-->

VARTHA

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

Published

on

കൊച്ചി : പന്തളം രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. പത്തനംതിട്ട നരിയാപുരം വള്ളിക്കോട് തേവര്‍ അയത്ത് സന്തോഷ് കരുണാകരന്‍ (43), എരൂര്‍ വൈഷ്ണവം വീട്ടില്‍ ജി. ഗോപകുമാര്‍ (48) എന്നിവരെയാണു കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഐടി സ്ഥാപന ഉടമയെ കബളിപ്പിച്ചു 2.6 കോടി രൂപ വില വരുന്ന സോഫ്റ്റ്വെയര്‍ സോഴ്‌സ് കോഡ് 15,000 രൂപ മാത്രം അഡ്വാന്‍സ് നല്‍കി കൈവശപ്പെടുത്തിയെന്നും ഈ സ്ഥാപനത്തിലെ ഇരുപതോളം ജീവനക്കാരെ ശമ്പളം നല്‍കാതെ മാസങ്ങളോളം ജോലി ചെയ്യിച്ചെന്നുമാണു കേസ്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: പന്തളം രാജകുടുംബാംഗമാണെന്നു പരിചയപ്പെടുത്തിയ പ്രതി കുവൈത്തില്‍ യുഎസ് സേനയ്ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ആളാണെന്നും കോയമ്പത്തൂര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉണ്ടെന്നും നീലഗിരിയില്‍ 2500 ഏക്കര്‍ കൃഷി ഭൂമിയുമുണ്ടെന്നും പറഞ്ഞാണു വിശ്വസിപ്പിച്ചത്. സോഫ്റ്റ്വെയര്‍ സോഴ്‌സ് കോഡ് കൈവശപ്പെടുത്തിയതിനൊപ്പം സ്ഥാപനത്തിലെ ജീവനക്കാരെ പ്രതിയുടെ കോയമ്പത്തൂരിലുള്ള വെസ്റ്റ് ലൈന്‍ ഹൈടെക് ഇന്ത്യ എന്ന സ്ഥാപനത്തില്‍ മാസങ്ങളോളം ജോലിക്കു നിയോഗിച്ചു ശമ്പളം നല്‍കാതെയും കബളിപ്പിച്ചു.

കുവൈത്തില്‍ വ്യവസായിയായ ഒഡീഷ ഭുവനേശ്വര്‍ സ്വദേശി അജിത് മഹാപാത്രയില്‍ നിന്ന് 6 കോടി രൂപ തട്ടിയെടുത്ത കേസും പ്രതികള്‍ക്കെതിരെയുണ്ട്്. നീലിഗിരിയില്‍ പന്തളം രാജകുടുംബത്തിന് അവകാശപ്പെട്ട 2500 ഏക്കര്‍ ഭൂമിയുണ്ടെന്നും ഇതു വാങ്ങി കൃഷി ചെയ്യാമെന്നും പറഞ്ഞാണ് അജിത് മഹാപാത്രയെ കബളിപ്പിച്ചത്. ഈ കേസില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം കീഴടങ്ങാന്‍ വരുമ്പോഴാണു പ്രതികള്‍ പൊലീസ് പിടിയിലായത്. ആലപ്പുഴ സി ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ ക്ലീറ്റസ്, കടവന്ത്ര ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, സി ബ്രാഞ്ച് എസ്‌ഐമാരായ എന്‍.കെ. സത്യജിത്, അഗസ്റ്റിന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സെന്‍ട്രല്‍ വിസ്തയുടെ പണമുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ വാങ്ങാം; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

ജോസ് ജെ കാട്ടൂര്‍ ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

പോലീസിനൊപ്പം വാഹനപരിശോധന: ഒരു സന്നദ്ധ സംഘടനയ്ക്കും അത്തരം അനുമതി ഇല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും താല്കാലികമായി നിയമിക്കും

ബിഹാറില്‍ കോവിഡ് വ്യാപനത്തിനിടെ ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി; പരിഭ്രാന്തരായി ജനം

കോവിഡ് കുറയ്ക്കാന്‍ പപ്പായ നീര്; സനല്‍കുമാര്‍ ശശിധരനെതിരേ പരാതി

ടാങ്കര്‍ ഡ്രൈവര്‍ക്ക് വഴി തെറ്റി, ഓക്സിജന്‍ എത്താന്‍ വൈകി; ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

നടന്‍ മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍

നടന്‍ ടി.എന്‍.ആര്‍. കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

കണ്ണൂര്‍,എറണാകുളം,തിരുവനന്തപുരം ജില്ലകളില്‍ രോഗവ്യാപനം കൂടുതല്‍: മുഖ്യമന്ത്രി

കേരളത്തില്‍ 27,487 പേര്‍ക്ക് കൂടി കോവിഡ്, 65 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56

80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സീനിയര്‍ സര്‍ജന്‍ മരിച്ചു, ഡല്‍ഹിയില്‍ സ്ഥിതി അതിരൂക്ഷം

ഗള്‍ഫില്‍ മലയാളി യുവതികള്‍ കോവിഡ് ബാധിച്ച് മരിച്ചു

ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്ബിക് ജേതാവ് സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി കൂട്ടബലാത്സംഗത്തിനിരയായ 26കാരി കോവിഡ് ബാധിച്ച്‌ മരിച്ചു

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്രികെറ്റ് കളിച്ച യുവാക്കള്‍ക്ക് 'പണി'കൊടുത്ത് പൊലീസ്

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; വിജ്ഞാപനമിറങ്ങി

ജനറല്‍ വാര്‍ഡ് 2645 രൂപ, ഐസിയു 7800; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

കൊവിഡ് ചികില്‍സ: കത്തോലിക്ക സഭ ആശുപത്രികള്‍ മിനിമം ഫീസ് മാത്രമെ ഈടാക്കാവുവെന്ന് കെസിബിസി

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌, എട്ട് മാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു

സ്റ്റാലിന്റെ സെക്രട്ടറിയായി പാലാ സ്വദേശി അനു ജോര്‍ജ്; ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സുഹൃത്ത്

പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് കോവിഡ്; സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത 40ഓളം പേര്‍ ക്വാറന്റൈനില്‍

16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു; അലിഗഡിലെ കൊവിഡ് വ്യാപനം പരിശോധിക്കണമെന്ന് ഐ സി എം ആറിനോട് വി സി

അസമില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; ഹിമന്ത് ബിശ്വ ശര്‍മ്മ 15ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച്‌ മരിച്ചു

മന്ത്രിസഭയില്‍ രണ്ടു സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി

കോവിഡ് ഇന്ത്യന്‍ വകഭേദം മാരകം, ആന്റിബോഡികളേയും മറികടന്നേക്കുമെന്ന് സൗമ്യ സ്വാമിനാഥന്‍

View More