fomaa

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

Published

on

ന്യൂയോര്‍ക്ക്: ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, നിലവിലെ നാഷണല്‍ കമ്മിറ്റി മെമ്പറുമായ ന്യൂയോര്‍ക്കില്‍ (മെട്രോ റീജിയന്‍) നിന്നുമുള്ള ജോസ് എബ്രഹാം 2022-2024 കാലഘട്ടത്തിലെ ഫോമാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു. സ്റ്റാറ്റന്‍ ഐലന്റ്  മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും സെക്രട്ടറിയും ആയിരുന്നു ഇദ്ദേഹം. 

ഫോമായുടെ ചരിത്രത്തിലെ ആദ്യത്തെ മെഗാ പ്രോജക്ട് ആയ RCC project നടത്തിയത് 2014 -16 കാലഘട്ടത്തില്‍ ആനന്ദന്‍ നിരവേല്‍ ഷാജി എഡ്വേര്‍ഡ് ജോയ് ആന്റണി എന്നിവര്‍ നയിച്ച കാലത്താണ്.  ഈ പ്രൊജക്ടിന് ചുക്കാന്‍ പിടിച്ചത് project കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച ജോസ് എബ്രഹാം ആയിരുന്നു. 2018-20 കാലങ്ങളില്‍ സെക്രട്ടറിയായിരുന്ന സമയത്താണ് പ്രസിഡണ്ട്  ഫിലിപ്പ് ചാമത്തിലിന്റെ  ആശയമായിരുന്ന ഫോമാ വില്ലേജ് പ്രൊജക്റ്റിന്റെ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. 2018 20 കാലയളവില്‍ വില്ലേജ് പ്രോജക്റ്റിന് കൂടാതെ കേരളത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനും, അമേരിക്കന്‍ മലയാളികള്‍ക്ക് ഉതകുന്ന രീതിയിലുള്ള നിരവധി കാര്യങ്ങള്‍ നടത്തുവാനും ഈ കാലയളവില്‍ സാധിച്ചു.  അതില്‍ എടുത്തു പറയേണ്ട ഒരു സംഭാവനയാണ് ആണ് അമേരിക്കന്‍ മലയാളികള്‍ക്ക് വളരെ പ്രയോജനം നല്കുന്ന  എമിഗ്രേഷന്‍ ഫോറം  എന്ന് ഒരു ആശയത്തിന് രൂപം കൊടുക്കുവാന്‍ കഴിഞ്ഞത്.  അമേരിക്കയില്‍ എമിഗ്രേഷന്‍ വിഷയങ്ങളില്‍ നയപരമായ രീതിയില്‍ നിയമനിര്‍മാണങ്ങള്‍ക്ക് രൂപം കൊടുക്കുവാന്‍ ഒരു കൂട്ടായ ശബ്ദമായി പ്രവര്‍ത്തിക്കുന്ന ടീം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ ഫോമായുടെ  ഫോറത്തിന് രൂപംകൊടുത്തത്. നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന്  നേതൃത്വം കൊടുക്കാന്‍ ഇതിലൂടെ സാധിച്ചു അമേരിക്കയില്‍  മറ്റൊരു ഇന്ത്യന്‍ സംഘടനകളും പ്രവര്‍ത്തിക്കാത്തതും ഇതുവരെ മുന്നോട്ടു വയ്ക്കാത്തതുമായ ഒരു ആശയമായിരുന്നു ഈ കാലയളവില്‍ മുന്നോട്ടുവച്ചത്. 

കഴിഞ്ഞ 12 ല്‍ പരം  വര്‍ഷക്കാലമായി  പ്രവര്‍ത്തിക്കുന്ന ഫോമയുടെ ലോഗോയും പേരും യുഎസ് ട്രേഡ്മാര്‍ക്ക്  ഓര്‍ഗനൈസേഷനില്‍ രജിസ്‌ട്രേഷന്‍ സാധിച്ചത് ഈ കാലയളവിലായിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഫോമയുടെ  പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഈ സമയത്തായിരുന്നു. കോവിഡ് മഹാമാരിയുടെ  അതിപ്രസരം രൂക്ഷമായിരുന്ന  സമയത്തും ജനറല്‍ ബോഡിയുും ഇലക്ഷനും യഥാസമയം നടത്തി ഭരണ കൈമാറ്റം നടത്താനും സാധിച്ചതിന്റെ ചുക്കാന്‍ പിടിച്ചതും ജോസ് എബ്രഹാം ആയിരുന്നു. നിലവിലെ പ്രസിഡണ്ടു അനിയന്‍ ജോര്‍ജും  കമ്മിറ്റിയും വളരെ ഭംഗിയായി ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നു. തങ്ങളുടെ പരിമിതിയില്‍ നിന്നുകൊണ്ട് കുറെയധികം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു ചില കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു. 

