Image

യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇ.ഡിയുടെ നോട്ടീസ്

Published on 18 April, 2021
യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇ.ഡിയുടെ നോട്ടീസ്


കൊച്ചി: ഇ.ഡിയ്ക്ക് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ്  സി.കെ സുബൈറിന് നോട്ടീസ്. കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നാണ് സൂചന. ഈ മാസം 22 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. രണ്ടാഴ്ച മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് സുബൈറിന് നോട്ടീസ് ലഭിച്ചത്.  ഭാര്യ പിതാവ് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. വ്യാഴാഴ്ച ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാകുമെന്ന് സുബൈര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കത്വ പെണ്‍കുട്ടിയ്ക്ക് വേണ്ടി പണ സമാഹരണം നടത്തിയതില്‍ വലിയ തിരിമറി നടന്നിട്ടുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.  ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലം ആണ് ആരോപണം ഉന്നയിച്ചത്. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറാതെ ഒരു കോടിയോളം രൂപ നേതാക്കള്‍ തന്നെ വകമാറ്റിയെന്നാണ് ആരോപണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക