ജിദ്ദ: നാല് പതിറ്റാണ്ട് കാലം ജിദ്ദയിലെ ഇന്ത്യന്‍ സമൂഹത്തില്‍ കര്‍മകുശലനായിരുന്ന മലയാളി പ്രമുഖന് നാട്ടില്‍ നിര്യാതനായി. മഞ്ചേരി സ്വദേശിയും ജിദ്ദയിലെ പ്രമുഖ ട്രാവല്‍ സ്ഥാപന മായ അത്താര്‍ ട്രവാല്‍സില്‍ ഓപ്പറേഷന് മാനേജറുമായിരുന്ന അലവി ആറുവീട്ടില്‍ (71) ആണ് വെള്ളി യാഴ്ച വൈകുന്നേരം മരിച്ചത്. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ഏതാനും നാളുകളായി കോഴിക്കേട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ, കൊറോണാ ബാധിത നാവുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
നാല്പതു കൊല്ലങ്ങളായി ജിദ്ദയിലെ ഇന്ത്യന്‍ സമൂഹത്തില്‍ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന അലവി ആറുവീട്ടില്‍ രണ്ടു വര്‍ഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. ഇന്ത്യന്‍ എംബസിയ്ക്ക് കീഴിലുള്ള ജിദ്ദ ഇന്റര്നാഷ്ണന് ഇന്ത്യന്‍ സ്കൂള്‍ ആക്ടിംഗ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി പോഷക വിഭാഗമായ ഒ ഐ സി സിയുടെ രൂപവത്കരണത്തില്‍ സജീവമായി പ്രവര്‍ത്തിച്ച അലവി നിലവില്‍ സംഘടനയുടെ ഗ്ലോബല്‍ കമ്മിറ്റി അംഗം ആണ്.
എം ഇ എസ് ജിദ്ദ ചാപ്റ്റര്‍ ഭാരവാഹിയായും സാമൂഹ്യ സേവനം അനുഷ്ഠിച്ചിരുന്നു. പ്രവാസി നിക്ഷേപ - വിദ്യാഭ്യാസ സംരംഭമായ വണ്ടുര്‍ സഹ്യ പ്രവാസി കോഒപ്പ്റേറ്റിവ് സെസൈറ്റി യിലും അദ്ദേഹത്തിന്റെ പങ്ക്ക്കും നേതൃത്വപരമായിരുന്നു. ജിദ്ദയിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ ജിദ്ദ കേരളൈറ്റ്സ് ഫോറം, കായിക രംഗത്തെ കൂട്ടായ്മയായ സിഫ്, കൈരളി തുടങ്ങി നിരവധി വേദികളില്‍ ചുറുചുറുക്കോടെയുള്ള സജീവ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ഹുസ്നാബി. മക്കള്‍: ഡോ. യാസിന് അലവി (ദമാം) യാസിഫ് അലവി, മറിയം അലവി. മരുമക്കള്‍: സെഹ്റാന്‍ ഹുസൈന് സുഹൈല്‍, ഹൈഫ അബ്ദുല്‍ നാസര്‍, നൂറൈന്‍ അഹമ്മദ്. ഖബറടക്കം മഞ്ചേരി പാലകുളം മസ്ജിദ് മഖ്ബറയില് നടക്കും. അലവി ആറുവീട്ടിലിന്റെ നിര്യാണത്തില്‍ ജിദ്ദയിലെ നിരവധി പ്രമുഖ വ്യക്തികളും സംഘടനകളും അനുശോചനം അറിയിച്ചു.
റിപ്പോര്‍ട്ട്: മുസ്തഫ കെ ടി പെരുവള്ളൂര്‍