അമേരിക്കന്‍ മലയാളികളുടെ നാഷണല്‍ സംഘടനയെ മുന്നില്‍ നിന്ന് നയിക്കുക എന്ന കാര്യം വളരെയധികം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു പദവിയാണ്. ഫോമയുടെ പ്രസിഡന്റ് എന്ന പദവിയില്‍ ഉപരി, സംഘടനയുടെ ആഭ്യന്തരവും, ബാഹ്യവും ആയ എല്ലാ കാര്യങ്ങളുടെയും അഭിപ്രായം അറിയിക്കുക, തീരുമാനങ്ങള്‍ കൈക്കൊള്ളുക, അത് നടപ്പില്‍ വരുത്തുവാന്‍  വേണ്ടി കൂട്ടായി പരിശ്രമിക്കുക, മുതലായ കാര്യങ്ങള്‍ പ്രസിഡന്റിന്റെ അധീനതയില്‍ വരുന്ന ചുമതലകള്‍ ആണ്. ഫോമയുടെയുടെ പ്രവര്‍ത്തന കാര്യങ്ങളില്‍ എല്ലാ കമ്മിറ്റികള്‍ക്കും അവരുടേതായ ഉത്തരവാദിത്വമുള്ള  പ്രവര്‍ത്തന മേഖലകള്‍ വിവക്ഷിച്ചിട്ടുണ്ട്. പ്രസിഡന്റിനേയും കമ്മറ്റിക്കാരെയും മറികടന്നുകൊണ്ട്, ചില തല്പരകഷികളുടെ ബാഹ്യമായ ഇടപെടലുകളും, സമ്മര്‍ദങ്ങളും, ഫോമായുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ വളരെ ദോഷമായ രീതിയില്‍ ബാധിക്കുന്നതായി ചിലര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടന്ന് ജോസ് എബ്രഹാം അറിയിച്ചു.

ഫോമയുടെ നിരവധി റീജിയനുകളില്‍ നിന്നും, മുതിര്‍ന്ന പ്രവര്‍ത്തകരില്‍ നിന്നും,  മുന്‍ ഭാരവാഹികളില്‍  നിന്നുള്ള അസുലഭമായ പിന്തുണയും പ്രേരണയും കൊണ്ടാണ് ഫോമായുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുവാനുള്ള  ഈ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത് എന്നാണ് അദ്ദേഹം അറിയിച്ചത്. എല്ലാവരുമായി കൂടിയാലോചിച്ച്, ഫോമായുടെ  ഭാവി പരിപാടികളുടെ  പദ്ധതികള്‍  അധികം വൈകാതെ പ്രഖ്യാപിക്കും. ദീര്‍ഘ വീക്ഷണവും, സംഘടനാ ചാരുതയും കൈമുതലായുള്ള  ജോസ് അബ്രഹാമിനെ പോലെയുള്ള  സംഘടനാ നേതാക്കള്‍ ഫോമായുടെ അമരത്തിലേക്ക്  എത്തുന്നത് ഫോമായുടെ യശ്ശസ്സ് ഇനിയും ഉയരുവാന്‍ ഉതുകുമെന്ന് ഫോമാ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

Facebook Comments

Comments

 1. Pisharadi

  2021-04-20 02:39:49

  ജോസു വന്നാൽ പിന്നെ ഒരുത്തനും മൽസരിച്ചിട്ടു കാര്യമില്ല!

 2. വിദ്യാഭ്യാസവും വിവരവും കഴിവും ഉള്ളവർ നേതാക്കളാവണം. ഇത് ഒന്നും ഇല്ലാത്തവർ അസൂയയും കുശുമ്പും കൊണ്ട് ഇവരെ വലിച്ച് താഴെയിടാൻ ജീവിതം തന്നെ മാറ്റിവെയ്ക്കും. എന്തൊരു വിരോധാഭാസം. ഒരുത്തനെ വെട്ടുമ്പോൾ വേറൊരുത്താൻ വരും അവനെയും വെട്ടുമ്പോൾ അടുത്തവൻ അവതരിക്കും. കോവിഡ് വന്ന് എത്രയോ എണ്ണം കാലപുരിയ്ക്ക് പോയി, എന്നിട്ടും... ജോസിനെ പോലുള്ളവർ വരണം. ഭാവുകങ്ങൾ

 3. raju

  2021-04-19 17:57:51

  Congratulations from Malayalee Assocaitions of staen island

 4. ഫോമൻ

  2021-04-19 13:34:25

  ഇതുപോലെയുള്ള ആൾക്കാർ വരാതിരിക്കാനാണല്ലോ ഈ പുറത്താക്കൽ നാടകം.

 5. Excited

  2021-04-19 13:22:33

  അങ്ങിനെ മൽസ്യത്തൊഴിലായകളുടെ കാര്യത്തിൽ ഒരു തീർപ്പായി. പുറത്താക്കിയവർ ക്ഷമ ചോദിച്ചതൊന്നും കണ്ടും കേട്ടുമില്ല. Anyway, Fomaa deserves people like him.

 6. jacob Narimel

  2021-04-19 11:53:20

  എനിക്ക് ചിരി വരുന്നു, ഫോമയുടെ യശസ്സ് ഉയർത്തുമത്രേ!

 7. Pavithran

  2021-04-19 11:08:47

  അഞ്ചു വർഷത്തേക്ക് ഫോമാ പുറത്താക്കിയ വ്യക്തി എങ്ങനെയാണ് ഫോമയിൽ മത്സരിക്കാൻ ഒരുങ്ങുന്നത് ?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

View More