-->

America

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

പി പി ചെറിയാന്‍

Published

on

 
മസ്‌കിറ്റ് ഡാളസ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക വികാരിയായ കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച് കേരളത്തിലേക്ക് തിരിച്ച് പോകുന്ന റവ : മാത്യു ജോസഫിന് (മനോജച്ചന്‍) വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി .

ഏപ്രില്‍ 18 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എം.സി അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു . ലീഡര്‍ മാത്യു സി. ജോര്‍ജിന്റെ പ്രാര്‍ഥനയോടെ യോഗ നടപടികള്‍ ആരംഭിച്ചു. ഇടവക സെക്രട്ടറി തോമസ് ഈശോ അച്ചനേയും കുടുംബാംഗങ്ങളേയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്തു. സെന്റ് പോള്‍സ് ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയില്‍ മനോജച്ചന്‍ വഹിച്ച പങ്കിനെകുറിച്ചു അധ്യക്ഷ പ്രസംഗത്തില്‍ എം. സി. അലക്‌സാണ്ടര്‍ പ്രതിപാദിച്ചു.

ജോതം സൈമണ്‍, ജാനറ്റ് ഫിലിപ്പ്, സൂസന്‍ കുര്യന്‍, അലക്‌സ് കോശി, ജോണ്‍ തോമസ്, റോബി ചേലങ്കരി, ജേക്കബ് അബ്രഹാം, രമണി ഐപ്പ്, എബി തോമസ്, കെ. എസ്. മാത്യു, തോമസ് മാത്യു, അബ്രഹാം മേപ്പുറത്ത്, സുമ ഫിലിപ്പ്, ഷിബു ചാക്കോ, രാജു വര്‍ഗീസ്, അനില്‍ മാത്യു, ജോളി ബാബു, ഫില്‍ മാത്യു എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകള്‍ നേര്‍ന്നു. കെ. ഒ. സാംകുഞ്ഞ്, രചിച്ച് സംഗീതം പകര്‍ന്ന യാത്രമംഗളഗാനം സാം കുഞ്ഞ് തന്നെ ആലപിച്ചു. മനോജ് അച്ചന് ഇടവകയുടെ സമ്മാനം ട്രസ്റ്റി എന്‍. വി. അബ്രഹാം കൈമാറി.

2018 ല്‍ അമേരിക്കയില്‍ എത്തി മൂന്നുവര്‍ഷം ഇടവകയുടെ വികാരിയായി പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച എല്ലാ സഹായ സഹകരണങ്ങള്‍ക്കും അച്ചന്‍ നന്ദി അറിയിച്ചു. കോവിഡ് മഹാമാരിയുടെ മധ്യത്തിലും ഇടവകയുടെ ആത്മീയ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അച്ചന്‍ കൂട്ടിച്ചേര്‍ത്തു. സുജ കൊച്ചമ്മയും ഇടവക ജനങ്ങള്‍ക്ക് നന്ദിരേഖപ്പെടുത്തി. ടെന്നി കോരുതിന്റെ പ്രാര്‍ഥനയോടും വികാരിയുടെ ആശീര്‍വാദത്തോടും യോഗം സമാപിച്ചു.പി പി ചെറിയാന്‍ 


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

ചൈനക്ക് ഇത് തന്നെ വരണം; ചരമ വാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (അമേരിക്കൻ തരികിട-154, മെയ് 8)

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

'ആഗോള സീറോ മലബാർ അല്മായ സിനഡ്- സാധ്യതകൾ' (ചാക്കോ കളരിക്കൽ)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

View More