Image

വനിത ശിശു ക്ഷേമ വകുപ്പിനായി ഗാനമൊരുക്കി ആര്യ ദയാല്‍

Published on 18 April, 2021
വനിത ശിശു ക്ഷേമ വകുപ്പിനായി ഗാനമൊരുക്കി ആര്യ ദയാല്‍


സ്ത്രീവിരുദ്ധതയ്ക്കെതിരെ വീഡിയോ ഗാനവുമായി വനിതാ ശിശു വികസന വകുപ്പ്. അങ്ങനെ വേണം എന്ന് തുടങ്ങുന്ന ഗാനത്തിന്  സംഗീതം നല്‍കി പാടിയിരിക്കുന്നത് ആര്യ ദയാലാണ്. വനിതാ ശിശുവികസന വകുപ്പിന്റെ ഫേസ്ബുക്ക് പേജിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

അങ്ങനെ വേണം' - സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തി കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേര്‍തിരിവിനോടും മുന്‍വിധികളോടും ഇനിവേണ്ടവിട്ടുവീഴ്ച എന്ന് കുറിപ്പോടെയാണ് ഗാനം പങ്കുവച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കേണ്ട സമയം എത്തിയെന്ന് ഗാനത്തിലൂടെ പറയുന്നു. കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും ധരിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും തങ്ങള്‍ തീരുമാനിക്കുമെന്നും പൊന്നില്‍ പൊതിയണ്ട പട്ടും ചുറ്റണ്ട ഞങ്ങളെ ഞങ്ങളായ് കണ്ടാല്‍ മതിഎന്നും പറയുന്നു.

ആര്യ ദയാലും അനുപമ ഐഎഎസും ഉള്‍പ്പടെയുള്ളവര്‍ ഗാനം ഫേസ്ബുക്ക് പേജുകളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ശശികല വി. മേനോനാണ് വരികള്‍ എഴുതിയിരിക്കുന്നത്.  ഗാനം ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക