Image

രാജ്യസഭാ തിരഞ്ഞെടുപ്പ്: ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും പത്രിക സമര്‍പ്പിച്ചു

Published on 19 April, 2021
രാജ്യസഭാ തിരഞ്ഞെടുപ്പ്: ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും പത്രിക സമര്‍പ്പിച്ചു
രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ11 മണിയോടെയാണ് ഇരുവരും നിയമസഭാ സെക്രട്ടറിക്ക് മുമ്ബാകെ പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ഇരുവരും പത്രിക സമര്‍പ്പിക്കാനെത്തിയത്.

കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമാണ് ജോണ്‍ ബ്രിട്ടാസ്. എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു ഡോ.വി.ശിവദാസന്‍. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.

കെ കെ രാഗേഷ്, വയലാര്‍ രവി, പി വി അബ്‌ദുള്‍ വഹാബ് എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഒഴിവ് വന്ന മൂന്ന് സീറ്റിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഈ മാസം 21നാണ് കാലാവധി അവസാനിക്കുക.20നാണ് തിരഞ്ഞെടുപ്പ്.

നിലവിലെ നിയമസഭാ അംഗബലം അനുസരിച്ച്‌ എല്‍ഡിഎഫിന് രണ്ട് അംഗങ്ങളെയും യുഡിഎഫിന് ഒരാളെയും രാജ്യസഭയിലേക്ക് അയക്കാനാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക