Image

കേരളത്തില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും; കൂടുതല്‍ നിയന്ത്രണവുമായി സര്‍ക്കാര്‍

Published on 19 April, 2021
കേരളത്തില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും; കൂടുതല്‍ നിയന്ത്രണവുമായി സര്‍ക്കാര്‍
കോവിഡ് നിയന്ത്രണാതീതമാകുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും, നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനും തീരുമാനം. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കി. രാത്രി 9 മുതല്‍ രാവിലെ 5 വരെ നൈറ്റ്‌ കര്‍ഫ്യൂ പ്രഖാപിച്ചു. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

പൊതു ഇടങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. മാളുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി, നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി 9 വരെയേ പ്രവര്‍ത്തനാനുമതിയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക