Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

ജോഷി വള്ളിക്കളം Published on 19 April, 2021
ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നിര്‍മിച്ച് നല്‍കിയ നാലാമത്തെ വീടിന്റെ താക്കോല്‍ദാന കര്‍മ്മം കേന്ദ്രമന്ത്രി കെ. മുരളീധരന്‍ നിര്‍വഹിച്ചു. തദവസരത്തില്‍ കേരളത്തിലെ സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ സന്നിഹിതയായിരുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ നാലാമത്തെ വീടും, ഡോ.എം.എസ് സുനിലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്കുന്ന ഇരുനൂറാമത്തെ വീടിന്റെ താക്കോല്‍ദാന കര്‍മ്മം കേന്ദ്രമന്ത്രി മുരളീധരന്‍ 2021 ഏപ്രില്‍ 18-ന് നിര്‍വഹിച്ചത് അസോസിയേഷന്റെ അഭിമാന നിമിഷങ്ങളായിരുന്നു.

കേരളത്തില്‍ ഭവനരഹിതരായവരും, സാമ്പത്തികമായും, മറ്റു പല കാരണങ്ങള്‍കൊണ്ടും ജീവിതം വഴിമുട്ടി നില്‍ക്കുന്ന അശരണരായവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് കേരളത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഭവനനിര്‍മ്മാണ പദ്ധതിയില്‍ സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749), ട്രഷറര്‍ മനോജ് അച്ചേട്ട് (224 522 2470), ജോയിന്റ് സെക്രട്ടറി സാബു കട്ടപ്പുറം, ജോ. ട്രഷറര്‍ ഷാബു മാത്യു എന്നിവരുമായി ബന്ധപ്പെടുക.


ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക