-->

FILM NEWS

കോവിഡ് വ്യാപനം; പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി

Published

on

കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം മലയാള സിനിമാ മേഖലയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതോടെ നിര്‍ത്തിവെച്ചു. 

നടന്‍ ടൊവിനോ തോമസിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് ഒരാഴ്ച മുമ്പ് നിര്‍ത്തി വെച്ചിരുന്നു. നിലവില്‍ പുതുതായി നടക്കാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗും ഇതോടെ അനിശ്ചിതാവസ്ഥയിലാണ്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ സെക്കന്റ് ഷെഡ്യൂള്‍ കര്‍ണാടകയിലും പൊള്ളാച്ചിയിലും ഈരാറ്റുപേട്ടയിലുമായി നടന്നു കൊണ്ടിരിക്കവെയാണ് ടൊവിനോയ്ക്കടക്കം കോവിഡ് പിടിപെട്ടത്. തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി. ആലുവയില്‍ ക്വാറന്റൈനിലാണ് ടൊവിനോ ഇപ്പോള്‍. നടന്റെ ഫിസിക്കല്‍ ട്രെയിനര്‍ക്കും കോവിഡ് പിടിപെട്ടിരുന്നു. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ അടുത്ത ഷെഡ്യൂള്‍ ഇനിയും വൈകും.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ട് ഗോവയില്‍ പുരോഗമിക്കുന്നതിനിടെ പ്രൊഡക്ഷന്‍ ടീമിനടക്കം കോവിഡ് ബാധിച്ചതോടെ ചിത്രീകരണം നിലച്ചു. പൃഥ്വിരാജും നിരവധി വിദേശ താരങ്ങളുമടക്കം പങ്കെടുക്കേണ്ടിയിരുന്ന ഷെഡ്യൂളായിരുന്നു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ചത്. 

നവോദയ സ്റ്റുഡിയോയില്‍ സന്തോഷ് രാമന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സെറ്റ് വര്‍ക്കുകളുടെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി. ഇന്‍ഡോര്‍ ഷൂട്ടിംഗ് ആയതിനാല്‍ ജനക്കൂട്ടത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും.

അമല്‍ നീരദ്- മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വത്തിന്റെയും ജോഷി-സുരേഷ്ഗോപി ചിത്രമായ പാപ്പന്റെയും ഷൂട്ടിംഗ് ഇന്നലെ ഷെഡ്യൂളായി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളടക്കം 150 ലേറെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള രംഗങ്ങളാണ് പാപ്പനില്‍ ഇനി ചിത്രീകരിക്കാനുള്ളത്. ആള്‍ക്കൂട്ടത്തെ ഒഴിവാക്കണമെന്ന കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതിന് കഴിയാത്ത സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ചത്.

സെന്‍ട്രല്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച് ജിസ്ജോയ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് എറണാകുളത്ത് ആരംഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പ് ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം കടുവയുടെയും ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ചിത്രീകരണം തുടങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ പുഴു അടക്കമുള്ള ഷൂട്ടിംഗ് ഇന്നത്തെ സാഹചര്യത്തില്‍ അനിശ്ചിതമായി നീളാനിടയുണ്ട്.

അതേസമയം നിലവില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തിയേറ്ററുകളിലെ നിയന്ത്രണം, സെക്കന്റ് ഷോ നിര്‍ത്തലാക്കല്‍ എന്നിവയാണ് പ്രധാന വെല്ലുവിളി. സിനിമകളുടെ റിലീസ് വൈകാനാണ് സാദ്ധ്യത. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് പ്രതിരോധം: സൂചിപ്പേടി മാറ്റി വച്ച് നിക്കി ഗല്‍റാണി വാക്‌സിന്‍ സ്വീകരിച്ചു

നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു

തന്റെ മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളെ പോലെ: ആലിയ കാശ്യപ്

ജയസൂര്യ നായകനാകുന്ന ഈശോ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എന്നെ ഇതൊന്നും ബാധിക്കില്ല; പ്രായം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തും, അവ ഉള്‍ക്കൊള്ളണം-പ്രിയങ്ക ചോപ്ര

'നന്ദനം സിനിമയില്‍ വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിച്ച ഒരു നടിയുണ്ടായിരുന്നു'

ജയസൂര്യ, നാദിര്‍ഷ സിനിമ 'ഈശോ'; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു

''ആങ്കറിങ് ഒരിക്കലും എനിക്ക് മടുത്തിട്ടില്ല'': രഞ്ജിനി ഹരിദാസ്

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

മകന് പേരിട്ട സന്തോഷം പങ്കുവെച്ച്‌ മണികണ്ഠന്‍ ആചാരി

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; സങ്കടകരമെന്ന് ബിരിയാണിലെ നടന്‍

സ്വന്തം മരണവാര്‍ത്ത നിഷേധിച്ചുകൊണ്ടിരിക്കെ മുകേഷ് ഖന്ന കേട്ടത് സഹോദരിയുടെ വിയോഗം

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി

സുരേഷ് ഗോപി സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന് ഒമര്‍ ലുലു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി

''ജഗമേ തന്തിരം'' ഒ.ടി.ടി റിലീസിന്

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

കന്യാസ്ത്രീകളുടെ കൂട്ടായ്മ സമീപിച്ചു 'അക്വേറിയം' ഡിജിറ്റല്‍ റിലീസിന് സ്റ്റേ

ഉദ്ഘാടനത്തിന് നിങ്ങളുടെ അച്ഛനോ അമ്മയോ അവിടെ ഉണ്ടാകുമോ: സിദ്ദിഖ്

മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

തന്റെ അച്ഛന്‍ എം ആര്‍ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചു പങ്കുവച്ച് നിഖില വിമല്‍

ബീന ആന്റണിക്ക് കോവിഡ് ; ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്ന് പൊട്ടിക്കരഞ്ഞ് മനോജ്

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യയ്ക്കും കോവിഡ്

ടെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

നടന്‍ ടി.എന്‍.ആര്‍. കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

നിര്‍ണായക വിജയത്തിനു പിന്തുണ: രമേഷ്‌ പിഷാരടിക്ക്‌ നന്ദി അറിയിച്ച്‌ ഷാഫി പറമ്പില്‍

View More