതി ബോധവതിയാണ്. പെട്ടന്ന് ഹരിപ്രിയയുടെ ചോദ്യം!

‘ അമ്മ, വെട്ടണ്ടത് വാകയോ ? അതോ തമിഴനെയോ ? ‘

അവളുടെ പരിഹാസത്തിന്റെ ഈർഷ്യതയിൽ അവർ അകത്തേക്ക് പോയി

ഹരിപ്രിയ നില കണ്ണാടിയിൽ അവന്റെ ചുംബനത്തിന്റെ ഫോസിലുകൾ തിരയുകയായിരുന്നു. ഇപ്പോഴും ആ ചുംബനം അവളുടെ ചുണ്ടിൽ അധിനിവേശത്തിന്റെ കൊടിക്കൂറ പറത്തുകയായിരുന്നു. കണ്ണാടിയ്ക്ക് മുന്നിൽ അവൾ അവളുടെതല്ലാതെയായി മാറി. അനന്തരാമനോട് ഒരിഷ്ടം ഉണ്ടായിരുന്നു എന്നത് വാസ്തവം. പക്ഷെ എത്ര പെട്ടന്നാണ് അയാൾ  അതു പ്രണയത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ! അതും മറിച്ചൊരു വാക്ക് ഉരിയാടും മുൻപ്, തമിഴൻ ഉപയോഗിച്ച ആ വാകയെ ചേർത്ത് നിർത്തി! …… ഈ ഒരു ചിന്തയാണ് , വിശകലനത്തിന് മറ്റു വഴികൾ ഉണ്ടായിട്ടും തമിഴനെ അവൾ ഇതിലേക്ക് കൊണ്ട് വന്നത്. ഈ അന്വേഷണമായിരിക്കും പ്രണയത്തിൽ അവൾ ഇത്ര  ഏറെ നിശബ്ധയാവുന്നത് ! അനന്ത രാമൻ അവൾക്കുള്ളിൽ വാകമരത്തിന്റെ ചുവട്ടിൽ വെച്ച് വിശകലനം ചെയ്യപ്പെടുന്നതും അവളുടെ നിശബ്ദതയുടെ അര്ഥം തന്നെയാണ്.

താൻ മെയിലിലും ഫോണിലും നിശബ്ദയായിരിക്കുന്നത് എന്തിനെന്നു അയാള് അന്വേഷിക്കുന്നുണ്ട് . അയാൾക്കിപ്പോൾ എന്താണ് അറിയേണ്ടത് ? പ്രണയത്തിനു മേൽ എന്റെ നിശബ്ദതയോ ? അതല്ലേ അയാള് കടിച്ചെടുത്തത് ! അതോ മാറിലേക്ക്‌ നീങ്ങിയ വിരലിന്റെ കൗശലം തടഞ്ഞതോ ?

ജനാലയ്ക്കു അരികിൽ വന്ന് നിലാവിൽ ജ്വലിച്ചു നിൽക്കുന്ന വാകമരത്തെ അവൾ നോക്കി നിന്നു. ആ വാകനിറയെ അയാളുടെ ചുണ്ടുകൾ തിണർത്തു കിടക്കുന്നു. അതോ തമിഴന്റെയോ ? ഇഴപിരിചെടുക്കാൻ ആവാത്ത ചില സാമ്യങ്ങൾ അതിൽ നിഗൂഡമായിരിക്കുന്നപോലെ.

ആരോ വാതിലിൽ മുട്ടുന്നു … അവൾ വാതിൽ തുറന്നു .. തമിഴനോ, അനന്തരാമനോ ? എത്ര ഇരുട്ടിലും ആ ചുണ്ടുകളും , മാറിലേക്ക്‌ നിരങ്ങിയ ആ വിരലുകളും ഞാൻ തിരിച്ചറിയും ! പക്ഷെ തമിഴൻ! ഒരു മോര്ഫിഗ് പോലെ ….!!

ഇനി ചുംബനം എന്റെ അവകാശമാണ് ! അവൾ ചുംബിച്ചു … നിലാവിന്റെ വിരിപ്പുകൾ ഉള്ള കിടക്കയിൽ രേതസും വിയർപ്പും ചിത്രങ്ങളായി …..

പുലർച്ചയ്ക്ക് കാപ്പിയുമായി എത്തിയ അമ്മ ജനാല തുറന്നു അവളെ നോക്കി . വാകച്ചുവട്ടിലോ , കുളിമുറിയിലോ ഇല്ല. ചുരുണ്ട് കൂടിയ വിരിപ്പിനുമേൽ ഒരു കത്ത്

അമ്മ,

പ്രണയത്തിൽ ഒരുവൾ എങ്ങനെ നിശബ്ദയാവും ! തമിഴനോ, അനന്തരാമനോ … ഒന്ന് മറ്റൊന്നിലേക്കു വിലയം ചെയ്യപ്പെടുന്നു. നമ്മൾ ചുംബിക്കപെടാൻ മാത്രമെന്തിനാകണം… നോക്ക്, അനന്തരാമനിൽ ഒരു തമിഴനും തമിഴനിൽ ആരെയും വലിച്ചടുപ്പിക്കുന്ന ഒരു അനന്തരാമനും ഉണ്ട് … എന്നാലും ആ വാക അവിടെ നിൽക്കട്ടേ…

അവരുടെ കൈയ്യിൽ ഇരുന്നു ആ കത്ത് കണ്ണീരു കൊണ്ട് കുതിർന്നു ! മറ്റൊരാവർത്തി വായിക്കാൻ കഴിയാത്ത വിധം അക്ഷരങ്ങൾ പേപ്പറിലേക്ക്‌ ലയിച്ചു!

അവർ വീണ്ടും പാത്രങ്ങളുടെ കലപിലയിൽ സജീവമായ അടുക്കളയിലേക്കു മറഞ്ഞു …

--------------------------
രാജീവ് മുളക്കുഴ

മാവേലിക്കര ഗവ: രവിവർമ്മ കോളേജ് ഓഫ് ഫൈനാട്സിൽ ചിത്രകലാ വിദ്ധ്യാഭ്യാസം. സൗദി അറേബ്യ, അബുദാബി എന്നീ ഗൾഫ് രാജ്യങ്ങളിൽ അഡ്വർടൈസിംഗ് കമ്പനികളിൽ ജോലി ചെയ്യ്തിരുന്നു.
അബുദാബിയിൽ നിരവധി നാടകങ്ങൾക്ക് രംഗപടവും, ഭരത് മുരളി നാടകോൽസവത്തിൽ പന്തയം, സൂചിക്കുഴയിൽ ഒരു യാക്കോബ് എന്നീ രണ്ട് നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിച്ചു.
തൃശൂർ ജനഭേരിയുടെ കുറത്തി എന്ന നാടകത്തിൻ്റെ കലാസംവിധാനം, കലാകൗമുദി, കേരള സാഹിത്യ അക്കാദമിയുടെ പ്രവാസി കവിതാ പതിപ്പ് എന്നിവയിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: പ്രഭ രാജീവ്, മകൻ: ജീവൽ രാജീവ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

View More