Image

കുവൈറ്റില്‍ പൊതുമാപ്പ് മേയ് 15 വരെ നീട്ടി

Published on 18 April, 2021
 കുവൈറ്റില്‍ പൊതുമാപ്പ് മേയ് 15 വരെ നീട്ടി


കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് മേയ് 15 വരെ നീട്ടി. 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ് മേയ് 15 വരെ നീട്ടി നല്‍കിയത്.

ഏപ്രില്‍ 15ന് അവസാനിക്കേണ്ട ഭാഗിക പൊതുമാപ്പാണ് ഒരു മാസം കൂടി നീട്ടിയത്. ഡിസംബറില്‍ ഒരുമാസം നല്‍കിയ പ്രത്യേക അവസരം വിവിധ ഘട്ടങ്ങളിലായി നീട്ടി നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക