Image

ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് കുരുന്ന് ജീവന്‍ രക്ഷിച്ച്‌ റെയില്‍വേ ജീവനക്കാരന്‍

Published on 19 April, 2021
ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് കുരുന്ന് ജീവന്‍ രക്ഷിച്ച്‌ റെയില്‍വേ ജീവനക്കാരന്‍
മുംബൈ: കാല്‍ വഴുതി പാളത്തില്‍ വീണ കുരുന്നിന്റെ ജീവന്‍ രക്ഷിച്ച റെയില്‍വേ ജീവനക്കാരന് അഭിനന്ദനപ്രവാഹം. മയൂര്‍ ഷെല്‍ക്കെ എന്നയാളാണ് കൊച്ചുകുഞ്ഞിനെ മരണത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്. ഏപ്രില്‍ 17ന് മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയാണ് പുറത്തുവിട്ടത്.

അമ്മയുടെ കൈപിടിച്ച്‌ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുമ്ബോഴായിരുന്നു കുഞ്ഞ് അബദ്ധത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണത്. അബദ്ധത്തില്‍ റെയില്‍വേ പാളത്തിലേക്ക് വീണ കുഞ്ഞിനെ അസാധാരണ ധൈര്യത്തോടെയാണ് റെയില്‍വേ ജീവനക്കാരന്‍ രക്ഷിച്ചെടുത്തത്. ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലേയ്ക്ക് കുതിച്ചെത്തിയ ഷെല്‍ക്കെ ഞൊടിയിടക്കുള്ളില്‍ കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേയ്ക്ക് കയറ്റിയ ശേഷം സ്വയം സുരക്ഷിതനാകുകയും ചെയ്തു.

കുട്ടിയെ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുകയറ്റിയ ശേഷം ജീവനക്കാരന്‍ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടിയതും ട്രെയിന്‍ കടന്നുപോയതും ഒരുമിച്ചായിരുന്നു. കുഞ്ഞിന്റെ അമ്മയുള്‍പ്പെടെ കണ്ടുനിന്നവരെല്ലാം ശ്വാസം അടക്കിപ്പിടിച്ചു നിന്ന കുറച്ച്‌ നിമിഷങ്ങള്‍ക്കൊടുവിലാണ് കുഞ്ഞിന്റെ രക്ഷകനായി റെയില്‍വേ ജീവനക്കാരന്‍ എത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക