Image

കോവിഡ് വ്യാപനം ; വര്‍ക്ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യു പരിഗണനയില്‍

Published on 19 April, 2021
കോവിഡ് വ്യാപനം ; വര്‍ക്ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യു പരിഗണനയില്‍
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു.

വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും രാത്രികാല കര്‍ഫ്യൂ നടപ്പാക്കാക്കുന്നതും പരിഗണനയിലാണ്.

അന്തിമ തീരുമാനം ഇന്ന് 3.30 ഓടെ ചേരുന്ന ഉന്നത തല യോഗത്തിലുണ്ടാകും.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.

ഈ യോഗത്തിന് മുമ്ബായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പോലീസ് ശുപാര്‍ശ ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക